mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 10 

ഇപ്പോൾ  മേഘനാഥൻ  സംഗീതം  പഠിക്കുന്നില്ല ! എങ്ങനെ  പഠിക്കും ? വേലക്കാരുണ്ടെങ്കിലും  അവൻ  തന്നെ  പാചകം  ചെയ്യണം ! പറ്റില്ലെന്ന് പറയരുത് ! പറഞ്ഞാൽ  ഉടനെ  അവൾ  ആത്മഹത്യക്കൊരുങ്ങും ! 

അങ്ങനെ  ഭക്ഷണമുണ്ടാക്കി  വീടുമുഴുവൻ  അടിച്ചുവാരി  തുടച്ചു  അവൻ  ജോലിക്കു  പോകാൻ  തുടങ്ങി . അവസാനം  അവൻതന്നെ  വേലക്കാരെ  പിരിച്ചു  വിട്ടു . 

അങ്ങനെ  സഹികെട്ടിരിക്കുമ്പോൾ  ഒരു  ദിവസം  അവൻ  ലക്ഷ്മിയുടെ  വീട്ടിലേക്കു  അവളോടൊപ്പം  പോയി . 

"എന്തായാലും  അവളുടെ  മാതാപിതാക്കളോട്  ഇതൊക്കെ  പറഞ്ഞിട്ട്  തന്നെ  കാര്യം !"- അവൻ  വിചാരിച്ചു . 

അവിടെയെത്തുമ്പോഴതാ  ഒരു  പുളിച്ച  തെറി  ആ  പരിസരത്തു  അലയടിക്കുന്നു. ആർക്കാണിത്ര  വലിയ  തെറി  പറയുന്നത് ? ലക്ഷ്മിയുടെ  അമ്മയുടെ  സ്വരമല്ലേ  അത് ? 

അതാ  പേടിച്ചു  വിറച്ചു  തൊഴുതു  കൊണ്ട്  നിൽക്കുന്നു  ലക്ഷ്മിയുടെ  അച്ഛൻ ! 

"അമ്മേ ! എന്തായിത് ? നാട്ടുകാര്  മുഴുവൻ  കേൾക്കുമല്ലോ ?"- അവൻ  ചോദിച്ചു . 

സ്വന്തം  ഭർത്താവിന്റെ  നേരെ  വിരൽ  ചൂണ്ടിക്കൊണ്ട്  അവൾ  തുടർന്നു . 

"വീട്  മുഴുവൻ  അടിച്ചുവാരി  തുടച്ചിട്ട്  ക്ഷീണമാണത്രെ ? വിറകു  വെട്ടാൻ  വയ്യ പോലും ! വെട്ടിവിഴുങ്ങാൻ  നേരത്തു  വരാൻ  ക്ഷീണമൊന്നുമില്ലല്ലോ? 

വിറകു  വെട്ടി  വരാതെ  പച്ചവെള്ളം  പോലും  തരില്ല!" 

തളർന്നിരിക്കുന്ന  ആദിത്യവർമ്മയോടായി  അവൻ  പറഞ്ഞു: 

"വരൂ ! നമുക്കൊന്ന്  പുറത്തു  പോകാം !" 

ആദിത്യവർമ്മ  അവനോടൊപ്പം  നടക്കാനിറങ്ങി. നടത്തത്തിനിടയിൽ  തൻ്റെ  കുടുംബപ്രശ്നങ്ങൾ  മേഘനാഥൻ  അയാളുടെ  മുന്നിൽ  അവതരിപ്പിച്ചു. 

"അവൾ  എല്ലാ  ആഗ്രഹങ്ങളും  സാധിച്ചാണ്‌  വളർന്നുവന്നത് ! ഞങ്ങൾ  രണ്ടുപേരും  ജോലിത്തിരക്കിലായിരുന്നത്  കൊണ്ട്  കാണുമ്പോഴെല്ലാം  അവൾ  ചോദിച്ചതെല്ലാം  സാധിപ്പിച്ചു. അതിൻ്റെ  വാശി  അവൾക്കുണ്ട്! നിങ്ങൾ  ഒരു  കാര്യം  ചെയ്യ്! നട്ടുച്ചക്ക്  പോലും  അവൾ  അർദ്ധരാത്രിയാണെന്നു  പറഞ്ഞാലും  അങ്ങ്  സമ്മതിച്ചു  കൊടുക്കണം . ആത്മഹത്യയെങ്ങാനും  ചെയ്താലോ  വനിതാ കമ്മീഷനിൽ  പരാതി  കൊടുത്താലോ  നീ  തന്നെയാണ്  കുടുങ്ങുക !" 

മേഘനാഥന്റെ  മുഖം വാടി. ഇനി  പ്രശ്‍നം  ആരോട്  പറയും ? പറഞ്ഞാലും  പുരുഷനെ  സഹായിക്കാൻ  ആര്  തെയ്യാറാവും ? 

അന്ന്  ഉച്ചയ്ക്കുശേഷം  ലക്ഷ്മിയുടെ  അമ്മ  അവളെ  തൻ്റെ  മുറിയിലേക്ക്  കൂട്ടിക്കൊണ്ടുപോയി  വാതിലടച്ചു . 

"നിന്നെക്കൊണ്ട്  ഒന്നിനും  കൊള്ളാഞ്ഞിട്ടാണ് !" 

"എന്തിന്റെ  കാര്യാണ്  അമ്മ  പറേണത് ?" 

"ആ  ഗുരുവിന്റെ  കാര്യം!" 

"അയാളെ  ഞാൻ  വേഗം  ഇവിടെനിന്നും  കെട്ടുകെട്ടിച്ചില്ലേ? പിന്നെന്താ?" 

"ഇപ്പോഴും  അവൻ  അയാൾക്ക്‌  ചിലവിനു  കൊടുക്കുന്നില്ലേ? ഇപ്പോഴാണെങ്കിൽ അവൻ  പാട്ടും  പഠിക്കുന്നില്ല ! നീയ്യും   നിന്റെ  ജനിക്കാൻ  പോകുന്ന  കുട്ടികളും അനുഭവിക്കേണ്ട  സ്വത്തല്ലേ  കണ്ടവനുവേണ്ടി  ചിലവഴിക്കുന്നത്?" 

"ഞാനെന്താ  ചെയ്യേണ്ടത് ? അയാളെ  ഏട്ടന്  വലിയ  വിശ്വാസാണ്?" 

അവളുടെ  അമ്മ  അവളുടെ  കാതിൽ  എന്തോ  സ്വകാര്യം  പറഞ്ഞു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ