കവിതകൾ
- Details
- Written by: Sreeni G
- Category: Poetry
- Hits: 2478
ഈറൻമുടികോതി,യേകയായംബര -
മേറി വധൂടിപോൽ പുതുപുലരി.
നിറമെഴാമോഹത്തിൻ തുയിലുമായ് മുകിലുകൾ
നിറമിഴിതോരാതെ പെയ്കയായി!
- Details
- Written by: Sathy P
- Category: Poetry
- Hits: 935
ഒരു നവ മുകുളമായ്
പൂവാടി തന്നിൽ
ഒരു നൂറു കനവുമായവൾ പിറന്നു,
പാതിവിടരുന്നതിൻ
മുൻപിലേതോ
പാപത്തിൻ കൈകളിൽ
ഞെരിഞ്ഞമർന്നു!
- Details
- Written by: അണിമ എസ് നായർ
- Category: Poetry
- Hits: 1031
മഹാരാഷ്ട്രയിലെ 'ബീഡ്'* എന്ന സ്ഥലത്തു നടന്ന ഈ കരളലിയിക്കുന്ന സംഭവം ഒരു പൗരയെന്ന നിലയിൽ എന്നിലുണ്ടാക്കിയ അനുരണനങ്ങൾ...
മാറു ചുരത്തുമീ
ചുടുപാലു മോന്തുവാ-
നാരുടെ ബീജത്തി-
നാഭാഗ്യമേ!
നാലാളുമല്ലതു,
നാനൂറു പേരവർ
താങ്ങുമീ ഗർഭമി-
ന്നാരുടേതോ?
- Details
- Written by: Sohan KP
- Category: Poetry
- Hits: 1091
പെരുമഴതോര്ന്നീയിടവഴിയോരത്ത്
ചെറുകൈത്തോടിലൂടൊഴുകും
ജലപ്രവാഹങ്ങള്‍
ഇളംതെന്നലില്‍ മെല്ലെ
ഉലഞ്ഞുമാടിയും ഒഴുകിയെത്തുന്നു
ഒരു കടലാസ് തോണി
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1005
ഞാനെന്നെ വിറ്റുവോ!
ജീവിത വേദിയിൽ,
നാല്ക്കാലിച്ചന്തയിൽ
ഇരുകാലിയായഞാൻ,
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1043
ഭീതിദമായൊരന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ,
ഭയം വിഴുങ്ങേണ്ടതായി വന്നേക്കാം;
പേടിപ്പെടുത്തുന്നതാം കാഴ്ചകളിന്നു പാരിൽ,
ദിവസേനയെന്നോണം നാം കാണുന്നു!
- Details
- Written by: Molly George
- Category: Poetry
- Hits: 955
മാതൃഭൂമി.. എൻ ജൻമഭൂമി..
വിരുന്നു വന്നവർ
കൈക്കലാക്കിയ സ്വപ്നഭൂമി.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1144
എന്തിനു കരയണമെന്തിതു നിങ്ങൾ.
എന്തിനു കേണിടേണമെന്നും.
സ്വാതന്ത്ര്യത്തിൻ ശബ്ദമിതല്ലോ,
ജയജയജയ ജയഹേ.
പാതി വിടർന്നൊരു പാലപ്പൂപോൽ,
പാരിലനീതി പടർന്നു