fbpx

ഒരു നല്ല എഴുത്തുകാരനെ വാർത്തെടുക്കുന്നതിൽ തെറ്റില്ലാതെ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവു വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ഒന്നാണ് ചിഹ്നങ്ങൾ (punctuation) ഉപയോഗിക്കുന്നതിൽ ഉള്ള പ്രാവീണ്യം. അതെന്തൊക്കെയെന്നു നമുക്കു നോക്കാം.

നിറുത്തേണ്ട ഇടത്തു നിറുത്തിയിരിക്കണം

പൂർണ്ണമായ ഒരു വാചകത്തിന്റെ അവസാനം പൂർണ്ണ വിരാമം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അതിനർത്ഥം നിങ്ങൾക്കു ഭാഷ കൈകാര്യം ചെയ്യാൻ അറിയില്ല എന്നു തന്നെയാണ്.

എങ്കിൽ ഇരിക്കട്ടെ രണ്ടു മൂന്നു കുത്തുകൾ

ചിലർക്ക് കുത്തിടുന്നത് ഒരു ദൗർബല്യമാണ്. വാചകങ്ങളുടെ അവസാനം അവർ രണ്ടു കുത്തിടും. ചിലർ മൂന്നു കുത്തിടും. ഇവർ എന്താണ് ഇത്തരം മണ്ടത്തരം കൊണ്ടുദ്ദേശിക്കുന്നത് എന്ന് അവർക്കു മാത്രമേ അറിയൂ. എന്തായാലും എനിക്കറിയില്ല.

വെറുതെ ഒരു ശൂന്യം

ഒരു പാരഗ്രാഫ് എഴുതുമ്പോൾ എവിടെ ശൂന്യസ്ഥലം ഇടണം എന്നും, എവിടെ ശൂന്യസ്ഥലം പാടില്ല എന്നും അറിഞ്ഞിരിക്കണം. ഒരു വാചകത്തിന്റെ അവസാനം പൂർണ്ണവിരാമം ഇടുമ്പോൾ അവസാനത്തെ അക്ഷരത്തിനും, പൂർണ്ണവിരാമത്തിനും ഇടയിൽ ശൂന്യം പാടില്ല. എന്നാൽ പൂർണ്ണവിരാമം കഴിഞ്ഞു ഒരു ശൂന്യം കഴിഞ്ഞുവേണം അടുത്ത വാചകം തുടങ്ങേണ്ടത്. ഉദാഹരണത്തിന് നിങ്ങൾ ഇപ്പോൾ വായിക്കുന്ന പാരഗ്രാഫ് തന്നെ ശ്രദ്ധിക്കുക.

അളിയൻ  പറഞ്ഞത്

മറ്റൊരാൾ പറഞ്ഞ കാര്യം അതേപോലെ എഴുതുമ്പോൾ ഉദ്ധരണി സൂചകമായ ചിഹ്നം (" ") ഉപയോഗിച്ചിരിക്കണം. ഇനിയുള്ള ഉദാഹരണം ശ്രദ്ധിക്കുക. അതിലുള്ള ശൂന്യസ്ഥലവും ശ്രദ്ധിക്കുക.

ഇടവഴിയിൽ വച്ച് അളിയൻ ചോദിച്ചു, "രമേശാ, നീ ഈ രാത്രി എവിടെ പോവുന്നു?"

തോമാ, നീ കോമ ഇടാൻ മറന്നു

എവിടെയാണ് കോമ ( , ) വേണ്ടത്? ഇനിയുള്ള ഉദാഹരണം ശ്രദ്ധിക്കുക.
ഉദാ: പ്രസംഗം കഴിഞ്ഞു, എങ്കിലും ആളുകൾ പിരിഞ്ഞുപോയില്ല. ഇവിടെ രണ്ടു സ്വതന്ത്രമായ ക്ലോസുകൾ (clause) ബന്ധിപ്പിക്കുന്നത് 'കോമ' ഉപയോഗിച്ചാണ്.
ഉദാ: ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കട തുറക്കില്ല. ഇവിടെ ഒരുപോലെയുള്ള വാക്കുകൾ (ദിവസങ്ങൾ) രണ്ടിൽ കൂടുതൽ ഒന്നിച്ചു വന്നപ്പോൾ കോമ ഉപയോഗിച്ചു. അതിൽ അവസാന വാക്കു (തിങ്കൾ) കഴിഞ്ഞു കോമ ഉപയോഗിച്ചില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.


 

ഇഗ്ലീഷ് കീ ബോർഡിൽ റ്റൈപ്പു ചെയ്തു മലയാളം ലിപി ഉണ്ടാക്കുമ്പോൾ സ്വാഭാവികമായും അക്ഷരപ്പിശകുകൾ സംഭവിക്കാം. എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പരാമർശിക്കാം.

'കാമകണ്ണുകളാൽ' എന്നല്ല വേണ്ടത്. 'കാമക്കണ്ണുകളാൽ' എന്നു വേണം. കാമവും കണ്ണും കൂടി ചേരുമ്പോൾ ക എന്ന അക്ഷരം ഇരട്ടിക്കും. ഇതു ഭാഷയുടെ അടിസ്ഥാന അറിവാണ്.


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം