കവിതകൾ


(അനുഷ)
ദൂരങ്ങളിൽ, അറിയാത്ത ദേശങ്ങളിൽ-
ആൾക്കൂട്ടത്തിൽ എങ്ങോ കണ്ടു മറന്ന മുഖം.
പൊടി പിടിച്ച നിരത്ത്. തിരക്കേറിയ തെരുവു വ്യാപാരം.
ചൂട്. വിയർപ്പ്.
ഇന്ധന വില കുതിച്ചുയരുന്നു
വാഹനങ്ങൾ അതിലേറെ വേഗതയിൽ -
പറക്കുന്നു, ദിനം ദിനം പെരുകുന്നു
രാജപാതയിലെ രാജകിയമായ
ടോൾ പിരിവും തകൃതിയിൽ...
ധൃതിയിൽ കടന്നുപോകാൻ
ക്ഷമയില്ലാതെ ഹോൺ മുഴക്കുന്നവർ.
ഇവിടെ പ്രതിഷേധം എവിടെയാണ്...
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1689

(Sajith Kumar N)
നമ്മുടെ തണലിൽ വളരുന്ന ചെറു തൈകളൊക്കെയും നാളെ വളർന്നു വലുതായി പന്തലിക്കും
നാം കൊടുത്ത തണലിനും അപ്പുറം അവ..
വളർന്നു പോകുമ്പോൾ..
തായ്വേര് ചിതലരിക്കുമ്പോൾ താങ്ങിന്
ആഗ്രഹിക്കാതെ
- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1482
ഒരിലയടർന്നു വീഴുമ്പോഴെല്ലാം കൊഴിയുന്നൊരു
വസന്തവും
ഒരു വ്യക്ഷ ശാഖിയിൽ ഒരുമിച്ചു കണ്ട കിനാവുകൾ
മീതെ പടർന്ന നീലാകാശം പകർന്ന ശ്യാമസ്മരണകൾ
മഴത്താളത്തിലൊരു കിളി പാടിത്തന്ന പഴമ്പാട്ടുകൾ
വാതിലുകൾ, വാതായനങ്ങൾ
എല്ലാം കൊട്ടിയടച്ചിരിക്കുന്നു...
ഊഷ്മാവ് കൂടുകയും
ശരീരം തളരുകയുമാണ്
ഹൃദയത്തിന്റെ സ്പന്ദന താളത്തിൽ
കൊതുവിന്റെ മൂളി പറക്കലിൽ
ലോകം ഇത്തിരി വട്ടത്തിനിടയിൽ
ഒതുങ്ങിയിരിക്കുന്നു , ഒതുക്കപ്പെട്ടിരിക്കുന്നു...
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 1529
ഒരു പകൽകൂടി രൗദ്രവേഷം കെട്ടി
ആടി അന്തിപ്പടിയോടടുക്കവേ,
ഒരു വയോധിക കൂടി വന്നടിയുന്നു, വൃദ്ധ
മന്ദിരത്തിലെ പാഴ്കിനാക്കളിൽ മൂകം.
- Details
- Written by: Remya Ratheesh
- Category: Poetry
- Hits: 1521
ഞാനൊന്നു മയങ്ങട്ടെ;
എൻ സങ്കൽപ്പ ധ്യാനത്തിൽ,
മൗനമാം പ്രാർത്ഥനയിൽ.
ഇനിയൊരു ജന്മം പുലരും വരെ,
നാമൊരുമിക്കുമാ ശുഭവേളയിൽ.
- Details
- Written by: സി ഹനീഫ്
- Category: Poetry
- Hits: 1368
ജീവിതം ചിലപ്പോൾ
നിരർത്ഥകതയുടെ വളർച്ചയാണ്
അതു ഋതുപ്പുസ്തകത്തിൽ എഴുതിച്ചേർക്കപ്പെടാത്ത
കാലാവസ്ഥ പോലെ
മരുഭൂമിയും സമുദ്രവും സംവേദിക്കുന്ന സ്ഥലത്തെ
ചെറു ജീവികൾ സംസാരിക്കുന്ന ഭാഷ പോലെ
കാലഹരണപ്പെട്ടതും
ലിപികളില്ലാത്തതുമായ ചില മൊഴിയറിവുകൾ മാത്രമാണ്.

