നോവൽ
നോവലുകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
ഇന്നത്തെ സൂര്യന്റെ ചൂടിന് പതിവിലേറെ ചൂടുള്ളതുപോലെ. ആ ചൂട് ഒരുതരം പൊള്ളലുണ്ടാക്കിത്തീർത്തുകൊണ്ടിരുന്നു. ആ ചൂടിൽ മൊട്ടിട്ടുവന്ന വിയർപ്പുകണങ്ങൾ ഓഡിറ്റോറിയത്തിന്റെ മുറ്റത്തും അകത്തുമായി കൂടിനിന്നവരുടെയും, വിശേഷങ്ങൾ പങ്കുവെക്കുന്നവരുടെയും മുഖത്ത് നനവിന്റെ രൂപത്തിൽ പടർന്നിറങ്ങിക്കൊണ്ടിരുന്നു. അകന്നുപോയ ബന്ധങ്ങൾ, സൗഹൃദങ്ങൾ ഒക്കെയും വിളക്കിച്ചേർക്കുന്ന തിരക്കിലാണ് ചിലർ. പ്രത്യേകിച്ചും സ്ത്രീകൾ.
- Details
- Written by: Remya Ratheesh
- Category: Novel
- Hits: 5054
ഭാഗം 1
കടലിനടിയിലെ വെള്ളാരം കല്ലുകൾക്കിടയിലൂടെ കൈയും, കാലും കൊണ്ട് ശക്തിയായി തുഴഞ്ഞ് നീന്തുകയായിരുന്നു മല്ലേശ്വർ. അഗാധമായ ആ ജലനിധിയുടെ നീലപരപ്പിലെ ഉൾക്കാഴ്ച്ചകൾ അവൻ്റെ ഉള്ളിൽ വിസ്മയം വിടർത്തി. വർണ്ണച്ചിറകുകൾ വീശി കൊണ്ട് ചെറുതും, വലുതുമായ മത്സ്യങ്ങൾ അവനെ തഴുകി കൊണ്ട് കടന്നു പോയ്ക്കൊണ്ടിരുന്നു.
- Details
- Written by: Shaheer Pulikkal
- Category: Novel
- Hits: 5008
നരഗുദന്റെ പ്രവൃത്തിയിൽ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു. മെത്തയിൽ തലചായ്ച്ചു കിടന്നപ്പോൾ അമ്മയുടെ നരച്ച ശബ്ദം മനസ്സിൽ നിന്ന് പുറത്തേക്കു പ്രവഹിച്ചു.
- Details
- Written by: T V Sreedevi
- Category: Novel
- Hits: 4806
കോളേജിൽ നിന്ന് കെമിസ്ട്രി പ്രാക്ടിക്കൽ കഴിഞ്ഞ് വൈകിയാണ് സുറുമി ഇറങ്ങിയത്. പഠിക്കാൻ മണ്ടിയാണെന്ന് ഉമ്മച്ചി എല്ലാരോടും പറയുമെങ്കിലും സുറുമി ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. എന്നാലും ഉമ്മച്ചിക്ക് പരായാണ്.
- Details
- Written by: വി. ഹരീഷ്
- Category: Novel
- Hits: 5000
എന്തിന്.?
കരിപ്പക്കാരിത്തി സീതേന അയോദ്ധ്യേന്ന് പൊറത്താക്കി. വാത്മീകിക്ക് കണ്ടപ്പാട് അതിശയോം ബേജാറും തോന്നി. സീത പ് രാകിക്കൊണ്ടും കരഞ്ഞോണ്ടും ഇങ്ങനെ പറഞ്ഞു.
- Details
- Written by: Ruksana Ashraf
- Category: Novel
- Hits: 3511
ഭാഗം 1
നേരം നാലുമണി അടുക്കുന്ന സമയം, പോക്കു വെയിൽ തന്റെ ദൗത്യം നിറവേറ്റികൊണ്ട്, തെല്ലൊരു വിരഹവേദനയോടെ പോകാൻ മടിച്ചു നിൽപ്പുണ്ടായിരുന്നു. അതൊന്നും വക വെക്കാതെ 'നന്ദന' തന്റെ വീടിന്റെ ഉമ്മറ വശത്തേക്കുള്ള വാതിൽ തുറന്നു.
സുബഹിബാങ്കിന്റെ ശബ്ദംകേട്ടുകൊണ്ടാണ് 'മുംതാസ്' ഉണർന്നത്. പായും തലയിണയും ചുരുട്ടി തട്ടിൻപുറത്ത് എടുത്തുവെച്ചിട്ട് പുറത്തിറങ്ങുമ്പോൾ ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് പ്രഭച്ചൊരിയുന്ന നിലാവിന്റെ നറുവെളിച്ചം തൊടിയിലെങ്ങും നിറഞ്ഞുനിൽക്കുന്നുണ്ട്.
- Details
- Written by: Shaila Babu
- Category: Novel
- Hits: 10314
ഭാഗം- 1
പ്രസവിച്ചു മണിക്കൂറുകൾ കഴിയവേ, ചോരക്കുഞ്ഞിന്റെ നെറുകയിൽ തുരുതുരെ ഉമ്മവച്ചുകൊണ്ട് അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. തുളുമ്പിയൊഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് തന്റെ നേരേ നോക്കിക്കിടന്നു..
- Details
- Written by: Rajendran Thriveni
- Category: Novel
- Hits: 4188
കുമ്മാച്ചിറ പാലം കടന്ന് കരിമ്പനക്കാവിന്റെ കിഴക്കുവശത്തുകൂടെ കുത്തനെയുള്ള കയറ്റം കയറിയാൽ പൂവത്തേൽകുന്നിന്റെ മുകളിലെത്തും. കുന്നിന്റെ നിറുകയിൽ കാണുന്ന പൂവത്തേൽ മേരിയുടെ വീടിന്റെ പിറകിലെ തേക്കുമരം കണ്ടോ?
"അല്ല അതാരാ പരിചയമില്ലാത്ത ഒരാള് ബസ്സിറങ്ങി നടന്നുവരുന്നത്. രൂപോം ഭാവോമൊക്കെ കണ്ടിട്ട് ഒരു ഉദ്യോഗസ്ഥന്റെ മട്ടുണ്ടല്ലോ." കവലയിലെ 'കുമാരൻ' ചേട്ടന്റെ ചായക്കടക്കു മുന്നിലെ ബെഞ്ചിൽ വർത്താനം പറഞ്ഞുകൊണ്ടിരുന്ന കർഷകനായ 'കുഞ്ഞച്ചൻ' ചേട്ടൻ എതിരെ നടന്നുവന്ന ആളെ ചൂണ്ടിക്കൊണ്ട് അടുത്തിരുന്നവരോട് പറഞ്ഞു.