mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 14

വർഷങ്ങൾ  കടന്നു  പോയി. അങ്ങനെ  പ്രതീക്ഷ  നഷ്ടപ്പെട്ടു  ജയിലിനുള്ളിൽ  ഇരിക്കുകയാണ്  മേഘനാഥൻ. 

ആരോ  ഇങ്ങോട്ടു  വരുന്നുണ്ടല്ലോ? 

ജയിലർ  അല്ലേ  അത്? 

"ഇന്നുമുതൽ നിങ്ങൾ  സ്വതന്ത്രനാണ് !"- ജെയിലറുടെ  വാക്കുകൾ  മേഘനാഥനെ  അത്ഭുതപ്പെടുത്തി . 

"ഞാൻ ... ഞാനിവിടെ  വന്നിട്ട്  അഞ്ചുവർഷമായോ?" 

"ഇല്ല ! പക്ഷേ , യഥാർത്ഥ  പ്രതിയെ കിട്ടി ! ഇൻകം  ടാക്സുകാരാണ്  അയാളെ  കണ്ടെത്താൻ  സഹായിച്ചത് !" 

"ആരാണയാൾ ?" 

"ഒരു  തെരുവുഗുണ്ട ! കാഷ്യർ  ആരും  കാണാതെ  ബാഗിൽ  പണം  ഒളിപ്പിച്ചുവെച്ചു  അന്ന്  വീട്ടിലേക്കു  പോകുകയായിരുന്നു . പെട്ടെന്നാണ്  ബസ്സുകാർ  മിന്നൽപണിമുടക്ക്  നടത്തിയത്. അങ്ങനെ  രാത്രിയിൽ  നടന്നുപോകുമ്പോൾ  ആ  ഗുണ്ട  അവൻ്റെ  മുഖത്തെ  പരിഭ്രമവും  കയ്യിലെ  ബാഗ്  നെഞ്ചോടു  ചേർത്തുപിടിച്ചതും  കണ്ടു  ഭീഷണിപ്പെടുത്തി  പണം  കൈക്കലാക്കാൻ  ശ്രമിച്ചു . മൽപ്പിടുത്തതിൽ  കാഷ്യർ  കൊല്ലപ്പെട്ടു ." 

മേഘനാഥൻ  സെല്ലിൽ  നിന്നിറങ്ങി . അപ്പോൾത്തന്നെ  അതാ  പോലീസുകാരുടെ  അകമ്പടിയോടെ ആരും  പേടിച്ചു പോകുന്ന  ഒരു  രൂപം! 

മേഘനാഥൻ  പേടിച്ചു  ഒരു  തൂണിന്റെ  പിന്നിൽ  ഒളിച്ചു  നിന്നു . അത്  കണ്ടു  ജെയ്‌ലർ  ചിരിച്ചു . പുതിയ  പ്രതി  അഴിക്കുള്ളിൽ  കേറിയെന്നു  ഉറപ്പുവന്നപ്പോൾ അവൻ  ജെയിലറുടെ  അടുത്തേക്ക്  വന്നു. 

"അയാൾ  പെട്ടെന്ന്  നഗരത്തിൽ  കൊട്ടാരം  പോലൊരു  വീടുണ്ടാക്കിയതാണ്  അയാൾക്കുതന്നെ  വിനയായത് ! ഏതായാലും  നിങ്ങൾക്ക്  സന്തോഷമായി വീട്ടിൽ പോകാമല്ലോ ?" 

"എന്നെ  അറസ്റ്റ്  ചെയ്ത  അന്നുതന്നെ  വീട്  ജപ്തി  ചെയ്തിരുന്നുവല്ലോ? 

പിന്നെയെങ്ങനെ  വീട്ടിൽ  പോകും?" 

"അത്  നിങ്ങൾക്ക്  തിരികെത്തരാനുള്ള  ഉത്തരവായിട്ടുണ്ട്! ഇവിടെ  നിന്ന് പോകുമ്പോൾ  ആ  കടലാസും  കിട്ടും!" 

അങ്ങനെ  വർഷങ്ങൾക്കു  ശേഷം  സ്വാതന്ത്ര്യത്തിന്റെ  പ്രകാശം  അവൻ്റെ കണ്ണിൽ  വന്നുപതിച്ചു . അവൻ  വീട്ടുമുറ്റത്തെത്തി . മുറ്റം  മുഴുവൻ  ഇലകൾ  കൊണ്ട്  നിറഞ്ഞിരിക്കുന്നു .എല്ലായിടത്തും  മാറാലയും  പൊടിയും ! 

അവൻ  വീടിൻ്റെ  പിറകിൽ  പോയി  ചൂലെടുത്തു  തിരികെവന്നു . എല്ലാം  വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും  അർദ്ധരാത്രിയായി . ഭക്ഷണം  കഴിക്കാതെ  ആകെ  തളർന്ന  അവൻ  വാതിലൊന്നും  അടക്കാതെ  സിറ്റൗട്ടിൽ വെറും  നിലത്തു  കിടന്നു . കണ്ണുകളെ  നിദ്ര  മാടിവിളിച്ചു . സമയം  തൻ്റെ  രഥചക്രത്തിന്റെ  വേഗം  കൂട്ടിയോ ? 

നേരം  വെളുത്തു. അവൻ  എഴുന്നേറ്റു  എങ്ങോട്ടെന്നില്ലാതെ  നടന്നു . ലക്ഷ്മിയുടെ  വീട് . ഗേറ്റ്  തുറന്നു  അവൻ  ബെല്ലടിച്ചു . ഒരു  ചെറിയ  ആൺകുട്ടി  വന്ന്  വാതിൽ  തുറന്നു . 

"അമ്മേ , ഒരു  പിച്ചക്കാരൻ  വന്നിട്ടുണ്ട് !" 

"മോൻ  അവിടെ  നിൽക്കേണ്ട ! വേഗം  വാതിലടച്ചു  ഇങ്ങോട്ടു  പോര് !"- 

 വീട്ടിനുള്ളിൽ  നിന്നും  ലക്ഷ്മിയുടെ  സ്വരം  അവൻ  കേട്ടു . 

"എന്റെ ....മോൻ ..." അവന്റെ  ചുണ്ടുകൾ  മന്ത്രിച്ചു . 

പെട്ടെന്ന്  ആ  കുട്ടി  അകത്തേക്ക്  കേറി  വാതിലടച്ചു . അവൻ  തിരികേ  നടന്നു . അപ്പോഴതാ  ലക്ഷ്മിയുടെ  അച്ഛൻ  റോഡിൽ നിന്നും  വീട്ടിലേക്കു  വന്നു  കൊണ്ടിരിക്കുന്നു . അവൻ  കൈ  നീട്ടി  അയാളുടെ  വഴി തടഞ്ഞു   നിന്നു . അയാൾ  മേഘനാഥന്റെ കൈ  തട്ടിമാറ്റിക്കൊണ്ടു  പറഞ്ഞു : 

"ഓ ! ലക്ഷ്മിയെ  കൂട്ടിക്കൊണ്ടുപോകാൻ  വന്നതായിരിക്കും ! പണമില്ലാത്ത  ആൾക്കാരെയൊന്നും  സ്നേഹിക്കാൻ  അവൾക്കും ഞങ്ങൾക്കും  താല്പര്യമില്ല ! വേഗം  പോകുന്നതാണ്  നിനക്ക്  നല്ലത് !" 

"എനിക്കെന്റെ  മോനെയെങ്കിലും  ശരിക്കൊന്നു  കാണണം !" 

"പോ , പിച്ചക്കാരാ ! അത്  നിന്റെ  മോനൊന്നുമല്ല !" 

"ഞാൻ  ജെയിലിൽ  പോകുമ്പോൾ  അവൾ  ഗർഭിണിയായിരുന്നു !" 

"അതേ ! നിന്റെ  മോൻ  തന്നെയാണ് ! പക്ഷേ , അവൻ  ഒരു  പിച്ചക്കാരന്റെ  മകനായി  വളരാൻ  നീ  ആഗ്രഹിക്കുന്നുവോ ?" 

"ഇല്ല !" 

"എങ്കിൽ  നീ  തിരിച്ചു  പോ !" 

വാടിയ  മുഖവുമായി  മേഘനാഥൻ  തിരികെ  നടന്നു . ഈ  ലോകത്തു  പണമുണ്ടെങ്കിൽ  മാത്രമേ  ആരും  സ്നേഹിക്കപ്പെടുകയുള്ളൂ ! അല്ലാത്തവർക്കും  ജീവിക്കേണ്ടേ ? ഒരിക്കൽ  ജീവൻ  കവർന്നതും  ജീവിതം  നൽകിയതും  വെള്ളച്ചാട്ടമാണ് . പ്രകൃതി  എന്ന  മാതാവ്  അവനെ  ആശ്വസിപ്പിക്കുമോ? 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ