മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 4148


(സജിത്ത് കുമാർ പയ്യോളി)
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഫ്രഷ് ബ്രഡിനൊക്കൊ വലിയ ക്ഷാമമായിരുന്നു. രണ്ട് ദിവസം പഴക്കമുള്ള ബ്രഡൊക്കെ ഫ്രഷാണ്. അങ്ങിനെ, ഒരു പഴകിയ ,അതായത് വെറും മൂന്ന് നാല് ദിവസം പഴക്കമുള്ള ബ്രഡ് ചൂടാക്കി കഴിക്കാനുള്ള എന്റെ ശ്രമത്തിനിടയിലാണ് ശ്രീമതിയും മോനും മുന്നിൽ ചാടി വീണത്. അല്ലാ, "ങ്ങള് ,പഴകിയ ബ്രഡാണോ ചൂടാക്കുന്നത് ! ങ്ങക്ക് ,അറിഞ്ഞുകൂടെ അതിലെല്ലാം വൈറസ് ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്? "
- Details
- Written by: Madhavan K
- Category: prime story
- Hits: 3081


(Madhavan K)
മരണലോകത്തെ ആകാശത്തിന് നീലനിറം പോയിട്ട് നിറം പോലുമില്ലായിരുന്നു. അതിലൂടെ സഞ്ചരിക്കാൻ വെളുവെളുത്ത മേഘക്കൂട്ടങ്ങളില്ലായിരുന്നു. അവയ്ക്കു കീഴെ, പറന്നടുക്കാനോ പറന്നകലാനോ പറവക്കൂട്ടങ്ങളില്ലായിരുന്നു.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4504


- Details
- Written by: Jinesh Malayath
- Category: prime story
- Hits: 5576


(Jinesh Malayath)
വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്കിൽ പെട്ട് നിസ്സഹായതയോടെ പുറത്തേക്കും നോക്കി കാറിലിരിക്കുകയായിരുന്നു അയാൾ.ചുറ്റുമുള്ളവരുടെയെല്ലാം മുഖത്ത് അക്ഷമ താളം കെട്ടിയിരിക്കുന്നു. റോഡിനപ്പുറത്ത് ഒരു വൃദ്ധ യാചക സ്ത്രീ സുമനസ്സുകളെയും പ്രതീക്ഷിച്ച് കൈ നീട്ടി ഇരിക്കുന്നുണ്ട്.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4488


(T V Sreedevi~)
[ആദ്യം തന്നെ പറയട്ടെ, ഇതൊരു സാങ്കൽപ്പിക കഥയാണ്. ജീവിച്ചിരുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല.]
അന്നു ഞങ്ങളുടെ നാട്ടിൽ ആകെ ഒരു ട്യൂട്ടോറിയൽ കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്കു തൊഴിലും പത്താം ക്ലാസ്സിൽ തോറ്റവർക്കു വീണ്ടും ചേർന്നു പഠിച്ചു പരീക്ഷയെഴുതാനുമൊക്കെയുള്ള ഒരേ ഒരാശ്രയം.
- Details
- Written by: Shaheer Pulikkal
- Category: prime story
- Hits: 3932


അവൻ വല്ലാതെ ഭയപ്പെട്ടു കൊണ്ടിരുന്നു. തനിക്കും കൊറോണയേറ്റെന്ന കാര്യം അവൻ ഞെട്ടലോടെയാണ് കേട്ടത്. ആശുപത്രിയിൽ എത്തിയ ശേഷം അവനെയിത്ര സന്തോഷത്തോടെ ആരും കണ്ടിട്ടില്ല. ഒരു രാത്രി കൂടി കഴിഞ്ഞു. ചന്ദ്രൻ മറഞ്ഞു, സൂര്യൻ മറ പൊളിച്ചു പുറത്തുവന്നു. സുന്ദരമായ ഒരു പ്രഭാതം.പക്ഷേ കാര്യങ്ങൾ അത്ര സുന്ദമായിരുന്നില്ല. ഏകദേശം ഇതുവരെ നൂറ്റിയമ്പതോളം പേർ മരിച്ചിരിക്കുന്നു.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 3556


സ്കൂളിൽ നിന്ന് എന്നത്തേയും പോലെ അന്നും വൈകിയാണ് രാജീവൻ വീട്ടിലെത്തിയത്. പക്ഷേ പതിവിന് വിപരീതമായി മുറ്റത്തു തന്നെ അച്ഛൻ നിൽക്കുന്നത് കണ്ടപ്പോൾ അടിവയറ്റിൽ നിന്നൊരാളൽ!സാധാരണ ഫാക്ടറിയിൽ നിന്നിറങ്ങിയാൽ കൂട്ടുകാരുമായി കൂടി പത്തുപതിനൊന്നു മണിക്ക് നാലു കാലിലാണ് വീട്ടിലെത്താറ്. ഇന്നെന്തു പറ്റിയോ ആവോ?
- Details
- Category: prime story
- Hits: 4474


(Abbas Edamaruku )
വീണ്ടുമൊരു ബറാഅത്തുരാവുകൂടി വന്നെത്തിയിരിക്കുന്നു .റംസാൻമാസത്തിനു പതിനഞ്ചു ദിവസങ്ങൾക്കുമുന്നേയുള്ള പുണ്യദിനം. ഇന്നുമുതൽ നാൽപ്പതുനാൾ അള്ളാഹു നരകകവാടങ്ങൾ അടയ്ക്കുകയും സ്വർഗ്ഗകവാടങ്ങൾ തുറക്കുകയും ചെയ്യുന്നു. ഇതുവരെ മരണപ്പെട്ടുപോയവരുടെ ആത്മാക്കൾക്ക് അള്ളാഹു മോചനം നൽകുന്നു.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

