പ്രണയ കവിതകളെ വായിച്ച്
ആ വരികളെഴുതിയ കവിയെ മോഹിച്ചു
പ്രണയകാടുകള്‍ പൂത്തപ്പോള്‍
വരികള്‍ പകര്‍ത്തും മോഹനവിരലുകളും
സുന്ദരമുഖവും കണ്ടു
കിനാവില്‍ കണ്ട മുഖം തേടി
ചെന്നെത്തിയത്
ചെറ്റപ്പുരയ്ക്കകത്തെ
അലങ്കോലമായ മുറിയില്‍
കടലാസ്സു കൂനയ്ക്കിടയിലെ
കീറപ്പായയില്‍
കുനിഞ്ഞിരുന്നെഴുതുകയാണ്
ഭീഭത്സ മുഖത്തിന്‍റെ
വികൃതവിരലുകള്‍
അതോടെ പ്രണയം മറന്നു
പ്രണയവരികളേയും ..
അന്നുമുതല്‍ക്കാണ്
പ്രണയകവിതകളെന്നു കേള്‍ക്കെ
അവയെ അത്രമാത്രം
വെറുക്കാന്‍ തുടങ്ങിയത്