കവിതകൾ
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1181


ഇനിയുമേറെ ദൂരമുണ്ട് തീരമൊന്നണയുവാൻ,
ഇനിയുമേറെ നേരം ഞാൻ തുഴഞ്ഞിടേണമാഴിയിൽ.
അങ്ങകലെക്കണ്ടിടുന്നു തീരമെന്ന സ്വപ്നവും,
കൈ കുഴഞ്ഞു പോയിടുന്നു ഞാൻ തളർന്നു പോകുമോ?
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1238
(Rajendran Thriveni)
തീകത്തിയെരിയുന്ന
വീടിന്റെ മുറികളിൽ,
തറമാന്തി നോക്കട്ടെൻ
നിധിവെച്ച കുംഭങ്ങൾ!
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1204
(Ramachandran Nair)
ഏകാന്തമായൊരെൻ ജീവിത വഴിയിൽ,
എങ്ങോ കണ്ടുമുട്ടി ഞാൻ നിന്നെയും.
എന്തിനെന്നറിയില്ലായെൻ മിഴികൾ,
നിൻ മനോമുകുരത്തിലലിഞ്ഞു പോയി.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1295

അഴലുന്ന ഭൂതലം തന്നിൽ.
അതിരുകൾ കടന്നു നീയണഞ്ഞു,
എരിയുന്ന ഹൃദയത്തിനുള്ളിൽ.
ഉറക്കെട്ടു പോയൊരീ മനസ്സിൽ ,
ഉറവയായ്മാറി നിൻ സ്പർശനം.
- Details
- Written by: Uma
- Category: Poetry
- Hits: 1134
(Uma)
ഞാൻ മരിച്ചിരിക്കുന്നു,
അല്ല കൊലചെയ്യപ്പെട്ടിരിക്കുന്നു
ചുറ്റിനും തണുത്തുറഞ്ഞ നിശ്ശബ്ദത
സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം
ചിറക് വിടർത്തി പറക്കാനൊരുങ്ങവെ
തിരിച്ചറിയുന്നു വീണ്ടും കെട്ടുപാടിന്റെ
ബന്ധനം, ഇനിയും തീരാത്ത ബന്ധനം.
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1131
(Ramachandran Nair)
ഈ പുഴയോരമെന്തു മനോഹരം കാണുവാൻ,
ഭംഗിയേറുന്ന പൂക്കൾ തലയാട്ടിനിൽക്കുന്നു...!
തേൻനുകരാനായിട്ടെത്തുന്നു ശലഭങ്ങളും
പാടിപ്പറന്നകലും ശകുന്തഗണങ്ങളും...
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1132
(Rajendran Thriveni)
കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലായ്
മാനഭംഗം വന്ന, രാത്രിപുഷ്പങ്ങളേ,
നിങ്ങൾതൻ കയ്യിലെ ചില്ലുവളകൾതൻ
പൊട്ടാകെ ചിതറിക്കിടക്കുമീ ഭൂമിയിൽ!
- Details
- Written by: Molly George
- Category: Poetry
- Hits: 1180
(Molly George)
ഓർമ്മകൾ.. ഓർമ്മകൾ...
ഓമൽ കിനാക്കളെപ്പോൽ
ഓടി വന്നെന്നെ ഉണർത്തുന്നു..
ഒരു പാട് കാര്യങ്ങളെൻ കാതിൽ
കാതരമായാരോ മന്ത്രിക്കുന്നു.