കവിതകൾ
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1597
(Padmanabhan Sekher)
നാണം കുണുങ്ങി നീ പെണ്ണ്
ആമ്പൽ പൂ പോലഴകുള്ള പെണ്ണ്
അയലത്തെ നാണി പെറ്റൊരു പെണ്ണ്
നീണ്ടുമെലിഞ്ഞ നീ നീരാടാൻ
കടവിൽ നീന്തി നടന്നൊരു പെണ്ണ്
ജോണീ...
നീയെന്റെ പേരേ വിളിക്കാവൂ.
മറ്റെല്ലാം വിറ്റുമുടിച്ചതോ കട്ടുപോയതോ
പണയപ്പെടുത്തിയതോ
കൃത്യമായോർമ്മിക്കാനെങ്കിലും
ഒരസ്ഥി ബാക്കിയുണ്ടാർന്നെങ്കി
ഞാനങ്ങനെ പറയില്ലാർന്നു.
- Details
- Category: Poetry
- Hits: 1310
ഓരോ നിമിഷങ്ങൾ വിടവാങ്ങിയകലുമ്പോൾ
ഒഴുകുന്നു കണ്ണുനീരെൻ ജീവിതപാതയിൽ
അനുഭവജ്ഞാനത്തിൻ നനവുകളൂറുന്നു
ഓർമ്മകളാകുമീ നിമിഷമെന്നറിയുന്നു
കളങ്കമില്ലാത്തൊരാ സൗഹൃദവലയങ്ങൾ,

- Details
- Written by: Shahida Ayoob
- Category: Poetry
- Hits: 1343
മറക്കുവാനാകാത്ത കയ്ക്കുന്ന ഓർമ്മകളെ
കുടിച്ചിറക്കി മരവിച്ചതന്റെ മനസ്സാണ്.
മറക്കാൻ ശ്രമിക്കും തോറും തോൽവിയേറ്റുവാങ്ങി
വിങ്ങുന്നതെന്റെ ഹൃദയമാണ്.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1734
(Padmanabhan Sekher)
ഒറ്റക്കു മേയുന്ന മാൻ കിടാവേ
കൂട്ടിനായുള്ളവർ കാട്ടിലുണ്ടോ
തളിരില നുള്ളി നടന്ന നീ
തല പൊക്കി നോക്കിയതെന്തിനാണ്
തളിരല നുണഞ്ഞത് പാതിയിൽ
നിർത്തിയതെന്തിനാണ്.
- Details
- Written by: Jimna k
- Category: Poetry
- Hits: 1557
എന്റെ ഓർമകൾക്ക്
ചിറക് ഉണ്ടായിരുന്നെങ്കിൽ
ആദ്യം ഞാൻ പറന്നെത്തുക നിന്നിലേക്കായിരിക്കും..
മനസ്സിൽ ആഴത്തിൽ
പതിഞ്ഞു പോയ എന്റെ ബാല്യത്തിലേക്ക്..
നിലത്തു വീണ് കിടക്കുന്ന മഞ്ചാടിയും
കുപ്പിവള കഷ്ണവും
അലസതയും
കൂട്ട് പിടിച്ചു ഞാൻ നടക്കുന്ന നടപ്പാതയിലൂടെ
തിരിഞ്ഞു നടക്കാനൊരു മോഹം.

- Details
- Written by: Sheela
- Category: Poetry
- Hits: 1614
മൗനവാല്മീകങ്ങളുടഞ്ഞുവീണു
ചണ്ഡഭാസ്കരനെരിഞ്ഞടങ്ങി
കനലേറ്റതീച്ചട്ടിപോൽ സന്ധ്യാംബരം
അരുണിമയണിയുന്ന സാഗരതീരം
ചേക്കേറും മാമരച്ചില്ലനോക്കി
വേഗത്തിലകലുന്നപറവജാലം.

- Details
- Written by: PG. SUNIL KUMAR
- Category: Poetry
- Hits: 1808
നമ്മൾ ഭൂപടത്തിലെ രണ്ടു ഭൂഖണ്ഡങ്ങളുടെ ചേരാത്ത അരികുകൾ പോലെ ദൂരത്തായിരുന്നു.
ചിത്രം വരക്കുമ്പോൾ പെൻസിലിന്റെ അഗ്രം കടലാസിൽ ഉരസുംപോലെ മാത്രം നീ എന്നെ നോക്കി.
നമ്മൾ തുടർച്ചയായി സമാന്തരമായി ഓടിക്കൊണ്ടേയിരുന്ന രണ്ടു ചക്രങ്ങൾ മാത്രമായിരുന്നു.
ചിലപ്പോൾ കോമ്പസിന്റെ രണ്ടു കാലുകൾ പോലെ അകലുകയും അടുക്കുകയും ചെയ്തു.