മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: PP Musthafa Chengani
- Category: prime story
- Hits: 4967


മലയിൽ ചാണ്ടിയുടെ കിഴക്കേമലയിലെ കരിങ്കൽ കോറിയിൽ ഇന്ന് ശമ്പള ദിവസമാണ്. ഇന്ന് ആരുടെ ജീവിതത്തിലെക്കാണാവോ എൻറെ യാത്ര..? അറിയില്ല, ഒരുപാട് നോട്ടുകെട്ടുകൾക്ക് ഇടയിൽ ഒരു 500 രൂപ നോട്ടായി ഞാൻ ചാണ്ടിയുടെ പണപ്പെട്ടിയിൽ അമർന്നു കിടന്നു. ഗ്രാമീണ ബാങ്കിൽനിന്നും ഇറങ്ങിയതു മുതൽ അടച്ചിട്ട ഈ പെട്ടിയിലായിരുന്നു. ഇപ്പോഴാണ് ശ്വാസം നേരെ വീണുകിട്ടിയത്.
- Details
- Written by: Neelakantan Mahadevan
- Category: prime story
- Hits: 4061

(Neelakantan Mahadevan)
ഒരു തുണിക്കടയിലെ സെയിൽസ്മാനാണ് സുരേന്ദ്രൻ. പല മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരവും അല്ലാതെയും അയാൾ കഴിച്ചു. ഫലം നാസ്തി. അയാളുടെ ഭാര്യ ലതിക വീടിനടുത്തുതന്നെയുള്ള ഒരു ഫാൻസി സ്റ്റോറിൽ സെയിൽസ് ഗേളാണ്. അടുത്തുള്ള ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശങ്ങളെല്ലാം അക്ഷരംപ്രതി പാലിച്ചു. ഫലം നാസ്തി.
- Details
- Category: prime story
- Hits: 4437


പൊടുന്നനെയുള്ള പെങ്ങടെ ചോദ്യം എന്നെ ഞെട്ടിച്ചു. ആ ചോദ്യം എന്റെ മനസ്സിനെ ഒന്നാകെ പിടിച്ചുലച്ചു. എന്റെ മനസ്സ് ഒരുനിമിഷം കഴിഞ്ഞകാല ഓർമകളുടെ തീഷ്ണതയിലേക്ക് ഊളിയിട്ടു. പുറത്തു നന്നായി മഴപെയ്തിട്ടുകൂടി പൂമുഖത്തെ അരഭിത്തിയിലിരുന്ന ഞാൻ വിയർത്തുകുളിച്ചു.
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 5799


(Sathish Thottassery)
അയിലൂർ പാലമൊക്ക് റോഡിലെ പഴയ വീട്ടിലെ ക്ലോക്ക് രാത്രി പത്തടിച്ചു. ശബ്ദം കേട്ട്, ഉറക്കം തൂങ്ങിയ തെണ്ടമുത്തൻ ഞെട്ടി ഉണർന്നു. പത്തു മണിക്കേ നാട് നിദ്ര പൂകിയിരിക്കുന്നു. വേല കഴിഞ്ഞതിൽ പിന്നെ ഒരു മനുഷ്യകുട്ടിയും തന്നെ തിരിഞ്ഞു നോക്കാൻ മിനക്കെട്ടില്ലല്ലോ എന്ന് തെണ്ടമുത്തൻ കുണ്ഠിതത്തോടെ ഓർത്തു. അത് മനുഷ്യസഹജമാണ്. അവനവനു ആവശ്യമുള്ളപ്പോൾ എടുത്തു്
എഴുന്നെള്ളിച്ചു് അർമാദിക്കും.
- Details
- Written by: Neelakantan Mahadevan
- Category: prime story
- Hits: 2854


(Neelakantan Mahadevan)
നവതി കഴിഞ്ഞ രാധാകൃഷ്ണൻ നായർ അനുഭവങ്ങളുടെ ഹിമാലയമാണ്. വാർധയിൽ പോയി ഗാന്ധിജിയെ കണ്ടിട്ടുണ്ട്. ആദ്യം കോൺഗ്രസ്സായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റായി. കുറച്ചുകാലം ഒരു തുണിമില്ലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 6910


(T V Sreedevi )
തന്റെ മകനെ അഞ്ചാം ക്ലാസ്സിൽ ചേർക്കുമോ എന്നറിയാനാണ് അവൾ വന്നത്. അവൾക്ക് ഒരു മുപ്പത്തഞ്ചിനോടടുത്തു പ്രായം വരും. വെളുത്തു മെലിഞ്ഞു ഉയരമുള്ള ഒരു സ്ത്രീ. അവളുടെ കൂടെ കുട്ടിത്തം നഷ്ടപ്പെട്ട ഒരു പത്തുവയസ്സുകാരനും. മെയ് മാസത്തിൽ പുതിയ കുട്ടികളെ ചേർക്കുന്ന സമയമായിരുന്നു. അന്ന് ഞങ്ങൾ നാലു പേരുണ്ടായിരുന്നു ഡ്യൂട്ടിക്ക്.
- Details
- Category: prime story
- Hits: 2321


(അബ്ബാസ് ഇടമറുക്)
ഒരുപാട് തവണ കണ്ടുതഴമ്പിച്ച മുഖം. എന്നാണ് ഇവളെ താൻ ആദ്യമായി കണ്ടത്? ഓർമ്മയില്ല. കസേരയിൽ ചാരിയിരുന്നുകൊണ്ട് ഒരു സിഗരറ്റിനു തീകൊളുത്തി ആഞ്ഞുവലിച്ചുകൊണ്ട് തനിക്കുമുന്നിൽ കട്ടിലിലുരുന്ന 'സുഭദ്രയെ'അയാൾ സാകൂതം നോക്കി.
- Details
- Written by: Molly George
- Category: prime story
- Hits: 6159


(Molly George)
"പോസ്റ്റോഫീസ് ജംഗ്ഷനിൽ ബസിറങ്ങി അവിടെനിന്നും കുറച്ചു ദൂരം മുൻപോട്ടു നടന്നാൽ സൗപർണിക ഫ്ലവർമില്ലിൻ്റെ ബോർഡു കാണാം. മില്ലിൻ്റെ വലതു വശത്തുകൂടെ ഉളള റോഡിലൂടെ പോകണം."
നന്ദ പറഞ്ഞു തന്ന മെറ്റൽ വിരിച്ച റോഡിലൂടെ പോകവേ ദുർഗ്ഗയ്ക്ക് എതിരെ രണ്ടു യുവാക്കൾ കടന്നു പോയി. സംസാരഭാഷ കേട്ടിട്ട് ബംഗാളികളാണെന്നു തോന്നുന്നു.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

