mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 5                

കാര്യങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെയൊന്നും ഒരിക്കലും സംഭവിക്കില്ല.... കാലം നമുക്കായി ഓരോന്നു മാറ്റി വെച്ചിട്ടുണ്ട്.... നമ്മുടെ കണക്ക് കൂട്ടലുകൾ ഒക്കെ വെറുതെ ആണ്....റോസിന്റെ കാര്യത്തിൽ കാലം ഒരു വിട്ട് വീഴ്ചക്കും തയ്യാറായില്ല എന്ന് വേണമെങ്കിൽ പറയാം.'

പതുക്കെ പതുക്കെ ഒരു മാറ്റത്തിലേക്ക് ചുവടുകൾ നീങ്ങവേയാണ്, റോസിന്റെ സഹോദരൻ നാസറിന് ഒരു കല്യാണ ആലോചന വന്നത്.പെങ്ങൾ വീട്ടിൽ ഇങ്ങനെ ഇരിക്കുന്നത് കാരണം, നാസർ വിവാഹം ഒന്നും വേണ്ടാന്ന് വെച്ചതായിരുന്നു, വയസ്സാണെങ്കിലോ വിവാഹ പ്രായം കടന്നു പോയിരിക്കുന്നു. അവസാനം കാർന്നോർ എല്ലാവരും കൂടെ നാസറിന് ഒരു പെണ്ണ് കണ്ടു. നാസറിന് വന്ന ആലോചനയുള്ള കുട്ടീക്ക് ഒരു ബ്രദർ ഉണ്ട്. അയാളെ കൊണ്ട് റോസിനെ വിവാഹം കഴിപ്പിക്കാം എന്ന് തീരുമാനിച്ചു. ഈ വിവരം റോസിന്റെ മുന്നിൽ അവതരിച്ചപ്പോ ഒരു പൊട്ടി തെറിയായിരുന്നു മറുപടി.... പിന്നെ കയ്യിൽ കിട്ടിയ സാധനങ്ങൾ ഒക്കെ എറിഞ്ഞുടച്ചു. കയ്യിലുള്ള ഫോൺ തവിടു പൊടിയായി. സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയോ മന്ത്രിച്ചു കൊണ്ട് അവൾ മുറിയിലേക്ക് ചേക്കേറി.

നാസറിന്റെ വിവാഹം കണ്ണീരോട് കൂടിയായിരുന്നു നടന്നത്. കല്യാണപന്തലിനും, അവിടെ കൂടിയ അൾക്കാർക്ക് പോലും മൂകതയിൽ ആയിരുന്നു. കാരണം റോസ് കഴിഞ്ഞിരുന്ന മുറിയുടെ വാതിൽ ഒരു ടേബിൾ ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നു. വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്.... നാസറി നോട് പലരും ചോദിച്ചപ്പോ ഇത്താത്ത ബഹളം വെച്ച് ചെയ്യിച്ചതാ എന്നായിരുന്നു മറുപടി. വിവാഹ ത്തിന്റെ അന്ന് ഫുഡ്‌ പോലും കഴിക്കാതെ അതിനുള്ളിൽ വിശന്നിരിക്കുന്നത് പലരും മനസ്സിൽ കണ്ടു.

വീണ്ടും റോസ് മുറിയുമായി ഇണങ്ങിയും, പിണങ്ങിയും തന്റെ ബെഡ്ലേക്ക് അലിഞ്ഞിറങ്ങി. ഡോക്ടർ പ്രതീപ് റോസിനെ ട്രീറ്റ്മെന്റ്ന് കാണാതായപ്പോ ഹുസൈൻ ഹാജിയെ വിളിച്ചു.

 ഹുസൈൻ ഹാജി വിവരങ്ങൾ പറഞ്ഞപ്പോ ഡോക്ടർ ക്ഷുഭിതനായി. "നിങ്ങളോട് ആര് പറഞ്ഞു വിവാഹ കാര്യം സംസാരിക്കാൻ.... ഇത് വരെ മരുന്ന് കഴിച്ചത് ഒക്കെ വെറുതെ ആയില്ലേ ഇപ്പൊ.... ഏതായാലും ഒരു കാര്യം ചെയ്യൂ,നിങ്ങൾ ഒന്ന് ഹോസ്പിറ്റലിലേക്ക് വരൂ, മരുന്ന് തരാം."

 "ശരി ഡോക്ടർ ഞാൻ വരാം, അതും പറഞ്ഞു അയാൾഫോൺ വെച്ചു".

ഒരു കുഞ്ഞു ഭൂമിയിലേക്ക് ജനിച്ച് വീഴുമ്പോൾ മാതാപിതാക്കൾ ആ കുഞ്ഞിനെ കുറിച്ച് ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ നെയ്‌ത് കൂട്ടും. പെൺകുട്ടിയാണെങ്കിൽ പറയുകയും വേണ്ട ആകുട്ടിടെ വിവാഹ സ്വപ്നങ്ങൾ ആയിരിക്കും മനസ്സ് നിറയെ.

ഹുസൈൻ ഹാജിയുടെ അനിയൻ ഹനീഫക്ക് രണ്ട് പെൺ കുട്ടികൾ ആണ്. കാണാനൊക്കെ നല്ല ചന്ത മുള്ള കുട്ടികൾ ഏകദേശം റോസിന്റെ അതേ പ്രായം വരും. ആ. കുട്ടികൾക്കും മംഗല്യ ഭാഗ്യം ഉണ്ടായിട്ടില്ല. വന്നു കണ്ടു ഇഷ്ടപ്പെട്ടാലും അത് എങ്ങനെ എങ്കിലും മുടങ്ങി പോകാറാന് പതിവ്.

തറവാടിന് എല്ലാ ഐശ്യര്യവും,സമ്പൽ സമൃദ്ധിയും ഉണ്ടെങ്കിലും, ആളുകൾ ഈ തറവാട്ടിനെ കുറിച്ച് പലതും പറഞ്ഞു പരത്തുന്നുണ്ട്. പെൺകുട്ടികൾക്കു വിവാഹഭാഗ്യം വാഴൂലഎന്നും, എന്തെങ്കിലും ശാപം കിട്ടിയതായിരിക്കും എന്നൊക്കെയുള്ള സംസാരം പുറത്തുനിന്ന് കേൾക്കുന്നത് ഹുസൈൻഹാജിക്കും അറിയാം. എന്ത് ചെയ്യാം അയാളും ആകെ ടെൻസ്ഡ് ആയിരുന്നു. അതിന്റെ ഇടയിൽ കുടുംബത്തിൽ വേറെയും സംഭവങ്ങൾ ഉണ്ടായി.

റോസിന്റെ ഉമ്മ കദീസുവിന് ഷുഗർ കൂടി ആകെ വയ്യാതായിരിക്കുന്നു. അതിന്റെ കൂടെ നടക്കാൻ കഴിയാതെ കാലു വേദനയും, വീട്ടു ജോലി മുഴുവൻ നാസറിന്റെ പെണ്ണ് സജ്‌നയുടെ ഉത്തരവാദിത്വത്തിൽ ആയി. ഒന്ന് രണ്ട് ആഴ്ചഒക്കെ അവൾ ജോലി ചെയ്തു. പിന്നെ പിന്നെ അവളുടെ മനസ്സിൽ മുറി പൂട്ടി വെറുതെ അതിനുള്ളിൽ ഇരിക്കുന്ന റോസിനോട് കലി തോന്നി. നാസറിനോട് ഇത് പറഞ്ഞു കലഹിച്ചു.

ഗത്യന്തരമില്ലാതെ നാസർ ഇത് ബന്ധുകളുമായി ചർച്ച ചെയ്തു. ഇത് കേട്ട് റോസ് കണ്ണീരോടെ മറുപടി പറഞ്ഞു.

"ഐ ആം സോറി അനിയത്തി. എന്റെ ഫുഡിന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട.... അത് ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചോളാം."അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു."

ഡോക്ടർ പ്രതീപും, ഡോക്ടർ സെബാസ്റ്റ്യനും, മോർണിംഗ് വോക്കിങ് ഇറങ്ങിയപ്പോ അപ്രതീക്ഷമായി മഴ പെയ്തു.മഴ തോരട്ടെ എന്ന് ചിന്തിച്ചു അവര് ഒരു കടതിണ്ണയിലേക്ക് കയറിയപ്പോഴാണ് അപ്രതീക്ഷ മായി ഹോർസിനെയും, ഫോക്സിയെയും, കണ്ട് മുട്ടിയത്.

മടിയൻമാർ എന്താ ഇതിലെ ഒക്കെ എന്ന് പറഞ്ഞു 4പേരും പരസ്പരം അഭിവാദ്യം ചെയ്തു.

നിങ്ങളെ പലപ്പോഴും വോക്കിങ് ന് ഞങ്ങൾ വിളിച്ചിരുന്നു. എന്നിട്ടൊന്നും നിങ്ങൾ വന്നില്ല. ആ ടൈം പോലും നിങ്ങൾ കേസ് അന്വേഷണത്തിന്റെ പുറകിൽ പോലും, ഇപ്പൊ എന്താ പുതിയ പ്ലാൻ ഒക്കെ.

"ഇതും ഒരു കേസിന്റെ പുറകെ തന്നെ യാണ്. ഡോക്ടറെ പേഷന്റിന്റെ ഒരു ഫ്രണ്ടിന്റെ മിസ്സിംഗ്‌ കേസ് ഇല്ലെ. അതിന്റെ പുറകെ ആണ് ഞങ്ങൾ കുറച്ചു ദിവസമായിട്ട്."

" ഓ റോസിന്റെത് അല്ലെ".

"ആ കുട്ടി ബെറ്റർ ആയോ".

ആയിരുന്നു ഇപ്പൊ അതിന്റെ കാര്യം കുറച്ചു കഷ്‌ടത്തിലാ. എന്താണ് അതിന്റ മനസ്സിൽ അത് മനസ്സിലാകുന്നില്ല.

നമുക്ക് മനസിലാക്കാം കേസിന് നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. ഇതിപ്പം വേറെ രീ തിയിലൂടെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്. അൻവറിന്റെ ഫാമിലി തന്നെ ഈ കേസ് ഞങ്ങളെ എല്പിച്ചിരിക്കുന്നു.

ഓക്കേ കൺഗ്രജുലേഷൻസ്, എന്തായാലും ഞങ്ങളെ അറിയിക്കുമല്ലോ.

 "ഓക്കേ.... എന്നാൽ കാണാം" ബൈ...എല്ലാവരും പിരിഞ്ഞു.

ഒരു ദിവസം റോസിന്റെ മരുന്നിനു വേണ്ടി ഡോക്ടറുടെ അടുത്തെത്തിയ ഹുസൈൻ ഹാജിയോട് ഡോക്ടർ ചോദിച്ചു.

 "നിങ്ങളുടെ മകൾക്ക് ഈ ജനിച്ച മണ്ണിൽ നിന്ന് നീതി കിട്ടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ.?

"ഞാൻ അവളുടെ ഉപ്പയല്ലേ ഡോക്ടർ...."

 " വളർന്നു വരുന്ന പെൺകുട്ടിയുടെ കയ്യും കാലും വെട്ടിയിട്ടാൽ പോലും ഈ കമ്പ്യൂട്ടർ യുഗത്തിൽ അവൾ ഉയിർത്തെഴുനേൽക്കുന്നുണ്ട്. അവളുടെ മനസ്സിനാണ് വെട്ട് കൊണ്ടതെങ്കിൽ ആ മുറുവ് ഉണങ്ങാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും."

എനി പറയൂ..... മിസ്റ്റർ ഹുസൈൻ. നിങ്ങളുടെ മകൾ ഒരു ചെറുപ്പകാരനുമായി പ്രണയത്തിൽ ആയിരുന്നു എന്ന് നിങ്ങൾക്ക് അറിയില്ലേ."

" അറിയാമായിരുന്നു."... അയാൾ വിറച്ചു കൊണ്ട് പറഞ്ഞു... പക്ഷെ "ഞാൻ അത് അത്ര കാര്യമാക്കിയിട്ടില്ല. കുട്ടികൾ അല്ലെ".

" എന്നാൽ കേട്ടോളൂ.... ആ അൻവറെന്ന ആകുട്ടി വർഷങ്ങൾ ആയി മിസ്സിംഗ്‌ ആണ്."

 ഇത് കേട്ടപ്പോ ഹുസൈൻ ഹാജി ഞെട്ടി തരിച്ചു പോയി.

 

(തുടരും...)

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ