കവിതകൾ
- Details
- Written by: Thirumeni P S
- Category: Poetry
- Hits: 1359
അർദ്ധരാത്രി ഉറക്കമുണണർന്നതു സ്വാതന്ത്ര്യത്തിലേക്കായിരുന്നു.
RT ഓഫീസിൽ കൈക്കൂലി വാങ്ങാനുള്ള സ്വാതന്ത്ര്യം
PWD യിൽ അഴിമതി നിയമവിധേയമാക്കാനുള്ള സ്വാതന്ത്ര്യം
ലാൻഡ് രജിസ്ട്രി ഓഫീസിൽ കൈക്കൂലി നിർബന്ധമാക്കാനുള്ള സ്വാതന്ത്ര്യം
PSC യിൽ പുറംവാതിൽ നിയമനം നടത്താനുള്ള സ്വാതന്ത്ര്യം
- Details
- Written by: Uma
- Category: Poetry
- Hits: 1318
(Uma)
കുളികഴിഞ്ഞീറനുടുത്ത്
ഇലച്ചീന്തിൽ പ്രസാദവുമായ്
വലംവച്ചെത്തും പുലരിപെണ്ണിന്
പുടവഞൊറിയും പൂങ്കാറ്റേ.
അവളുടെ കാർകുന്തൽ
ചുരുളിൽ ചൂടാനൊരു കൂടമുല്ല
മലർമാല കോർത്തിടുമോ?
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1105
(Saraswathi T)
നീണ്ടിടം പെട്ട മിഴികളില്ലാ
നീളൻ ചുരുൾമുടിച്ചാർത്തുമില്ലാ
മിന്നിത്തിളങ്ങും കവിൾത്തടവും പിന്നെ
മന്ദഹാസത്തിന്റെ മായയില്ലാ....
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1263
(Krishnakumar Mapranam)
വിഷം ചീറ്റുന്ന
ഒരു സിറിഞ്ച്
എന്റെ പക്കലുമുണ്ട്
സഞ്ചാര പഥത്തില്‍
പത്തിതാഴ്ത്തി
പതുങ്ങികിടപ്പാണ്
വിഷമുണ്ടായിട്ടും
ഇലയനക്കവും
പാദപതനങ്ങളും
സ്പര്‍ശിച്ചറിയുന്നുണ്ട്.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1645
(Sohan KP)
കരിയിലകള്‍ പാകിയ
വിജനവീടിന് മുറ്റം.
ഇടയിലതിഥിയായെത്തും
ചെറു ചുഴലിന് കാറ്റിന്
വിക്യതിയിലീ ഇലകളൊന്നിച്ച്
ഉയര്‍ന്നു പൊങ്ങി സ്വയം
വട്ടം കറങ്ങി നടനം ചെയ്താ
കോണില്‍ നില്ക്കും
നാട്ടുമാവിന് ചുവട്ടിലൊന്നിച്ച്
ഒരു കൂമ്പാരമായി കൂടുന്നു
നൊമ്പരപ്പെടുന്ന ഓര്‍മ്മകള്‍
പങ്കു വയ്ക്കുന്നു.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1246
(O.F.Pailly)
തെരുവോരമെന്നും വിതുമ്പിടുന്നു
മോഹങ്ങളെല്ലാം ക്ഷയിച്ചിടുന്നു.
മധുരസ്വപ്നത്തിൽ നീർക്കുടങ്ങൾ,
മന്നിൽ പ്രതീക്ഷകൾ നെയ്തിടുന്നു.
മൃദുമന്ത്രണങ്ങൾക്കായ് കാതോർത്തിരിക്കും
മുഗ്ദ്ധാനുരാഗം പകർന്നീടുവാൻ.
മുഖരിതമാകുന്ന രോദനങ്ങളിൽ,
മൂവന്തി മെല്ലെ തഴുകിടുന്നു.
പച്ചമാംസത്തിൻ പരിരംഭണങ്ങളിൽ,
നിർവൃതിതേടുന്ന മാനസങ്ങൾ.
കളമൊഴിയുതിരും അധരങ്ങളിൽ,
ചെഞ്ചോരവർണത്തിൻ നിറക്കൂട്ടുകൾ.
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1277
പുറപ്പെടുന്ന വാക്കുകളെല്ലാം
ഒലിച്ചിറങ്ങുന്നില്ല
നാവില്‍നിന്ന്...
ചിലവ
അവിടെത്തന്നെയുറഞ്ഞുപോകും
നേര്‍ത്ത നോട്ടത്തില്‍
ആയിരം പൂമ്പൊടികളായി
എതിരെയുള്ളവന്റെയുള്ളില് പറന്നുവീണാലും
മുറുകെപ്പിടിച്ച് അവിടെത്തന്നെ...
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1453
നീലാംബരത്തിൽ ശാരദേന്ദുവിന്നും
നിദ്രാവിഹീനനായ് മിഴിതുറന്നു.
നീലനിശീഥിനി പുൽകിയുണർത്തി,
താരാപഥങ്ങളിൽ താരകങ്ങൾ.
മൃദുമന്ദഹാസമായ് വെണ്ണിലാവും
തഴുകിയൊഴുകുന്നു വിണ്ണിലെങ്ങും.