mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 17 

ആറേഴു  വർഷങ്ങൾ  കടന്നുപോയി. അന്ന്  ആദ്യമായി  കച്ചേരിക്കൊരുങ്ങിയ  മേഘനാഥൻ  ദേവദത്തനെ  കണ്ടുമുട്ടി. അവർ  ദേവദത്തന്റെ  വീട്ടിലേക്കു  പുറപ്പെട്ടു . ദേവദത്തന്റെ  വീട് . ദേവദത്തൻ  കോളിങ്‌ബെല്ലടിച്ചു . വാതിൽ  തുറന്നു. വന്നവരെക്കണ്ടു  മേഘനാഥൻ  അന്തം  വിട്ടു  നിന്നു . 

അവൻ്റെ  അമ്മയും  ചേച്ചിയുമായിരുന്നു  അവർ! 

"നിന്റെ  കൂടെ  താമസിക്കുമ്പോൾ  ഇവരുടെ  ഫോട്ടോകൾ  ഞാൻ  കണ്ടിരുന്നു. 

രണ്ടു  ദിവസം  മുമ്പ്  തീവണ്ടിയിൽ  വെച്ചാണ്  ഇവരെക്കണ്ടത്. എല്ലാം  ചോദിച്ചു  മനസ്സിലാക്കി  അവരെ  ഞാൻ  ഇവിടേയ്ക്ക്  കൂട്ടിക്കൊണ്ടു വന്നു ."- ദേവദത്തൻ  പറഞ്ഞു . 

"വാ , മോനെ !"- അമ്മയുടെ  വാത്സല്യം  നിറഞ്ഞ  വിളി. 

അവർ  മുന്നോട്ടു  വന്നു  അവനെ  അകത്തേക്ക്  കൂട്ടി. 

അല്പസമയം  കടന്നു  പോയി. 

"ഇനിയും  ഒരു  സത്യം  നിന്നെ  കാത്തിരിക്കുന്നുണ്ട് !"- ദേവദത്തൻ  മേഘനാഥനോടായി  പറഞ്ഞു . 

"എന്താണത് ?" 

"എൻ്റെ  കൂടെ  വരൂ !" 

അവൻ  ദേവദത്തനെ  പിന്തുടർന്നു. 

അവർ  പോയത്  ആ  വീടിന്റെ  ഔട്ട്  ഹൗസിലേക്കാണ്. അവിടെ  രണ്ടു  മുറികൾ  പൂട്ടിക്കിടക്കുന്നു ! 

"ഇവിടെയെന്താണ്  കാണാനുള്ളത്?" 

"ഇപ്പോൾ  അറിയാം!"- ദേവദത്തൻ  ഒരു  മുറി  താക്കോൽ  കൊണ്ട്  തുറന്നു . 

അതാ  കുഷ്ഠരോഗം  ബാധിച്ചു  തളർന്നു  എഴുന്നേൽക്കാനാവാതെ  ഒരൊറ്റ  കട്ടിലിൽ  മൂന്നു  പേർ ! ലക്ഷ്മിയും  മാതാപിതാക്കളും! 

മകനോ? 

ഇവരുടെ  കൂടെയല്ലേ  ജീവിച്ചിരുന്നത്? ധനമോഹികൾ  അവനെ  വിറ്റു  കാണും! 

അവൻ്റെ  കണ്ണുകൾ  ഈറനണിഞ്ഞുവോ? 

"മാപ്പ് ... മാപ്പ് .." കിടന്ന  കിടപ്പിൽ  അവർ  മേഘനാഥനെ  നോക്കി  തൊഴുതു  കൊണ്ട്  പറഞ്ഞു . 

"സ്നേഹമെല്ലാം  പണത്തിന്റെ  അടിസ്ഥാനത്തിൽ  തീരുമാനിച്ചവരല്ലേ  നിങ്ങളെല്ലാം ! നിങ്ങൾ  ഇപ്പോൾ  പണക്കാരല്ലാത്തതു  കൊണ്ട്  പണക്കാരനായ ഞാൻ  മാപ്പു  തരുന്നില്ല! ഗുരോ ! ദൈവം  കൊടുത്ത  ശിക്ഷ  സഹിക്കാൻ  വീണ്ടും  അവരെ  പൂട്ടിയിട്ടോളൂ ! പണത്തെ  മാത്രം  സ്നേഹിക്കുന്നവർക്ക്  ഇവരുടെ  അഹങ്കാരവും  പതനവും  ഒരു  പാഠമാകട്ടെ !" 

അവർ  തിരികേ  നടക്കുമ്പോൾ  ദേവദത്തൻ  അവനോടായി  പറഞ്ഞു: 

"തെറ്റുകൾ  മനുഷ്യ  സഹജമാണ് . അത്  പൊറുക്കുന്നതു  ദൈവീകവും ! ജീവിതചക്രം  ഉരുളുമ്പോൾ  കറുപ്പും  വെളുപ്പുമായ  അനുഭവങ്ങളുണ്ടാകും . ഇരുട്ടിന്റെ  കാലം  ഇനിയും  നിന്നെ  വേട്ടയാടാതിരിക്കട്ടെ !" 

"എൻ്റെ   മനസ്സ്  ആകെ  അസ്വസ്ഥമാണ് . ഞാൻ  അല്പനേരം  വെള്ളച്ചാട്ടത്തിന്   അടുത്തേക്ക്  പോയി ഒറ്റക്കിരുന്നോട്ടെ !" 

മേഘനാഥൻ  നടന്നകലുന്നത്  ദേവദത്തൻ  നോക്കി നിന്നു . 

(അവസാനിച്ചു )   

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ