പ്രപഞ്ചമൊരുക്കിയത് സ്വപ്നങ്ങള്‍ മാത്രമോ
ജനിച്ചതില്‍ പിന്നെ സ്വപ്നം കാണുവാന്‍ പഠിച്ചു.
മരണം വരേയ്ക്കും സ്വപ്നങ്ങള്‍ മാത്രമോ?
അതിലല്പമെങ്കിലും സത്യം കണ്ടെത്തുവാന്‍ ശ്രമിച്ചു
പുതുസ്വപ്നങ്ങള്‍ മാത്രം ബാക്കി വന്നു.
നിറപറ നിലവിളക്കുകള്‍ മുമ്പില്‍ വന്നു
അവ സ്വപ്നമാണെന്ന് ചിലച്ചു കൊണ്ട്
രാകി മൂര്‍ച്ച കൂട്ടിയ ഇരുമ്പു തുണ്ടുകള്‍
കടുവയുടെ വരകള്‍ ഹൃദയത്തില്‍ കോറി വച്ചു.
ജനിച്ചതില്‍ പിന്നെ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രം
അവ ഹൃദയത്തെ മുറിവേല്‍പ്പിച്ചു കൊണ്ടേയിരുന്നു.
സ്വപ്നങ്ങളുടെ സമനില തെറ്റുന്നുവോ?
അതിലന്ധനാം പൂര്‍ണ്ണേന്ദു മറയുന്നുവോ?
ഇല്ലാത്തവയുടെ മേലെ പുതുലോകം പണിയുന്നതെന്തിന്
ഹൃദയം മുറിയാതിരിക്കണമെങ്കില്‍ സ്വപ്നം കാണാതിരിക്കൂ.