mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 16 

വീണ്ടും  കാലത്തിനു  ചിറകു മുളച്ചു. ഇപ്പോൾ  മേഘനാഥൻ  ജീവിക്കുന്നത്  രവിയുടെ  വീടിനടുത്തുള്ള  ഒരു  ലോഡ്ജിലാണ്. ഞായറാഴ്ചയുടെ  ആലസ്യം  ആസ്വദിച്ചു  കിടക്കുകയാണ്  മേഘനാഥൻ . പെട്ടെന്നാണ്  ശ്രുതിമധുരമായ  ഒരു   കീർത്തനം  അവൻ  കേട്ടത് . അവൻ അതിൻ്റെ  ഉറവിടം  തേടി  നടന്നു . അതേ ! ലോഡ്ജിലെ  തൊട്ടടുത്ത മുറിയിൽ  നിന്നാണ്  ആ  തേൻമധുരം  ഒഴുകിവന്നത് ! 

അവൻ  ആ  മുറിയുടെ  അടുത്തെത്തി . വാതിൽ മലക്കെത്തുറന്നു  കൊണ്ട്  കിടക്കുന്നു . കേറുന്ന  മുറിയുടെ  ഒരു  മൂലയിലായി  തംബുരു  മീട്ടി  കീർത്തനത്തിൽ  മുഴുകിയിരിക്കുന്നു . അവൻ  കേറി  വരുന്നത്  അയാൾ  കണ്ടുവെങ്കിലും  കീർത്തനം  നിർത്താതെ  തൻ്റെ  അടുത്തേക്ക്  വരാൻ  ആംഗ്യം  കാണിച്ചു . അവൻ  അയാളുടെ  അടുത്തു  വന്നിരുന്നു .  കീർത്തനത്തിലെ  അടുത്ത  വരിമുതൽ  അവനും  പാടാൻ  തുടങ്ങി . അവസാനം  കീർത്തനം   അവസാനിച്ചു . 

"നീ  പാട്ടു  പഠിച്ചിട്ടുണ്ടല്ലേ ?"- അയാൾ  മേഘനാഥനോടു  ചോദിച്ചു . 

"ഉവ്വ് ! കുറച്ചു  കാലം ! ഈ  കീർത്തനം  ഞാൻ  പഠിച്ചിട്ടുണ്ട് !" 

"ആരാണ്  നിന്റെ  ഗുരു?" 

"ദേവദത്തൻ  ഭാഗവതർ " 

"ഞാൻ  ഗോപിനാഥൻ .എന്റെയും  ഗുരു  അദ്ദേഹമാണ് . നിന്റെ  ആലാപനശൈലിയിൽ  നിന്ന്  തന്നെ  അദ്ദേഹം  പഠിപ്പിച്ചതായിരിക്കുമെന്നു  എനിക്ക്  തോന്നി . ആട്ടെ ! എന്താ  നിങ്ങളുടെ  പേര് ?" 

"മേഘനാഥൻ "- അത്  കേട്ട്  അയാൾ  ഒന്ന്  ഞെട്ടിയോ ? 

"ഓഹോ , അപ്പോൾ  നിങ്ങളാണല്ലേ  ഗുരുവിനെ  ജെയിലിലാക്കിയ  ആൾ ! 

ഏതായാലും  അദ്ദേഹം  ഇപ്പോൾ  പുറത്തിറങ്ങി . നിങ്ങളിൽ  നിന്ന്  മോശം പെരുമാറ്റം  അദ്ദേഹം  ഒട്ടും  പ്രതീക്ഷിച്ചിരുന്നില്ല !" 

"ഞാനെന്റെ  കണ്ണുകളെ  അവിശ്വസിക്കണോ ?" 

"കാണുന്നതെല്ലാം  ചിലപ്പോൾ  സത്യമാകണമെന്നില്ല ! അദ്ദേഹത്തിനെതിരെ താങ്കളുടെ  ഭാര്യ  നടത്തിയ  ഒരു  ചതിയായിരുന്നു  അത് !" 

അയാൾ  തനിക്കു  ദേവദത്തനിൽ  നിന്നു  കിട്ടിയ  വിവരങ്ങളെല്ലാം  അവനോടു  പറഞ്ഞു . 

"ഇനി  ഒരു  കാര്യം  കൂടി  തനിക്കറിയാണോ ? മറ്റൊരാളോട്  നടത്തിയ  ചതിയുടെ  പേരിൽ  തൻ്റെ  ഭാര്യ  ഇപ്പോൾ  ജെയിലിലാണ് !" 

"ഞാനെന്റെ  ഗുരുവിനോട് ....." മേഘനാഥൻ    പശ്ചാത്താപം  കൊണ്ട്  തേങ്ങിക്കരയുവാൻ  തുടങ്ങി . 

"എന്തിനു  ഖേദിക്കണം ! പഴയ  കാലമല്ല  ഇപ്പോൾ ! ഗുരുക്കന്മാരെ  അപമാനിക്കുന്നതിൽ  അഭിമാനം  കൊള്ളുന്ന , മനസ്സാക്ഷിക്കുത്തില്ലാത്ത  ഒരു  തലമുറയുടെ  കാലമാണ് ! നിനക്കും  നാലാളോട്  പൊങ്ങച്ചം  പറഞ്ഞു  നടന്നൂടെ  ഗുരുവിന്റെ  വയറ്റിൽ  കാൽമുട്ടുകൊണ്ടു  കുത്തിയെന്ന്‌ ?" 

"ഞാൻ  പഴയ  തലമുറയിൽ  പെട്ട  ആളാണ് ! അറിയാതെ  പറ്റിയ  ഒരു  അബദ്ധമാണ് !" -അവൻ  കരച്ചിൽ  തുടർന്നു . 

ഗോപിനാഥൻ  അവനെ  ആശ്വസിപ്പിച്ചു . അല്പം  ആശ്വാസമായപ്പോൾ  അവൻ  അയാളോട്  ചോദിച്ചു : 

"ഇത്  വരെ  താങ്കളെ  ഇവിടെ  കണ്ടിട്ടില്ലല്ലോ ? ഇന്നലെയാണോ  വന്നത് ?" 

"അതെ ! നാളെ  ഇവിടെയടുത്തുള്ള  ഒരു  ഓഫീസിൽ  എനിക്ക്  ജോയിൻ ചെയ്യാനുണ്ട് !"-ഗോപിനാഥൻ  പറഞ്ഞു . 

"പറയുന്നത്  അപരാധമാണെങ്കിൽ  ക്ഷമിക്കണം ! എനിക്ക്  പാട്ടു  തുടർന്നു  പഠിച്ചാൽ  കൊള്ളാമെന്നുണ്ട് !" 

"എൻ്റെ  ഗുരുവിന്റെ  ഗതി  എനിക്കും  വരുമോ ?" 

"ഇല്ല ! നിങ്ങളെ  ചതിക്കാൻ  ഇപ്പോൾ  എൻ്റെ  കൂടെ  ആരുമില്ല !" 

"പഠിപ്പിക്കുന്നതിൽ  വിരോധമില്ല ! പക്ഷേ , ഞായറാഴ്ചകളിൽ  മാത്രമേ  പറ്റൂ !" 

"ശരി !"- അവൻ   ഗോപിനാഥനെ  തൊഴുതു  തിരികെ  നടന്നു . ജീവിതം  അങ്ങനെയാണ് . പ്രതീക്ഷിക്കാത്തപ്പോൾ  നഷ്ടപ്പെട്ടത്  തിരികെക്കൊണ്ടുവന്നു  തരും ! 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ