നോവൽ
നോവലുകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.

അവൾ ഉറങ്ങിയില്ല. ശരീരവും മനസ്സും നീറിപ്പിടയുകയാണ്. ഏറെയും നീറ്റൽ മനസ്സിനാണ്. അപ്പൻ അവളെ തല്ലി. കാപ്പിവടി ഒടിയുന്നതുവരെ. ആദ്യമായിട്ടാണ് അപ്പൻ ഇങ്ങനെ ദയയില്ലാത്തവിധം തല്ലുന്നത്. സഹിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും കഴിയുന്നില്ല.
- Details
- Written by: Dileepkumar R
- Category: Novel
- Hits: 6194

ഉദ്വേഗ പൂർണ്ണമായ നോവൽ ആരംഭിക്കുന്നു.
1 കൂടും തേടി
ഏറെ കാലത്തിനു ശേഷം എപ്പോഴോ നഷ്ടപ്പെട്ടു പോയ ആ ശീലം, ഡയറിയെഴുത്ത്. അതു വീണ്ടുംതുടങ്ങാൻ തീരുമാനിച്ചു. അതു തുടങ്ങാനുള്ള കാരണം ഈയിടയായി ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്ന വിചിത്ര സംഭവ പരമ്പരകളാണ്. അവ മുൻകാല പ്രാബല്യത്തോടെത്തന്നെ രേഖപ്പെടുത്തണം എന്ന് തോന്നി.
- Details
- Written by: Vishnu Madhavan
- Category: Novel
- Hits: 7268

തലയിണയ്ക്ക് സമീപം വച്ചിരുന്ന മൊബൈൽ തുടർച്ചയായി ശബ്ദിക്കുന്നത് കേട്ടാണ് സൂര്യ ഞെട്ടി ഉണർന്നത്. നേരം വെളുത്തിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതോ ട്രെയിൻ കൂകി പാഞ്ഞു പോകുന്നതിന്റെ ഒച്ച കേട്ടു. വെളുപ്പിനെ എപ്പോഴോ ആണ് വന്നു കിടന്നത്. മുഖം ചുളിച്ചു, ആലസ്യത്തിൽ അടഞ്ഞു പോകുന്ന കൺപോളകൾ ചിമ്മി തുറന്നു അവൻ മൊബൈൽ പരതിയെടുത്തു. അമ്മയുടെ കാൾ ആണ്.
- Details
- Written by: Vishnu Madhavan
- Category: Novel
- Hits: 10521



പുലർച്ചെ തേവരുടെ നടയിൽ നിന്നും "ഭാവയാമി രഘു രാമം " കേട്ടാണ് അജു ഉണർന്നത്. അതൊരു അലാറം പോലെയാണ്. നിത്യവും ആ സമയത്ത് അവൻ ഉണരും.
- Details
- Written by: Remya Ratheesh
- Category: Novel
- Hits: 8751

(Remya Ratheesh)
ഭാഗം ഒന്ന്
ഉറക്കെയുള്ള ശബ്ദം കാതിൽ വന്നലച്ചപ്പോൾ ആണ് ഗാഢമായി വസുധയിൽ അലിഞ്ഞു ചേർന്ന ഉറക്കം വഴിമാറിയത്. മടിച്ച് മടിച്ച് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.


(Abbas Edamaruku )
രാത്രി, ആലകത്തുകാവിലെ ചെണ്ടമേളം പ്രത്യേകതാളത്തിൽ ഉയർന്നുപൊങ്ങി. മുഖത്തു ചായംതേച്ച്, കൈവളകളും കാൽച്ചിലമ്പും ഉടയാടകളുമണിഞ്ഞ്, ചുവപ്പുടുത്തു മനസ്സിൽ ഭഗവതി കുടിയേറിയ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി. ചുറ്റും കൂടിനിന്ന ഭക്തർ ആ കാഴ്ച കണ്ടുനിന്നു.
- Details
- Written by: Jomon Antony
- Category: Novel
- Hits: 12871


(Jomon Antony)
കഥാ വർഷം :1998 – 2000. കേരളത്തിന്റെ മധ്യ കടലോര പ്രദേശം. മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളിൽ അഭേദ്യമായി സഞ്ചരിക്കുന്ന നന്മയുടേയും തിന്മയുടേയും ഏറ്റുമുട്ടലുകളാണ് ഈ നോവലിൽ ഉടനീളം അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും, കാമവും, കാരുണ്യവും, പ്രതികാരവും ഒക്കെ വേലിയേറ്റങ്ങൾ സൃഷ്ഠിക്കുന്ന പച്ചയായ മനുഷ്യരുടെ കഥ ഇവിടെ അനാവൃതമാകുന്നു. പ്രകൃതിയോടു നിരന്തരം മല്ലിട്ടു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ജീവസ്സുറ്റ കഥ 'ഇസ്രായേൽ' എന്ന നോവലിലൂടെ ജോമോൻ ആന്റണി പറയുന്നു.
- Details
- Written by: Deepa Nair
- Category: Novel
- Hits: 17140

ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ ജനിച്ചുവളർന്ന 'മനു' എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരുമഞ്ഞുതുള്ളിപോലെ പെയ്തിറങ്ങുന്ന 'ശ്രീനന്ദന' എന്ന പെൺകുട്ടിയുടെ പ്രണയവും, വിരഹവും ഇഴകോർത്ത ജീവിതമാണ് ഹിമബിന്ദുക്കളിൽ കുറിച്ചിട്ടിരിക്കുന്നത്.











