അടിയുടെ ആഘാതത്തിൽ കൊച്ചീക്കാക്ക് ഒരു ചെറിയ ബോധക്ഷയം. ചായക്കടയിൽ നിന്നും പാപ്പുവും ചെല്ലപ്പനും ഓടി വന്നു. അവർ കൊച്ചീക്കയുടെ മുഖത്ത് വെള്ളം തളിച്ചു. ബോധം വീണ്ടെടുത്ത കൊച്ചീക്ക കണ്ണുകൾ തുറന്നു.
അടിയുടെ ആഘാതത്തിൽ കൊച്ചീക്കാക്ക് ഒരു ചെറിയ ബോധക്ഷയം. ചായക്കടയിൽ നിന്നും പാപ്പുവും ചെല്ലപ്പനും ഓടി വന്നു. അവർ കൊച്ചീക്കയുടെ മുഖത്ത് വെള്ളം തളിച്ചു. ബോധം വീണ്ടെടുത്ത കൊച്ചീക്ക കണ്ണുകൾ തുറന്നു.
മനുഷ്യർ പലതരത്തിലുള്ളവരാണ്. ചിലർ പച്ച മനുഷ്യർ. മറ്റുചിലർ കാളത്തോലണിയുന്ന പകൽ മാന്യർ. ജീവിത കളരിയിൽ മുഖംമൂടിയണിഞ്ഞ് ഉറഞ്ഞുതുള്ളുന്ന അവർ ആരേയും ചതിയിൽ വീഴ്ത്തും.
ഐ.പി.സി. യുടെ പലവകുപ്പുകൾ സേതുവിനെതിരായി.
-മയക്കു മരുന്ന് കൈവശം വെച്ചതിന്
-വിൽക്കാൻ ശ്രമിച്ചതിന്
കൈവശം വെച്ചിരുന്ന കഞ്ചാവിന്റെ തൂക്കവും സേതുവിന്റെ പ്രായവും കണക്കിലെടുത്ത് കോടതി ശിക്ഷ വിധിച്ചു.
മുഹൂര്‍ത്തമായി എന്നാരോ ഉച്ചത്തില്‍ പറയുന്നതു കേട്ടാണ് മനു ചിന്തകളില്‍ നിന്നുമുണര്‍ന്നത്. മുറ്റൊത്തൊരുക്കിയ പന്തലില്‍ ആളുകള്‍ നിറഞ്ഞതോ അവരുടെ സംസാരങ്ങളൊ ഒന്നുംതന്നെ ഇതുവരെ മനു കേട്ടിരുന്നില്ല.
ചാപ്പ മേസ്തരിയുടെ രണ്ടാം ഭാര്യയെക്കുറിച്ച് കടപ്പുറത്തിരുന്ന് ചർച്ച ആരംഭിച്ച തൊഴിലില്ലാത്ത കര പഞ്ചായത്തിന് രാവിലെ പത്തുമണിയോടടുത്ത് ഒരു വാർത്ത കിട്ടി; സേതുവിനെ പോലീസ് അറസ്റ്റു ചെയ്തു.!
തുറന്നു കിടന്ന മുൻവാതിലിലൂടെയാണ് ഇവൾ അകത്ത് കടന്നു വന്ന് തന്റെ ഒപ്പം കിടന്നത്. എന്തായിരിക്കും ഇവളുടെ ലക്ഷ്യം.? മിന്നായം പോലെ ഒരു ചിന്ത അയാളുടെ മനസ്സിൽ കാളി. കരക്കാരുടെ
ഇരുണ്ടുമൂടിയ ആകാശം പെട്ടെന്നായിരുന്നു ആർത്തലച്ചു പെയ്യാൻ തുടങ്ങിയത്. കാറ്റടിച്ചപ്പോൾ ജനലഴികളിൽ മുഖംച്ചേർത്തു നിൽക്കുകയായിരുന്ന മനുവിന്റെ മുഖത്തേയ്ക്കു പാറി വീണ
ജീവിതം ഒരു ചതുരംഗ കളിയാണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി കാലാൾ രാജാവിനെ വെട്ടിവീഴ്ത്തും, തിരിച്ചും. എസ്തപ്പാന്റെ ചതുരംഗകളത്തിൽ താൻ വെറുമൊരു കരുവാണ്. സടകുടഞ്ഞുണരുന്ന അവന്റെ
പ്രാദേശിക വാർത്തകൾക്ക് ആയുസ്സ് വളരെ കുറവാണ്. പുതിയ വാർത്തകൾ രൂപം കൊള്ളുംബോൾ പഴയ വാർത്തകൾ കാലവിലയം കൊള്ളുന്നത് സ്വാഭാവികമാണ്. സീതയുടെ തിരോധാനം കരക്കാർ എന്നേ മറന്നിരുന്നതാണ്.
വർഷം രണ്ടായി. നിനച്ചിരിക്കാത്ത നേരത്ത് എത്രയെത്ര സംഭവങ്ങളാണ് തന്റേയും മകന്റേയും ജീവിതത്തിലൂടെ കടന്നുപോയത്. അവയുടെ പരിണാമച്ചുഴിയിൽ തങ്ങൾ അകപ്പെട്ടു പോയി.
ആശ്വസിപ്പിക്കും പോലെ തന്റെ തോളിലമർന്ന കൈകളിലേക്ക് മനു മുഖമമർത്തി നടന്നു മറയുന്ന നന്ദുവിനെത്തന്നെ നോക്കിയിരുന്നു. നിറഞ്ഞ കണ്ണുകൾ കാഴ്ച മറച്ചപ്പോൾ അലിസാർ എന്നൊരു വിളിയോടെ
നിശ്ശബ്ദമായ ആയാത്ര ചെന്നു നിന്നത് നീല പെയിന്റടിച്ച ഒരു വലിയ ഗെയ്റ്റിനു മുമ്പിലാണ്. ഹോണ്‍ അടിക്കുന്ന ശബ്ദംകേട്ട് ഗേറ്റിനോടു ചേർന്ന റൂമിൽ നിന്നും ഒരാൾ ഇറങ്ങിവന്നു. കബീർമാഷ് വേഗം കാറിൽ നിന്നുമിറങ്ങിച്ചെന്നു.
പിറ്റേന്നു രാവിലെ ആറരക്ക് ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റിൽ സേതു സീറ്റു പിടിച്ചിരുന്നു. ഹൈവയുടെ ഇരുവശവും അങ്ങിങ്ങായി വെള്ളം കെട്ടി നിൽക്കുന്നു.
എസ്തപ്പാന്റെ മുഖം ചാപ്പമേസ്തരിയുടെ മനസ്സിൽ കനലുപോലെ കത്തി നിന്നു. ഉള്ളാകെ ഒരു എരിച്ചിൽ.
എന്തായിരിക്കും അവന്റെ ഉദ്ദേശ്യം?
രാത്രി!
തോരാത്ത മഴപോലെ പെയ്തുകൊണ്ടേയിരിക്കുന്ന ദുഃഖത്തിന്റെ കാർമേഘങ്ങൾ. പേരറിയാത്ത ഏതോ പക്ഷി തന്റെ ഇണയെ കാണാതെ അസ്വസ്ഥമായി ഇടയ്ക്കിടെ കരയുന്നതൊഴിച്ചാൽ കാറ്റ് പോലും