കവിതകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1270
(O.F.Pailly)
കതിരണി വയലിൽ കതിരു കൊയ്യാൻ,
കരിവളയിട്ടു വന്നവളേ,
കരളിൽ കൊരുത്തതു നെൽക്കതിരോ,
കനിവോലും കണ്ണിലെ പ്രണയങ്ങളോ?
ഞൊറിവുള്ള ചേലയിൻ കീഴിലായി,
കിലുങ്ങിചിരിച്ചു നിൻ പാദസരം.
- Details
- Written by: Siraj K M
- Category: Poetry
- Hits: 1113
(Siraj K M)
ഇരു ധ്രുവങ്ങളാം
പുലരിക്കും സന്ധ്യക്കുമിടയിൽ
തീക്ഷ്ണമായെരിയും പകലിൻ
ദീർഘമാം അകലവും
മൗനമായ് പടരും
രാത്രി തൻ ആശ്ലേഷവും.
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1256
(Ramachandran Nair)
മലവെള്ളപ്പാച്ചിലിൽ മനം നൊന്തു കർഷകർ,
മഴമേഘങ്ങൾ നോക്കിപ്പഴിക്കുന്നു കാലത്തെ!
നശിച്ചല്ലോ കൃഷിയും തകർന്നല്ലോ മനവും;
വിനാശം വിതച്ചങ്ങു പെയ്യുന്നു കാലവർഷം...
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1379
(Thriveni Raj)
കൊച്ചി മുങ്ങിക്കഴിഞ്ഞു,
കൊച്ചി ജലമറയ്ക്കുള്ളിൽ
മറയുന്നു!
- Details
- Written by: Sreekala Mohandas
- Category: Poetry
- Hits: 1189
(Sreekala Mohandas)
സന്ധ്യക്കു വിരിയും സുഗന്ധം പൊഴിക്കും,
പുലരിയിൽ കൂമ്പും ധ്യാനം തുടരും,
ഋതുസംക്രമം പോൽ വീണ്ടും വിടരും
വിവിധ വർണ്ണങ്ങളിൽ ഈ പുഷ്പ ജാലം
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1246
(പൈലി.0.F)
മഴമുകിൽ വിടർന്നു നീലമേഘത്തിൽ,
നീലാംബുജംപോൽ വാർത്തിങ്കളും.
നീലാംബരത്തിൽ നീരദപൊയ്കയിൽ,
മാരിവിൽ മഞ്ഞൾക്കുറി വരച്ചു.
ഹൃദയസരസ്സിലുദിച്ചുണർന്നു,
ഹൃദയസഖി നിൻ പ്രണയവർണ്ണം.
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1280
(Bindu Dinesh)
വേരുകൾ
ജലത്തെ
ധ്യാനിക്കുന്നതു കണ്ടിട്ടുണ്ടോ?
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1506
Sajith Kumar N
നിന്നിൽ ചേർത്തു വെച്ചെന്നെ അറിഞ്ഞിട്ടും
അറിയാതെ ഭാവിച്ചകന്ന നിന്നുൾവേദന
ഞാനിന്നു മറിയുന്നുണ്ടെങ്കിൽ സഖീ
നിന്റെ നോവുകളന്നും എന്റേതുമല്ലേ