കവിതകൾ
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1219
(Sajith Kumar N)
ചെമ്മാനം പൂക്കുമാ ചെമ്പകച്ചില്ലമേൽ
ചന്തമേറും ചിന്തകൾ കോർക്കവേ
ചങ്കുചോപ്പിച്ച അടിയണിചിലങ്കനാദം
ചന്ദനക്കുളിരായ് നെഞ്ചിടത്തിൽ
മഞ്ഞിൽ മഴനൂലായ് കാതിലൊഴുകിയ
മജ്ജീരനാദമെൻ മധുമന്ത്രമായ്
മാനസചില്ലുജാലക സവിധത്തിലെന്നും
മതിമോദക ലാസ്യപദങ്ങളാടിയവൾ
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1166
(Saraswathi T)
മാനവൻ! എന്തു മനോഹരമാംപദം
മാധുര്യമോലുമനുഭവമെത്രയോ
കാലങ്ങളായ്പകർന്നീവിശ്വധാത്രിയാമമ്മയെ,
ഭൂമിയെ, വിണ്ണിന്റെ ചേതനാഭംഗിനൽകി
പുനർചിന്തനംചെയ്തങ്ങുണർത്തിയ നാളുകൾ
ഉണ്ടായിരുന്നൊരാനന്മതൻനാളുകൾ
ഏറെസ്ഫുടംചെയ്തസംസ്കാരസഞ്ചയം ......!
- Details
- Written by: Sohan KP
- Category: Poetry
- Hits: 1295
(Sohan KP)
അനന്യം അപരിമേയം
അനിര്‍വ്വചനീയം
ഈ നാലമ്പലത്തില്‍
നിന്നനുഭൂതിയായ്
ഒഴുകി വരും നാദലയം
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1469
(Saraswathi T)
സായാഹ്നസൂര്യന്റെ ചെങ്കതിർ മേനിയിൽ
സൗമ്യമായ് മന്ദം തലോടവേയോർത്തു പോയ്
ഒരുവാസരത്തിന്നിതൾ കൂടി വീണു
പൊലിഞ്ഞുപോയ് ജീവിതപ്പൂവിൽനിന്നും!
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1260
(Bindu Dinesh)
വെറുതെ പറയുന്നതല്ലിത്...
നീലാകാശം ഒരു തോന്നലാണെന്നത്.
അതിരിടാന്‍
ഒരു ശീമക്കൊന്നയോ കൊടിമരമോ
എങ്ങും കാണുന്നില്ല
എങ്കിലും
നിര്‍ത്തിയിട്ട് കിതപ്പാറ്റുന്നുണ്ട്
കറങ്ങിക്കറങ്ങിക്കിതച്ചുപോയവയെല്ലാം..
നീ തന്ന മുറിവുകള്‍
ഞാന്‍ മറന്നുവെച്ചതവിടെയാണ്..!!
- Details
- Written by: Sathish Thottassery
- Category: Poetry
- Hits: 1169
(Sathish Thottassery)
അന്നൊരുനാൾ ബാല്യത്തിന്റെ
ഓർമ്മകൾതൻ മണിവീണ-
തന്ത്രികളിൽ വിരൽ തൊട്ടു
താളമോടെ തനിച്ചവൻ മീട്ടാനിരുന്നു.
പൊന്നിൻചിങ്ങപ്പുലരിയിൽ
മുത്തശ്ശിതൻ വിരൽപിടി-
ച്ചൊരുമിച്ചു പൂപറിക്കാൻ
തുള്ളിച്ചാടി നടന്നൊരാ പൊന്നോണക്കാലം.
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1100
പാടാത്തപാട്ടിന്റെ മാധുര്യമാണു നീ
ചൂടാത്ത സൗഗന്ധികപ്പൂസുഗന്ധവും
തീരംതകർത്തുപായുന്ന മന്ദാകിനീ
വേഗപ്രവാഹചൈതന്യവും നീ..!
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1162
(Krishnakumar Mapranam)
ദ്രവിച്ച കഴുക്കോലിനിടയിലൂടെ
ആകാശം കാണാവുന്ന
ഓട്ടപ്പുരയിൽ
കാലവർഷം
പെയ്തുനിറയുമ്പോൾ
അതൊന്നു തോർന്നുകിട്ടാനുള്ള
അസഹനീയമായൊരു
കാത്തിരിപ്പാണ്