mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 6

ഹോർസും, ഫോക്സും, തങ്ങളുടെ മുട്ടോളമെത്തുന്ന ചാര നിറത്തിലുള്ള കോട്ട് ധരിച്ചു.ബ്രൗൺ തൊപ്പിയും, സിൽവർ ഫ്രെയിനുള്ളിൽ ഒതുങ്ങി കൂട്ടിയ ഇളം റോസ് നിറത്തിലുള്ള കണ്ണടയും ഫിറ്റ്‌ ചെയ്തു.

ഇവരുടെ ഒരുക്കം കണ്ടാൽ തന്നെ അറിയാം ദൂര യാത്രക്കുള്ള പുറപ്പാട് ആണന്ന്. കുനിഞ്ഞു നിന്ന് ഷൂസിന്റെ ലേസ് കെട്ടുന്നതിനിടയിൽ ഫോക്സി, ഹോർസ് നോട് ചോദിച്ചു.

'ഹോർസ് '...

"ഞാൻ പോയാൽ പോരെ. ഈ തലവേദന കൊണ്ട് യാത്രചെയ്യണ്ട എന്നാണ് എന്റെ അഭിപ്രായം."

ഹോർസിന് അങ്ങനെയാണ് ചില കേസുകൾ ഏറ്റടുത്താൽ മുഴുവിക്കാൻ നേരം വൈകിയാൽ തുടങ്ങും തലവേദന.

"ടാബ്ലറ്റ് കൊണ്ട് ലിസ ഇപ്പൊ വരും വിളിച്ചു പറഞ്ഞിട്ടുണ്ട്."

ഒക്കെ....

ഉച്ചക്ക് മുമ്പേ തന്നെ രണ്ട് പേരും തലശ്ശേരിയിൽ എത്തി. നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. തങ്ങളുടെ കേസ് ഹിസ്റ്ററി എസ് ഐ ഉണ്ണി കൃഷ്ണൻ, ഹോഴ്സിന്റെയും, ഫോക്സിയുടെയും, മുന്നിൽ തുറന്നിട്ടു.

"ഈ മിസ്സിംഗ്‌ കേസിന് ഒരു പ്രത്യേകത ഉണ്ട്."ഉണ്ണി കൃഷ്ണൻ സാർ പറഞ്ഞു.

അതെന്താണ് രണ്ട് പേരും ആകാംഷയോടെ ചോദിച്ചു.

ഒരു തെളിവും അവശേഷിക്കാതെ യാണ് അൻവറിനെ കാണാതായിട്ടുള്ളത്.

ആ കുട്ടീടെ മാമൻ മരിച്ചു ഒരാഴ്ക്ക്ചക്ക് ശേഷം അല്ലെ,മിസ്സിംഗ്‌.

ഹോർസ് ചോദിച്ചു.

പിന്നൊരു കാര്യം ഉണ്ട്, അൻവർ വീട്ടുകാരോട് പറഞ്ഞിരുന്നു. വയ്നാട്ടിലേക്ക് തന്നെ തിരിച്ചു പോവണം എന്നും, മാമന്റെ ഷോപ്പ് ഏറ്റെടുത്ത് നടത്തണമെന്നൊക്കെ.

അതെ... അതെ....കഴിഞ്ഞതവണ അൻവറിന്റെ വീട്ടുകാരുമായി ഞങ്ങൾ സംസാരിച്ചിരുന്നു.

"വല്ലാത്തൊരു ദയനീയാവസ്ഥയിൽ ആയിരിക്കുന്നു ആ ഫാമിലി. അല്ലെ," ഫോക്സി വിഷമത്തോടെ പറഞ്ഞു.

അവിടെ നിന്ന് തിരിച്ചു വരുമ്പോൾ രണ്ട് പേരും വളരെ മൗനത്തിൽ ആയിരുന്നു, ഈ കേസ് എവിടെ നിന്ന് തുടങ്ങണമെന്നോ, എങ്ങനെ അവസാനിപ്പിക്കണമെന്നോ എന്നറിയാതെ അവര് ഉഴരുകയായിരുന്നു.

ആദ്യമായി ഇവര് കേരളത്തിലുള്ള ഹോസ്പിറ്റൽ കേന്ദ്രികരിച്ചായിരുന്നു അന്വേഷണം നടത്തിയത്.ആക്സിഡന്റ് എങ്ങാനും സംഭവിച്ചു എവിടെയെങ്കിലും, അഡ്മിറ്റ്‌ ആയിട്ടുണ്ടോ എന്നറിയാൻ ആയിരുന്നു അത്.പക്ഷെ എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം അല്ലെ. ഒരു രക്ഷയും ഇല്ല.

തങ്ങളുടെ ഫ്ലാറ്റിലേക്ക് മടങ്ങിഎത്തിയത് മുതൽ ഹോർസ് വളരെ ചിന്താ ഭാരത്തോടെ ഇരിക്കുകയായിരുന്നു. അതിനെ ബേധിച്ചു കൊണ്ട് ഹോർസ് ഫോക്സിയെ വിളിച്ചു.

ഫോക്സി...

യാ...

ഹോർസ് തന്റെ പുരികം ഉയർത്തികൊണ്ട് പറഞ്ഞു.

"എന്റെ ബ്രയിനിനുള്ളിൽ ചില ചിന്തകൾ ഉയിർത്ത് വരുന്നുണ്ട്".

ഫസ്റ്റ് വൺ -റോസിന്റെ ഫാദർ എന്ത് കൊണ്ട് അൻവറിനെ കുറിച്ചുള്ള വിവരം വീട്ടുകാരുമായി ഒളിച്ചു വെച്ചു.

സെക്കന്റ്‌ -ആ കുട്ടി മിസ്സിംഗ്‌ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോ, അയാൾ ഞെട്ടിയത് എന്തിന്?.

"ശരിയാ, ഇതിൽ ഒരു ദുരൂഹത മണക്കുന്നുണ്ടല്ലോ. ആ വഴിക്കൊന്ന് അന്വേഷിച്ചാലോ."

ഓഫ് കോഴ്സ്, സാധ്യത തള്ളി കളയാൻ ആവില്ല.ഫോക്സി കെറ്റിൽ നിന്ന് കപ്പ്‌കളിലേക്ക് ചായ പകർന്നു കൊണ്ട് പറഞ്ഞു.

ഇതേ സമയം ഹോഴ്സിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.

'ഡോക്ടർ പ്രതീപ് ആയിരിന്നു ലൈനിൽ.'

"രണ്ട് പേരും തിരക്കില്ലെങ്കിൽ ഇന്ന് വൈകിട്ട് വീട്ടിലേക്ക് ഇറങ്ങൂ.ലിസയെ യും കൂട്ടിക്കോ, ഒരു ബർത്ത്ഡേ സെ ലിബ്രേഷൻ ഉണ്ട് മോൾടെ".

ഓക്കേ. ഇറങ്ങാം.ഹോർസ് പറഞ്ഞു.

"വൺ സെക്കന്റ്‌ പ്ലീസ്‌..."

"എനി സീരിയസ്, ഡോക്ടർ ചോദിച്ചു.

"യെസ്,"

"ഞങ്ങൾക്ക് രഹ്‌നയുടെ ഫാദറുമായി ഒന്ന് സംസാരിക്കണം."

"വൈകി പോയല്ലോ, എന്റെ സുഹൃത്തുക്കളെ. ഇന്നലെ ഷ്രോക്ക്‌ വന്ന് അയാൾ ഹോസ്പിറ്റലിൽ ഉണ്ട്. അല്പം സീരിയസ് ആണ്."ഹോർസ് ആകെ വിയർത്തു പോയി.

ഹുസൈൻ ഹാജിയെ ഐ സി യു വിൽ നിന്ന് റൂമിലേക്ക് മാറ്റിയല്ലോ കുടുംബാഗ്ങ്ങങ്ങൾ എല്ലാം മുറവിളി കൂട്ടി അടുത്തു തന്നെ ഉണ്ടായിരുന്നു.ഹാജിയാരുടെ അനിയൻമാരായ മൂസക്കയുടെയും, കാതർക്കയുടെയും, മുഖത്തേക്ക്‌ നോക്കി, അയാൾ എന്തെക്കെയോ അവ്യക്ത ശബ്ദങ്ങൾ പുറപ്പെടുവിച്ചു. എന്നാൽ ആർക്കും, ഒന്നും മനസ്സിലായില്ല. കുറച്ചു ദിവസങ്ങൾ കൊണ്ട്അയാൾ മൃത്യപ്രായൻ ആയിരിക്കുന്നു, അയാളുടെ കണ്ണുകൾ, അവിടെ കരഞ്ഞു കൊണ്ട് നിന്നിരുന്ന റോസിന്റെ മുഖത്തു പതിച്ചു. മുഖം പതുക്കെ അനക്കി കണ്ണുകൾ കൊണ്ട് അടുത്തേക്ക് വരൂ എന്ന് ആംഗ്യം കാണിച്ചു. അടുത്തേക്ക് വന്ന റോസിന്റെ മുഖത്തേക്ക് തന്നെ നോക്കി. ആ കണ്ണുകൾ നിറഞ്ഞു ഒഴുകി.

ഉപ്പാ... സമാധാനമായിരിക്ക്, എത്രയും പെട്ടെന്ന് അസുഖം മാറും. ഇതും പറഞ്ഞു ഒരു ടവ്വൽ എടുത്തു നാസർ ഉപ്പയുടെ കണ്ണുകൾ തുടച്ചു. അയാളുടെ ദയനീയ അവസ്ഥകണ്ട് എല്ലാവർക്കും കണ്ണീര് പൊഴിക്കാനെ കഴിഞ്ഞുള്ളു. ഉമ്മ കരഞ്ഞില്ല. അവര് നിർവികാരമായി ശൂന്യതയിലേക്ക് നോക്കി നിന്നു. അവരുടെ കണ്ണുനീർ എന്നോ വറ്റി പോയത് ആണല്ലോ.

ഹോർസും, ഫോക്സും, കേസ് അന്വേഷണത്തിൽ തന്നെയായിരുന്നു, അന്വേഷണത്തിന്റെ ഭാഗമായി ഹുസൈൻ ഹാജിയെ സന്ദർശിച്ചു. അയാൾ ബുക്കും, പേനയും ചോദിച്ചു എന്തൊക്കെയോ, എഴുതാൻ ശ്രമിക്കുന്നു എന്ന് നാസർ അവരോട് പറഞ്ഞു.ഫോക്സി ഞെട്ടൽ മറച്ചു പിടിച്ചു കൊണ്ട് ചെറിയ ചിരിയോടെ അവരോട് ചോദിച്ചു.

"ആ നോട്സ് ഒന്ന് ഞങ്ങൾക്ക് കാണാൻ പറ്റുമോ?".

അതിനെന്താ,

അൻവർ ബുക്ക്‌ എടുത്തു കൊടുത്തു.

അത് ഒരു തരത്തിലും വായിക്കാൻ കഴിയാത്ത ചില കുത്തി വരകൾ ആയിരുന്നു.ഒരു സ്ഥലത്ത് മണി ----മല യെന്ന് അവ്യക്തമായി കോറിയിട്ടിട്ട് ഉണ്ടായിരുന്നു.അതിനടുത്തു മൂസാ എന്നപേരും.

ഹോഴ്സിയുടെയും, ഫോക്സിയുടെയും ബ്രെയിൻ ഒരുപോലെ കത്തി.ഹോർസ് വളരെ ഉച്ചത്തിൽ ചോദിച്ചു പോയി.

"ഈ മൂസാ ആരാ ".

"ഉപ്പാന്റെ അനിയൻ ആണ്. പുറത്ത് നിൽക്കുന്നുണ്ട്."

ഹോർസ് വേഗം ഡോക്ടർ പ്രതീപിനെ വിളിച്ചു, കാര്യം പറഞ്ഞു.

ഈ മൂസയുമായി ഒരു കൂടി കാഴ്ച്ച. ഡോക്ടറുടെ വിസിറ്റിംഗ് റൂമിൽ തന്നെ ആവട്ടെ.

എ സി റൂമിൽ ഇരുന്ന് മൂസയും, കാതറും വിയർത്തു കുളിച്ചു.

എല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞു സഹകരിച്ചില്ലെങ്കിൽ പോലീസിനെ വിളിക്കും എന്ന ഭീഷണിയിൽ രണ്ട് പേരും വീണു, ഇവര് പറയുന്നത് കേട്ട്, മൂന്നു പേരും ഞെട്ടിപ്പോയി.

 

(തുടരും...)

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ