മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 3603
(T V Sreedevi )
"ഓഫീസിലെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണ്." അനുരാഗ് എന്നോട് ചോദിച്ചു. കൃഷ്ണന്റെ അമ്പലത്തിൽ ദീപാരാധന തൊഴുത് അമ്പലപ്പറമ്പിലെ ആൽത്തറയിൽ എന്നും ഞങ്ങൾ നാലഞ്ചു കൂട്ടുകാർ ഒത്തുകൂടും. അങ്ങനെ ഒരു ദിവസമാണ് അവൻ എന്നോട് ആ ചോദ്യം ചോദിച്ചത്.
- Details
- Category: prime story
- Hits: 4619
(അബ്ബാസ് ഇടമറുക്)
ടൗണിൽ നിന്നും ബൈക്ക് വലത്തോട്ടു തിരിഞ്ഞു .ഇനി ഇതുവഴി രണ്ടു കിലോമീറ്റർ. അവിടൊരു പള്ളിയുണ്ട്. അതിന്റെ തൊട്ട് അടുത്താണ് ഞാൻ പറഞ്ഞ വീട്. പിന്നിലിരുന്നുകൊണ്ട് ബ്രോക്കർ പറഞ്ഞുകൊണ്ടിരുന്നു. ഇടവഴിയിലൂടെ ബൈക്ക് അതിവേഗം പാഞ്ഞു. വൈകുന്നേരത്തോട് അടുത്തിട്ടും വെയിലിന് നല്ല ചൂട്.
- Details
- Written by: Sathy P
- Category: prime story
- Hits: 4018
(Sathy P)
ഇരുപതിലേറെ വർഷങ്ങളായി താൻ കെട്ടിയാടിയ വേഷമഴിച്ചു വച്ചു പടിയിറങ്ങുമ്പോൾ മിഴികളിലൂറിയ നീർക്കണം ഉരുണ്ടുവീഴാതെ അവിടെത്തന്നെ പിടിച്ചു നിർത്താൻ പാടുപെടുകയായിരുന്നു അവൾ. യൗവനം പീലിവിടർത്തിയാടുന്ന ഇരുപതിന്റെ നിറവിൽ ഒത്തിരി സ്വപ്നങ്ങളുമായി അന്ന് അച്ചുവേട്ടന്റെ കൈപിടിച്ചു വലതുകാൽ വച്ചു കയറിയ പടികൾ.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 2433


- Details
- Category: prime story
- Hits: 2113
(അബ്ബാസ് ഇടമറുക്)
"ഇതുവരേയും അവൾക്കൊരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല .പാവം ,എല്ലാത്തിനും കാരണക്കാരി അവളുടെ അമ്മായിയമ്മയാണ് .എന്നാലും ഇതുപോലുണ്ടോ സ്ത്രീകൾ .?എന്തൊരു ദുഷ്ടമനസ്സാണ് അവരുടേത് ."മുംതാസ് കൂട്ടുകാരിയെനോക്കി സങ്കടത്തോടെ പറഞ്ഞു.
- Details
- Category: prime story
- Hits: 8464
(അബ്ബാസ് ഇടമറുക്)
ജനലിനുള്ളിലൂടെ ആ മഹാനഗരത്തിലെ തിരക്കുകളിലേയ്ക്ക് നോക്കിനിന്നു ഗായത്രി. അവളുടെ ലോകം അവൾ നിൽക്കുന്ന മുറിയും പിന്നെ ജനലിലൂടെ നോക്കിക്കാണുന്ന ആ മഹാനഗരവുമാണ്. ആ വലിയവീടിന്റെ രണ്ടാം നിലയിലുള്ള അടച്ചിട്ടമുറിയിൽ ഒരു കിളിയെപോലെ കഴിയുകയാണ് അവൾ. വീടുവിട്ട് പുറത്തേക്കധികം പോയിട്ടില്ല. അവളുടെ വളർത്തമ്മയായ സുഭദ്ര വിട്ടിട്ടില്ല എന്ന് പറയുന്നതാവും ശരി.
- Details
- Written by: Chief Editor
- Category: prime story
- Hits: 3481
വിചിത്രമെന്നു പറയട്ടെ, അവന്റ ആവശ്യം തള്ളിക്കളയാൻ എനിക്ക് ഒട്ടുമേ കഴിയില്ല. അവിവാഹിതനായ എന്നോട് "ഒരാളെ കൊല്ലാമോ?" എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു തമാശ കേട്ട ലാഘവത്തോടെ തള്ളിക്കളയാൻ മാത്രമേ എനിക്കു കഴിയൂ. പിന്നെ ചോദിച്ചത് 'ആരെങ്കിലു' മല്ലല്ലോ! തലമുറകൾക്കപ്പുറത്തുനിന്നും എന്റെ ജീനുകൾ വഹിക്കുന്നവൻ എനിക്കാരെങ്കിലുമാവുന്നതെങ്ങനെ? പൗത്രനോ, പ്രപൗത്രനോ അതോ അതിനും ശേഷമുള്ളവനോ?
- Details
- Category: prime story
- Hits: 3003
(അബ്ബാസ് ഇടമറുക്)
ഉച്ചയുറക്കം കഴിഞ്ഞ് പൂമുഖത്തിട്ട കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു മുഹമ്മദ്മുസ്ലിയാർ. വീടിനടുത്തുള്ള പള്ളിയിലാണ് മുസ്ലിയാർക്ക് ജോലി .ആ പള്ളിയിലെ മദ്രസാ അദ്ധ്യാപകൻ കൂടിയാണ് മുസ്ലിയാർ .കുട്ടികളെ സ്നേഹിക്കുന്ന കുട്ടികൾ സ്നേഹിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മുഹമ്മദ് മുസ്ലിയാർ.