mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Haneef C)

നീയെന്റെ
ആരുമല്ലായിരിക്കാം
എങ്കിലും
ചിലപ്പോൾ വേനലും
മറ്റു ചിലപ്പോൾ മഞ്ഞുകാലവുമായി


ഒരിക്കൽ
എന്റെ ജീവിതത്തിൽ
ഋതുഭേദങ്ങൾ തീർത്തിരുന്നു

ഇപ്പോൾ
തീപിടിച്ച നിന്റെ ആരാമത്തിലെ
കാറ്റിന്റെ രോദനമോ
ഇലകളുടെ നിലവിളിയോ
എന്റെ കാതുകളെ അലോസരപ്പെടുത്തുന്നില്ല

ഒരു വെടിയൊച്ച പോലും എന്നെ
നടുക്കുന്നില്ല
ബലിച്ചോറിന്റെ നാക്കിലയിൽ വെക്കാൻ
വൈഖരിയുടെ ബാക്കിപത്രവുമില്ല

നീയെന്റെ ആരുമല്ല
എന്നിട്ടും
മുറിയിലും മുറ്റത്തും
ഹൃദയമെടുത്തുകളഞ്ഞ
എന്റെ നെഞ്ചിന്റെ ഉള്ളിലും
നിന്റെ ചിരിയുടെ ചിതയിൽ
ഞാൻ സ്വയം ദഹിച്ചു കൊണ്ടിരിക്കുന്നു

ഏതോ വജ്രസൂചിയാൽ കാലമെഴുതുന്നുണ്ട്
നരകലിപികളാലെൻ ശിരോലിഖിതം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ