mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Mallywood

Dr. Shafy Muthalif

ഒരു സിനിമാ പ്രിയൻ ആയിരുന്നു ഞാൻ, ഇപ്പോഴും ആണെന്ന് പറയാം. ഒരുപാട് സമയം ജീവിതത്തിൽ സിനിമ കണ്ട് കളഞ്ഞിട്ടുണ്ട്. മറ്റ് പല കാര്യങ്ങളെയും പോലെ അതൊന്നും നഷ്ടമായി കരുതിയിട്ടില്ല. പ്രീഡിഗ്രി സമയത്തെ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ക്ലാസ്സുകൾ സമ്മാനിച്ച അലസ മദ്ധ്യാഹ്നങ്ങൾ സിനിമാ പ്രിയത്തിന് ആക്കം കൂട്ടി.

മമ്മൂട്ടിയുടെ കൗരവർ,ജോണിവാക്കർ മുതലായ സിനിമകൾ എല്ലാം ഡിസ്കസ് ചെയ്ത് കൂട്ടുകാരൻമാർ തെയ്സീർ ,വികാസ് എന്നിവരുടെ കൂടെ ചിലവഴിച്ച സമയങ്ങൾ. എൻ്റെ ചാരനിറത്തിലുള്ള ഹീറോ റേഞ്ചർ സൈക്കിൾ എന്നെ ഡബിൾ വച്ച് കൊണ്ട് കരുത്തനായ വികാസ് മന്ദം മന്ദം ചവിട്ടുമായിരുന്നു. മെഡിക്കൽ കോളേജ് സ്വപ്നങ്ങളെ കുറിച്ച് അപ്പോൾ ഞങ്ങൾ സംസാരിക്കുമായിരുന്നു. “ടാ, അവിടെ പെണ്ണുങ്ങൾ റാഗ് ചെയ്യാൻ വരുന്നാ കേട്ടത്“, പെണ്ണുങ്ങൾ റാഗ് ചെയ്യാൻ വരുന്ന ആ സുന്ദര മനോഹര മെഡിക്കൽ കോളേജിൽ പഠിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിന് ഭാഗ്യം സിദ്ധിച്ചത് പക്ഷേ എനിയ്ക്ക് മാത്രമായിരുന്നു. മെഡിക്കൽ കോളേജ് കാലത്ത് കണ്ട സിനിമകളിൽ ഷാരൂഖ് ഖാൻ എന്ന ഒരു ഹിന്ദിക്കാരൻ പ്രധാന കഥാപാത്രമാകുമെന്ന് ഞാൻ കരുതിയതേ ഇല്ല. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന സിനിമയിലൂടെ ആ മീശ ഇല്ലാത്ത ചപ്ര മുടിയുള്ള വിക്കി വിക്കി സംസാരിക്കുന്ന മനുഷ്യൻ സ്വപ്നങ്ങളുടെ ഒരു മായിക പ്രപഞ്ചം എൻ്റെ മുന്നിൽ വിരിയിച്ചു. പിന്നീട് ദിൽ തോ പാഗൽ ഹെ എന്ന സിനിമ. അത് പോലെ മിൻസാരക്കനവുകൾ തുടങ്ങിയ എ ആർ റഹ്മാൻ പാട്ടുകളുടെ മാജിക് സിനിമകൾ.


thakara by bharathan

തകര

പക്ഷേ ഞാൻ കണ്ട ആദ്യ സിനിമ ഏതാണ് ? അത് തകര എന്ന മലയാള സിനിമ ആയിരുന്നു . അന്ന് ഞങ്ങൾ താമസിച്ചിരുന്ന ഒല്ലൂർ പോലീസ് ക്വാർട്ടേഴ്സിൽ നിന്നും നടക്കാവുന്ന ദൂരത്തിലുള്ള മരത്താക്കര മഞ്ജു എന്ന കറുത്ത ചായം തേച്ച ഓല ടാക്കീസിൽ. രാത്രി സെക്കൻഡ് ഷോ ആയിരുന്നു അത്. ഞാൻ ഉറങ്ങുകയായിരുന്നു അതിനാൽ എന്നെ എടുത്ത് തോളിലിട്ടായിരുന്നു മാതാപിതാക്കൾ സിനിമയ്ക്ക് പോയത്. വളരെ ചെറുതായിരുന്നതിനാൽ ആ സിനിമ കാണാൻ പോയാലും എനിക്ക് ഒന്നും മനസ്സിലാവില്ലെന്നോ എനിക്ക് ഒന്നും ഓർമ്മ കാണില്ല എന്നോ വിചാരിച്ചു കാണണം. പക്ഷേ സിനിമ തുടങ്ങിയ ഉടനേ ഉറക്കം വിട്ട ഞാൻ മുഴുവൻ സിനിമ കണ്ണടയ്ക്കാതെ തന്നെ കണ്ടു. എനിക്ക് പനങ്കുല പോലെ മുടിയുള്ള ഭംഗിയുള്ള നായികയെ ഓർമ്മയുണ്ട്. സമുദ്രതീരം തീർക്കുന്ന സംഗീത സാഗരം ഓർമ്മയുണ്ട്. നിഷ്കളങ്കനായ നായകനും കരുത്തുറ്റ വില്ലനും തമ്മിൽ ത്രാസുകൊണ്ട് പരസ്പരം അടിക്കുന്ന സീൻ ഉള്ള ആ ചോര മണക്കുന്ന പ്രണയ സിനിമ ഇപ്പോഴും ഓർമ്മയിലുണ്ട് .


Pani Malayalam film

സംവിധായകന്റെ പണി

തൃശ്ശൂർ രാഗത്തിൽ ആണ് പണി കണ്ടത്. അവിടെ തന്നെ കാണേണ്ട സിനിമയാണ് അത് . തൃശ്ശൂരിൻ്റെ വൈബ് മൊത്തത്തിൽ ആവാഹിക്കുന്ന സിനിമ. മന്ദതാളത്തിൽ സാധാരണ സിനിമ പോലെ തുടങ്ങി പിന്നെ ഒരു അതിവേഗ ഹോളിവുഡ് സിനിമയുടെ ശൈലിയിൽ പോകുന്ന ഈ സിനിമ സമൂഹത്തെ ഒരു തരത്തിലും  ഉദ്ധരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നത് വളരെ വ്യക്തമാണ്.

മോഡേൺ സിനിമയിൽ വയലൻസ് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ്. KILL BILL എന്ന Quentin Tarantino സിനിമ തുടങ്ങി വച്ച ഈ തരംഗം സ്ക്രീനുകൾക്ക് ചുവപ്പ് രാശി നൽകി ഇപ്പോഴും തുടരുന്നു. സമൂഹത്തിലെ അക്രമപ്രവണതകൾക്ക് ചില സിനിമകൾ കാരണമാകാറുണ്ട് എന്നത് സത്യം തന്നെ. ദൃശ്യം സിനിമ എത്രയോ അക്രമങ്ങൾ പോലീസിൽ നിന്ന് മറച്ചു പിടിയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രേരണയായി എന്നത് നമുക്കറിയാം. മോഹൻലാലിൻ്റെ കഥാപാത്രങ്ങൾ തുടങ്ങി വച്ച ദേവാസുര നരസിംഹ പ്രതിഭാസങ്ങൾ ഇപ്പോഴും മലയാളി പുരുഷൻമാരെ അതു പോലുള്ള കോമാളി വേഷം ജീവിതത്തിൽ കെട്ടിയാടാൻ പ്രേരിപ്പിക്കുന്നവയാണ് . സത്യത്തിൽ അത്രയും നെഗറ്റീവ് ഇൻഫ്ലുവൻസ്, പണി എന്ന സിനിമയിലെ കഥാപാത്രങ്ങൾ ഉണ്ടാക്കാൻ പോകുന്നില്ല. ബൊഗയ്ൻ വില്ല എന്ന ചിത്രത്തിലെ സൈക്കോപാത് കഥാപാത്രം ചെയ്യുന്നതും വയലൻസ് തന്നെയാണല്ലോ . പിന്നെ റിയലിസ്റ്റിക് ആയ രീതിയിൽ ഉള്ള കഥ പറച്ചിൽ രീതിയിൽ  യാഥാർത്ഥ്യം മനസ്സിനെ തൊടുന്ന രീതിയിൽ എടുത്ത് വയ്ക്കുന്നത്  കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്നത് പ്രേക്ഷകരുടെ മനസ്സിൽ  പണി പോലുള്ള സിനിമകളിൽ എത്തുന്നു . സംവിധായകന് അയാളുടെ പണി നന്നായി അറിയാം എന്നത് വ്യക്തം. പിന്നെ മോഹൻലാലിനെ പോലെ അമിതാഭിനയം കാഴ്ചവയ്ക്കാത്ത യുവ നടൻമാർ കൂടിയാകുമ്പോൾ സംഗതി പൂർണ്ണമാകും. വയലൻസ് സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ റിലേറ്റ് ചെയ്യപ്പെട്ട് മനസ്സിനെ തൊടുന്നത് അപ്പോഴാണ് . ഇത് തീർച്ചയായും പതിനെട്ട് വയസ്സിന് മുകളിൽ ഉള്ളവർക്കായി നിജപ്പെടുത്തേണ്ട സിനിമ തന്നെയാണ് . അത് അങ്ങനെ അല്ല സർട്ടിഫൈ ചെയ്തിരിക്കുന്നത് എങ്കിൽ അത് തെറ്റാണ്. ജോജു ഒരു നല്ല നടൻ ആണ്. അയാൾ ആദ്യമായി സംവിധാനം ചെയ്യുമ്പോൾ സ്വന്തമായ ഒരു ശൈലി ഉണ്ട് എന്ന് തെളിയിക്കാൻ കഴിഞ്ഞു എന്നത് ഒരു പ്രധാന കാര്യമാണ്.  സ്ഥിരം ടെംപ്ലേറ്റുകളുടെ പുറകേ പോകാൻ ശ്രമിച്ചില്ല. പൃഥ്വിരാജ് ലൂസിഫറിൽ പരീക്ഷിച്ചത് അത്തരമൊരു എളുപ്പ പണിയാണ്. എന്തായാലും ഒരു പണിയും എളുപ്പപണിയാവില്ല. അതു കൊണ്ടാണല്ലോ ഇത് പോലെ ചുമ്മാ ഇരുന്ന് ഓരോന്ന് എഴുതുമ്പോൾ  നമുക്കൊക്കെ പണി കിട്ടുന്നത്.  
ഈ സിനിമയിൽ നായികയുടെ സൗന്ദര്യം എന്നത് സിനിമയുടെ കഥാതന്തുവിൽ സ്പർശിക്കുന്ന ഒരു പ്രധാന കാര്യമാണ്. ശക്തമായ നായികാ കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഉള്ളത്. സീമയുടെ ഈ പ്രായത്തിലും ഉള്ള ആക്ഷൻ സീനുകൾ കണ്ടപ്പോൾ അങ്ങാടി എന്ന ചിത്രത്തിലെ സാരി ഉടുത്ത് മോട്ടോർ ബൈക്ക് ഓടിച്ച് തീയുടെ ഇടയിലൂടെ ചെയ്ത അതി സാഹസിക രംഗങ്ങൾ ഓർമ്മയിൽ വന്നു, പല സമയത്തും ഭൂരിഭാഗം തൃശ്ശൂർകാരുടേയും ഒപ്പം ഇരുന്ന് ഞാനും കയ്യടിച്ചു. ഒരു പാട് സ്ത്രീകളും കാഴ്ചക്കാരായി ഉണ്ടായിരുന്നു. അവർക്കും സിനിമ ഇഷ്ടമാവുന്നതായി തോന്നി.
ഒരു പാട് നായക കഥാപാത്രങ്ങൾ ഇതിനകം ജോജു ചെയ്തു കഴിഞ്ഞു . എന്നിട്ടും മോഹൻലാൽ ഒക്കെ ചെയ്യുന്ന പോലുള്ള ഒരു ‘ ഹീറോ ‘ കഥാപാത്രം അയാൾക്ക് നൽകാൻ അയാൾ തന്നെ വേണ്ടി വന്നു. അതായത് കാണാൻ അൽപ്പം വൃത്തിയും മെനയുമുള്ള സ്റ്റൈലിഷ് കഥാപാത്രം . ആ പണിയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. 
പിന്നെ വിവാദങ്ങൾ. നെഗറ്റീവ് പബ്ലിസിറ്റി  പലപ്പോഴും ഉപകാരപ്രദമായിട്ടാണ് സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നത്, അങ്ങനെ വരുമ്പോൾ ഇപ്പോൾ കിട്ടിയ എട്ടിൻ്റെ പണിയും, ‘പണി’യ്ക്ക് ഉപകാരമായേ ഭവിക്കൂ.


Sookshma-darshini

സൂക്ഷ്മദർശിനി 

പ്രതീക്ഷകൾ ഇല്ലാതെ :കാണാൻ പോയ ഒരു സിനിമയാണ് സൂഷ്മദർശിനി. അതിന് കാരണം നിരാശാജനകമായ മുൻ സിനിമ അനുഭവങ്ങളായിരുന്നു . ബോഗയ്ൻ വില്ല ഒക്കെ അസഹനീയമായിരുന്നു. തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ പ്രേരിപ്പിക്കുന്ന അത്ര അസഹനീയം. 

പക്ഷേ സൂക്ഷ്മദർശിനി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഉഗ്രൻ ത്രില്ലർ സിനിമയാണ് ഇത്. ദൃശ്യത്തിന് മുകളിൽ നിൽക്കുന്ന സിനിമാനുഭവം. നസ്രിയ അടിപൊളി. സത്യത്തിൽ ഇൻ്റർവ്യു ഒക്കെ കണ്ട് വെറുത്തിട്ടാണ് സിനിമയ്ക്ക് പോയത്. ഈ പെണ്ണ് ഓവർ ആക്കുന്നു എന്നൊക്കെ വിചാരിച്ച് . പക്ഷേ അഭിനയിച്ച് അങ്ങ് തകർത്തു കളഞ്ഞു. ശരിയ്ക്കും നസ്രിയ മലയാള സിനിമയിൽ തുടർച്ചയായി അഭിനയിക്കാത്തത് നമുക്ക് ഒരു തീരാ നഷ്ടം തന്നെയാണ്. ബേസിൽ as usual തകർത്തു. സിദ്ധാർത്ഥ് ഭരതൻ എടുത്ത് പറയേണ്ട അഭിനയമാണ് . അതായത് ഭ്രമയുഗത്തിൽ നാം കണ്ട ആളല്ല. ഇത് വേറെ ഒരു മനുഷ്യൻ . പ്രതിഭ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് , അത് പോലെ അമ്മയായി അഭിനയിച്ച സ്ത്രീ . സൂപ്പർ . ഡയറക്ഷൻ അതി ഗംഭീരം . അതായത് നമുക്ക് അവസാനം വരെ ഇത് ഒരു പിള്ളേരുടെ ലെവൽ ഉള്ള Suspense ആയിരുന്നു , അതായത് മനു അങ്കിളിൻ്റെ ഒക്കെ ഒരു ഇനീഷ്യൽ ഫീൽ , പിന്നെ ഒരു മാറ്റി ചവിട്ടൽ ആണ്. ഒട്ടും തന്നെ ലാഗ് ഇല്ല. അത് പോലെ തന്നെ ഒരു ഉടുമ്പിൻ്റെ സീൻ ഉണ്ട്, cgi ആയിരിക്കും. പക്ഷേ അതൊക്കെ perfection ൻ്റെ വേറെ ലെവൽ ആണ്. അത് പോലെ തന്നെ basil ൻ്റെ ക്യാരക്ടർ establish ചെയ്യുന്ന ഇനിഷ്യൽ സീനുകൾ ഒക്കെ സൂപ്പർ . Best mystery thriller mollywood has ever produced , എൻ്റെ അഭിപ്രായത്തിൽ . പിന്നെ സ്ത്രീകളുടെ ഒരു കൂട്ടായ്മയുടെ വൈബ് ഉണ്ട് ഇതിൽ . നസ്രിയ മാത്രമല്ല അസ്മ എന്ന കാരക്ടർ ആയിട്ട് വന്ന പെൺകുട്ടിയും അടിപൊളി ആയിട്ടുണ്ട്. പിന്നെ കാതലായ സബ്ജക്റ്റ് അവസാനം വരുന്നുണ്ട്. അത് സർപ്രൈസ് ആയത് കൊണ്ട് ഞാൻ പിന്നെ പറയുന്നില്ല . എല്ലാവരും തീയ്യറ്ററിൽ തന്നെ പോയി കാണണം, കാരണം Continuity brake ആവാതെ കാണേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭയങ്കര interesting ആയ ഡിറ്റക്ടീവ് നോവൽ ഒക്കെ ചെറുപ്പകാലത്ത് വായിച്ച feel വരും. തുടക്കത്തിൽ ഒക്കെ തികച്ചും അങ്ങനെ തന്നെ . ഒരു enid blyton ൻ്റെ famous five ഒക്കെ വായിക്കുമ്പോഴുള്ള thrill ൽ തുടങ്ങി ഹിച്ച്കോക്കിലേയ്ക്കും സ്റ്റീഫൻ കിങ്ങിലേയ്ക്കും ഒക്കെ elevate ചെയ്താൽ എങ്ങനെ ഇരിക്കും. അതാണ് ഇതിൻ്റെ feel മക്കളേ. ഡയറക്ഷൻ hats off.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ