mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 4

നാലാം നിലയിലുള്ള ഫ്ലാറ്റിന്റെ ടെറസ്സിൽ ആയിരുന്നു റോസ്, അവൾക്ക് എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ തുറക്കാൻ അവൾക്ക്ക ഴിഞ്ഞില്ല, ഇരുട്ടിൽ ടെറസ്സിൽ കൂടി അങ്ങോട്ടും, ഇങ്ങോട്ടും ഓടി, സ്ഥലബോധം മനസ്സിലാവാതെ താഴേക്ക് പതിക്കും എന്ന ഘട്ടം വന്നപ്പോൾ അവൾ തപ്പി പിടിച്ചു തറയിൽ കിടന്നു.

അപ്പോഴേക്കും അവൾ താഴേക്ക് പതിച്ചിരുന്നു. നിലവിളിയോടെ അവൾ എൻറ്റുമ്മാ.... എന്ന് വിളിച്ചു ഉറക്കെ കരഞ്ഞു, ഉമ്മയുടെ നിലവിളി കേട്ടിട്ട് ആണ് സിസ്റ്റേഴ്സും, ഡോക്ടറും ഓടി എത്തിയത്....

ഡോക്ടർ പ്രതീപ് എത്തുമ്പോൾ റോസ് ബെഡിൽ ഇരിക്കുകയായിരുന്നു.... ആകെ വിയർത്തു കുളിച്ചു പേടി പെടുത്തുന്ന രൂപം, കണ്ണുകൾ തുറിച്ചു ഡോക്ടറെ നോക്കി....

എന്നിട്ട് പതുക്കെ മന്ത്രിച്ചു....

"ഞാൻ മരിച്ചില്ലേ?"

"ആർ യു ഓക്കേ"... ഡോക്ടർ അവളുടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.

അവൾ തല യാട്ടി....

"വാട്ട്‌ ഹാപ്പെൻഡ്?"

അപ്പോഴും അവൾ തലയാട്ടി.

"മിസ്റ്റർ.... ഇന്ന് ഡിസ്ചാർജ് ചെയ്യാം... അയാൾ ഹുസൈൻ ഹാജിയുടെ നേരെ തിരിഞ്ഞു പറഞ്ഞു. പിന്നെ ഇമ്പോർട്ടന്റ് ആയ ഒരു മാറ്റർ ഉണ്ട്.... എല്ലാ വീക്കും ഈ കുട്ടിയെ കൗൺസിലിംഗ് ന് ഇവിടെ എത്തിക്കണം.... പല സിറ്റിംഗ്സ് വേണ്ടി വരും. സഹകരിക്കണം...എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഞങ്ങൾ പോലീസിൽ അറിയിക്കും തീർച്ച."

"മോൾ വരാന് കൂട്ടാക്കില്ല.അതാ പ്രശ്നം."

 "ഞാൻ സംസാരിക്കാം", അതും പറഞ്ഞു അയാൾ റോസിന്റെ നേരെ തിരിഞ്ഞു.

'റോസ്'...അയാൾ അവളെ പതുക്കെ വിളിച്ചു,

"നീ ഇന്ന് പേടിച്ച് കരഞ്ഞത് നല്ല ലക്ഷണമായിട്ട് എനിക്ക് തോന്നുന്നു.നിനക്ക് ജീവിക്കണം. മരണ ഭയമുണ്ട്."

" നിന്റെ കണ്ണിൽ എന്തോ ഒരു ലക്ഷ്യം ഞാൻ കാണുന്നു.അത് നിറവേറ്റണമെങ്കിൽ ആൾ ആരോഗ്യത്തോടെ ജീവാനോടെ വേണം. അത് കൊണ്ട് കൃത്യ മായി മരുന്ന് കഴിക്കണം, കൌൺസിലിംഗ് ന് വരണം..."

ഓക്കേ, ഡിഡ് യു ഗെറ്റ് ഇറ്റ്.

റോസ് തലയാട്ടി,

 "എന്തെങ്കിലുമൊന്ന് സംസാരിക്കെടൊ, നിന്റെ സൗണ്ട് ഞാൻ ഒന്ന് കേൾക്കട്ടെ."

 റോസ് പതുക്കെ ചിരിച്ചെന്ന് വരുത്തി.

 ഓക്കേ ഒന്ന് ചിരിച്ചല്ലോ....

 ഇറ്റ് സ് ഓൾ റൈറ്റ്, എവെരിതിങ് വിൽ ബി ഫൈൻ.

 ഡോക്ടർ റോസിന്റെ തോളിൽ തട്ടി.


ഹോസ്പിറ്റലിൽ വന്നതിൽ പിന്നെ കുറച്ചൊക്കെ ബെറ്റർ ആയി തുടങ്ങിയിരുന്നു.എന്നാലും പുറമേ നിന്ന് ആരെങ്കിലും തലവെട്ടം കണ്ടാൽ മുറിയിൽ പോയിരുന്നു വാതിൽ അടച്ചിരിക്കും.ആളുകളെ കാണുന്നതും, അഭിമുഖിക രിക്കുന്നതും എന്തോ ഭീതി പോലെ അവളെ തളർത്തി.എന്നാലും മുഖത്തു ഒരു പ്രസരിപ്പ് ഒക്കെ വച്ചു തുടങ്ങിയിരുന്നു.

കൃത്യമായ മരുന്നും, ട്രീറ്റ്മെന്റ് മൊക്കെയായപ്പോൾ മന വിഭ്രാന്തിക്ക് 

അല്പം ശമനം ലഭിച്ചത് പോലെ തോന്നി റോസിന്. അവൾക്ക് രഹ്‌നയെ ഒന്ന് കാണണമെന്ന് തോന്നി. ഇതിനകം സഹോദരൻ നിസാർ അവൾക്കൊരു ഫോൺ സമ്മാനിച്ചിരുന്നു, ആദ്യം വേണ്ടാ എന്ന് പറഞെങ്കിലും, പിന്നീട് അവൾ വാങ്ങി.

രഹ്‌ന റോസിനെ കാണാൻ വന്നപ്പോൾ റോസ് കിടക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടപ്പോ മുമ്പത്തെ പോലെ കരഞ്ഞില്ല, അവളെ കെട്ടിപ്പിടിച്ചു കുറച്ചു നേരം ഇരുന്നു. പിന്നെ ശാന്തതയോടെ സംസാരിച്ചു. "നമുക്കൊന്ന് കോളേജിൽ പോവണം. ആ വാകമരങ്ങളുടെ ഇടയിലൂടെ നമുക്കൊന്ന് നടക്കണം. ആ കാറ്റിന്റെ സംഗീതത്തിന്റെ ഈരടികളിൽ നമുക്കൊന്ന് ലയിച്ചിരിക്കണം... ഓർമകളുടെ മാറപ്പുകളിൽ തപ്പി തടഞ്ഞു ഊളിയിടണം, അയവിറക്കണം."

 "പോവാം നമുക്ക് ....എന്റെ മോളെ കാണേണ്ടേ നിനക്ക് അമ്മായിടെ അടുത്തു ഉണ്ട്അവളെ ഞങ്ങൾ റോസ് എന്നാണ് വിളിക്കാറ്. 'റോസ്‌ലിൻ.'

അതെന്താ മോളെ... ഒന്നിൽ നിർത്തിയത്. എനി കുട്ടികൾ വേണ്ടേ.

രഹ്‌നക്ക്ത്ഭതമായിരുന്നു, അവൾ സാധാരണപോലെ സംസാരിക്കുന്നു.

"സത്യം പറഞ്ഞാൽ എനിക്ക് നിന്റെ അസാന്നിധ്യം സൃഷ്ടിച്ചത് വല്ലാത്തൊരു മാനസിക മരവിപ്പ് ആയിരുന്നു. ഞാനും മാനസികമായി ആകെ തകർന്നു".

" രഹ്‌ന സന്തോഷത്തോടെ പറഞ്ഞു എനി ഒന്നല്ല രണ്ട് കുട്ടികൾ വേണമെന്ന് തോന്നുന്നു എനിക്ക്".

രഹ്‌നയോട് മാത്രമായിരിക്കുന്നു റോസിൻ കൂട്ട്. എന്നാൽ.....

രഹ്‌നയുടെ ഫോൺ വിളിയും, കാണാൻ വരവും, സന്തോഷവുമൊക്കെ അധികദിവസം നീണ്ടുനിന്നില്ല

അപ്രതീക്ഷിതമായ സംഭവ വികാസത്തിൽ റോസ് വീണ്ടും ആടിയു ലഞ്ഞു കൊണ്ട് മുറിയിൽ കയറി വാതിലടച്ചിരിപ്പായി.

 

(തുടരും...)

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ