കവിതകൾ
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1260
(Saraswathi T)
അർക്കനെപ്പോലെ നീയത്യുന്നതങ്ങളിൽ
കത്തിജ്ജ്വലിക്കവെ, നിശ്ശബ്ദയായ്
അച്ചുതണ്ടിൽക്കറങ്ങുന്ന ധരിത്രിപോൽ
അത്രയ്ക്കഗാധമായ് സ്നേഹിച്ചിടാം
അരുണന്റെയാഗമനത്തിനൊപ്പംതന്നെ
ആദ്യം വിരിയുന്നനന്മലരാം
- Details
- Written by: Sohan KP
- Category: Poetry
- Hits: 1870
(Sohan KP)
പശ്ചിമാംബരചുവപ്പില് ചെറുബിന്ദുവായ്
അസ്തമയസൂര്യന് മെല്ലെ മാഞ്ഞിടുമ്പോള്
നിഴലും മങ്ങിയ വെളിച്ചവുമിടയില്
നിലാവുംപടി കടന്നെത്തുമ്പോള്
- Details
- Written by: Remya Ratheesh
- Category: Poetry
- Hits: 1558
(Remya Ratheesh)
അനാഥമാം എൻ സ്നേഹം
അഴകിൻ മധുവോടെ നിനക്കു നൽകി.
നീ യാത്ര ചോദിക്കും നേരം
ആ മൺചെരാതും പൊലിഞ്ഞു.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1328
(O.F.Pailly)
മൃദുമന്ദഹാസമോടരുകിൽ വരുന്ന,
നിൻ മുഖമെന്തേയിന്നു മങ്ങി നിൽപ്പൂ?
താരാട്ടു പാടുന്നയീണത്തിനെന്തേ,
ശ്രുതിയകലുന്ന അപസ്വരങ്ങൾ?
അലിവോടെയന്നു പറഞ്ഞതെല്ലാം,
അതിരു കടന്നെന്നു തോന്നീടുമോ?
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1204
(Saraswathi T)
എങ്ങോട്ടുമില്ല ഞാനെന്നെ വിളിക്കേണ്ട
എത്രയായാലുമെനിയ്ക്കിവിടം പ്രിയം!
കുഞ്ഞായിരുന്ന നാളെന്നമ്മയേകിയ
സ്നേഹാമൃതത്തെ മറക്കുവതെങ്ങനെ?
വിണ്ണിന്റെ മായികക്കാഴ്ചകളൊന്നുമേ,
മോഹിക്കയില്ല ഞാനെന്നറിഞ്ഞീടുക ...
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1260
(O.F.Pailly)
വിലാപങ്ങളെന്നെ വിട്ടൊഴിഞ്ഞു
വിരഹിതയായ് ഞാനിരുന്നു.
വിരിയാത്ത സ്വപ്നത്തിൻ സ്മൃതികളിൽ,
വിരഹവേദന ഞാനറിഞ്ഞു.
ഒഴുകിയെത്തുമീ അനുരാഗധാരയിൽ,
ഒറ്റക്കിരുന്നു ഞാൻ തേങ്ങി.
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1209
(Krishnakumar Mapranam)
പണ്ടു പണ്ട്
ജനങ്ങള് യഥേഷ്ടം
വീട്ടില്നിന്നും
പുറത്തിറങ്ങിയിരുന്നു
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1323
(O.F.Pailly)
കരിമുകിൽവിടർന്ന കാട്ടിലിരുന്നൊരു
കതിരുകാണാക്കിളി തേങ്ങി.
കനവുകൾ പൊലിഞ്ഞ യാമങ്ങളിൽ
നൊമ്പരത്തോടെ കരഞ്ഞു.
ഇളംമേനിയിൽ കുളിർകാറ്റേറ്റവൾ
പതിയെയടച്ചുപോയ് മിഴികൾ.