കവിതകൾ
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1253
(Bindu Dinesh)
തുരുമ്പുപിടിച്ചൊരു ഇരുമ്പുകട്ടിലില്
ചുരുണ്ടുകിടക്കാനുള്ള യോഗ്യതയെ പ്രണയത്തിനുള്ളൂ
എന്നിട്ടും ചിലരതിനെ പുഷ്പമഞ്ചത്തില്
അലങ്കരിച്ചിരുത്തുന്നു.
- Details
- Written by: Prasad Kuttikode
- Category: Poetry
- Hits: 1208
(Prasad Kuttikode)
രാമ, നമുക്കിക്കവാടം തുറക്കാം,
അയോദ്ധ്യയിലെത്താം
യുദ്ധമില്ലാത്ത രാജ്യം ഗ്രഹിക്കാം....
അവിടിപ്പോൾ ജനങ്ങൾ
ജീവത്സുഖോരഥത്തിലായിരിയ്ക്കും
അവരിപ്പോൾ രാമനാമത്തില-
ന്യോന്യമെതിരേൽക്കയായിരിയ്ക്കും.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1248
(O.F.Pailly)
ഈവഴിത്താരയിലീണം പകർന്നു നിൻ,
സ്നേഹസംഗമം തീർത്തിടുന്നു.
തളരുന്നകരങ്ങൾ കോർത്തൊരുക്കുന്നു,
നീർമണിമുത്തിനാൽ സ്നേഹമാല്യം.
ചെറുപുഞ്ചിരിയിൽ നറുതേൻപകർന്നു,
തഴുകുന്നു നീയെൻ ജീവിതത്തെ.
(Asokan VK)
വെട്ടം തെളിയുന്നതിൻ മുമ്പേ
തിരോന്തരം മ്യൂസിയം പരിസരത്തെ
ചെറിയ കടയിൽനിന്നും ഒരു കട്ടൻ കാപ്പി
ഇച്ചിരി കാപ്പിപൊടിയും ഇച്ചിരി പഞ്ചാരയും
സമാസമം ചേർത്ത നല്ല ചൂടുള്ള…
പോലീസ് ഏമാൻമാർ വരെ
ഊതിയൂതി കുടിക്കുന്ന കട്ടൻ കാപ്പി
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1207
(Saraswathi T)
നിത്യയൗവനമാർന്നെഴുന്നൊരീ
കൊച്ചുകേരളം മോഹനം!
പച്ചയാംവയൽ, സ്വച്ഛമാർന്നുള്ള
കൊച്ചരുവികളെത്രയോ !
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1195
(Sajith Kumar N)
മൗനമായെന്നുമെൻ ആത്മവീണ മീട്ടും
മധുരാർദ്രസ്മൃതിഗീതം നീ മൂളിയുണർത്തീ
വിദൂരമാം ഋതുനീലമയിലലിയാതെ
പിടഞ്ഞു നീങ്ങിയെൻ പ്രണയപ്രയാണമേ
ഒരുമിച്ചൊഴുകുവാൻ വൈകീ നീ വന്നത്
വീണ്ടും വഴി മാറിയകലുവാനായിരുന്നോ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1127
(Pailly.O.F)
വിടരുന്ന വർണ്ണപുഷ്പങ്ങളിൽ,
സുഗന്ധമായ് പടരുന്നു നീ.
നിദ്രപുണരാത്ത മിഴികളിൽ
നിൻ ദിവ്യദർശനം നൽകിടുന്നു.
നിർവികാരമെൻ സ്മരണയിലെന്നും,
നിശാപുഷ്പമായ് വിരിഞ്ഞീടണേ.
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1185
(Bindu Dinesh)
കണ്ണടച്ചുതുറക്കും മുമ്പാണ്
ഇരച്ചുകയറിയത്.
ഒന്നൊരുങ്ങാൻ പോലുമായില്ല
എഴുതിക്കൊണ്ടിരുന്ന പേജൊന്നടച്ചു വെയ്ക്കാൻ,
കണ്ടുകൊണ്ടിരുന്ന സ്വപ്നമൊന്നു മുഴുവനാക്കാൻ
ഒന്നിനുമായില്ല...