കവിതകൾ
- Details
- Written by: കിങ്ങിണി
- Category: Poetry
- Hits: 1499
പ്രണയമൊരാനന്ദ സുന്ദര
നിർമല സുരഭില ഗീതം
പൂവിനോടും പൂമൊട്ടിനോടും
പൂമ്പാറ്റയോടും പുൽനാമ്പിനോടും
ആകാശനീലിമയോടും ആഴക്കടലിനോടും
അവര്‍ണനീയമാം പ്രണയം എനിക്ക്.
- Details
- Written by: Anala Krishna
- Category: Poetry
- Hits: 1434
ഏകാകിയായിരിക്കുന്നു, ഞാനീയാദ്യ
ബെഞ്ചിനറ്റത്തെ ഇരിപ്പിടത്തില്‍
എന്‍ ചുറ്റിലും അറുപതു കൂട്ടുകാര്‍
തിങ്ങിയിരിക്കുന്നു ആരവത്തില്‍.
ചിരിക്കുന്നു ഞാനവര്തന് വാക്കുകളില്‍
രസിക്കുന്നു ഞാനവരോതും കഥകളില്‍
എന്നീട്ടുമെന്തേ എന്‍ ഹൃദയമിതിങ്ങനെ
മിഴിച്ചു നോക്കുന്നു മുന്നിലെ
കറുത്ത ബോര്‍ഡിലേയ്ക്ക്...
ധിടുതിയില് മറയുന്നുവെന് കൂട്ടുകാര്‍
തനിച്ചാകുന്നു ഞാനുമാ കറുത്ത ബോര്‍ഡും
അവിടെ തെളിയുന്നു പല രേഖകള്‍ നിശ്ശബ്ദമായ്
മിഴികളെ വിസ്മയ പൂട്ടിലാക്കി.
- Details
- Written by: Jamsheer Kodur
- Category: Poetry
- Hits: 1538

ഏയ് സഖി....
പറയാനാവുന്നില്ല ഈ രാവിന്റെ തേജസ്സ്.
നീ എന്നരികിലുണ്ടാവുമ്പോൾ അനുഭവിക്കുന്ന
സുരക്ഷിതത്വം അത്ര മേൽ സുന്ദരമാണ്.
- Details
- Written by: റിയ മുഹമ്മദ്
- Category: Poetry
- Hits: 1675

ബന്ധങ്ങൾ വേണ്ടിയിരുന്നില്ലെന്നൊരുമാത്ര
ചിന്തിച്ചു പോകവേ...
ബന്ധനങ്ങളായിന്നവയെന്നെ
വരിഞ്ഞു മുറുക്കുന്നു...
- Details
- Written by: Vasudevan Mundayoor
- Category: Poetry
- Hits: 1671

ഇരുട്ടുണ്ട് മകനെ
വരട്ടെ നടക്കാൻ
ചൂട്ടുണ്ടോ കയ്യിൽ
കുഴിയുണ്ട് വഴിയിൽ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1608

ഹിമത്തൊപ്പിയണിഞ്ഞ മലമടക്കുകളില്‍
ഇല കൊഴിക്കും മരങ്ങള്‍ക്കിടയിലൂടെ
ഒരു വിജനപാത.
ഋതുഭേദത്തിന് കാല്‍പ്പനികഭാവം.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
ചിക്കിചിനയുന്ന ദേശിയ പക്ഷി.
വക്ര പെരും പാറ്റ പെരുകുന്ന പോലെ
കോഴികൾ പറമ്പിൽ ചികയുന്ന പോലെ
അന്നത്തെ, അന്നത്തെ അന്നത്തിനായി
തെണ്ടുന്ന ഭിക്ഷാംദേഹിയെ പോലെ
പറമ്പുകൾ തോറും, കുന്നിൻ ചെരുവുകൾ തോറും
അലയുന്ന മയൂര സംഘം, അഴകുള്ള മയൂര സംഘo….
- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1542

നീ മഴ നനയുമ്പോഴെല്ലാം
ഞാനാണല്ലോ പനിച്ചുണരുന്നത്
കുന്നിൽ നിന്നും കുന്നിലേക്കു നീയിങ്ങനെ തെന്നിയോടുമ്പോൾ
ഉള്ളിലാന്തലായ് ഞാനല്ലോ വീണു പോവുന്നത്.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

