mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 5

വർഷങ്ങൾ  കടന്നു  പോയി. ഒരു ക്രിസ്തുമസ്   അവധിക്കാലത്തു  അവർ  കുടുംബസമേതം  ഊട്ടിയിലേക്ക്  പുറപ്പെട്ടു. എല്ലാവരും  വളരേ  സന്തോഷത്തിലായിരുന്നു . മേഘനാഥൻ  ആണ്  കാറോടിക്കുന്നത് . ഇരുപതുകളിൽ  ആണ്  അവൻ്റെ  പ്രായമിപ്പോൾ . 

കനത്ത  മൂടൽമഞ്ഞു  കാഴ്ച്ചയെ  മറക്കുന്നു . കാർ  ഇപ്പോൾ  ഒരു  ചുരം  കയറുകയാണ് . കയറ്റത്തിൽ  വണ്ടി  നിർത്താനാകില്ലല്ലോ? 

ചുരം  കയറിക്കഴിഞ്ഞു  വളരേ  ശ്രദ്ധിച്ചു  നോക്കി  അവൻ  കാർ  റോഡരികിൽ  പാർക്ക്  ചെയ്തു . 

"നീയാ  ചാവി  ഒന്ന്  തന്നേ ! ഞാൻ  ഡിക്കി  തുറന്ന്  അല്പം  ബിയർ  അടിച്ചു  ശരീരമൊന്നു  ചൂടാക്കട്ടെ !"- രവിചന്ദർ  പറഞ്ഞു. 

മേഘനാഥൻ  നൽകിയ  ചാവിയുമായി  അയാൾ  പുറത്തിറങ്ങി . ഒന്നും  കാണുന്നില്ല ! തപ്പിപ്പിടിച്ചു  ഡിക്കിയുടെ  സമീപത്തെത്തി. 

അരമണിക്കൂർ  കടന്നുപോയി. ബാക്കി  എല്ലാവരും  കാറിൽത്തന്നെ  ഇരിപ്പാണ്. 

"അച്ഛനെന്താ  വരാത്തെ ?"- രൂപിണി  ചോദിച്ചു . 

"നീ  ഒന്ന്  ഇറങ്ങിനോക്ക്  മേഘനാഥാ !"-ചന്ദ്രിക  അവനോടായി  പറഞ്ഞു . 

അവൻ  പുറത്തിറങ്ങി . അച്ഛനെപ്പോലെ  അവനും  തപ്പിപ്പിടിച്ചു  ഡിക്കിയുടെ  സമീപത്തെത്തി . 

"അച്ഛാ! അച്ഛാ !" 

ആ  വിളിക്കു  മറുപടിയുണ്ടായിരുന്നില്ല! 

അവൻ  നിന്ന  സ്ഥലത്തു  തന്നെ  ഇരുന്നു  കൈ  കൊണ്ട്  കാറിന്റെ  സമീപപ്രദേശങ്ങളെല്ലാം  തപ്പിനോക്കി . 

"ദൈവമേ ! അച്ഛൻ  എവിടെപ്പോയി? ഇവിടെയെങ്ങും  കാണുന്നില്ലല്ലോ !" അവൻ  തപ്പിപ്പിടിച്ചു  വന്ന്  കാറിന്റെ  ഡോർ  തുറന്നു. 

"അമ്മേ ! അച്ഛനെ  ഇവിടെയെങ്ങും  കാണുന്നില്ല !" 

"ന്റെ  ദൈവേ .....!" ചന്ദ്രിക  തേങ്ങാൻ  തുടങ്ങി. 

"അമ്മ  കരയേണ്ട ! വെയിൽ  ഉറച്ചാൽ  മഞ്ഞു  മാറും . അച്ഛൻ  അടുത്ത്  എവിടെയെങ്കിലും  ഫിറ്റായി  കിടക്കുന്നുണ്ടാകും !"- രൂപിണി  ആശ്വസിപ്പിച്ചു . 

മണിക്കൂറുകൾ  കടന്നുപോയി. വെയിലുറച്ചു . അവർ  വീണ്ടും  തിരച്ചിൽ  തുടർന്നു . മഞ്ഞില്ലാത്തതിനാൽ  എല്ലാം  തെളിഞ്ഞു  കാണാം! 

അതാ  വളരേ  അകലെയായി  റോഡരികിൽ  കമിഴ്ന്നു  കിടക്കുന്നു  രവിചന്ദർ! അവർ  വേഗം  അങ്ങോട്ടോടി  അയാളെ  താങ്ങിപ്പിടിച്ചു  കാറിൽക്കയറ്റി അടുത്തുള്ള  ആശുപത്രിയിലേക്ക്  കുതിച്ചു . ആശുപത്രി കാഷ്വാലിറ്റിയിൽ  രവിചന്ദറെ  കയറ്റി. ബാക്കിയെല്ലാവരും  പുറത്തു  കാവൽ  നിൽക്കുകയാണ്. 

അൽപസമയം  കഴിഞ്ഞു . ഡോക്ടർ  പുറത്തു  വന്നു . 

"എന്നാച്ചു? അപ്പാവുക്കു  എപ്പടി  ഇറുക്ക്‌?" 

"അയാം  സോറി ! അവരെ കടവളുടെകൂപ്പിട്ടാര്!   അറ്റാക്ക്  താൻ!"  ഡോക്ടർ  നടന്നു  നീങ്ങി. 

ചന്ദ്രിക  ബോധം  കെട്ടു  വീണു. അവരേയും  ആശുപത്രിയിൽ  അഡ്‌മിറ്റാക്കി. രൂപിണി  എന്ത്  ചെയ്യണമെന്നറിയാതെ  തേങ്ങിക്കരയുകയാണ്. 

അല്പസമയം  കടന്നുപോയി . ചന്ദ്രികക്ക്  ബോധം  വന്നു. 

"ഇല്ല! ഇല്ല! നിങ്ങളുടെ  അച്ഛൻ  പോവില്ല ! മരിച്ചെന്ന്  കരുതിയ  നീ  തിരിച്ചു  വന്നില്ലേ  മേഘനാഥാ? അത്  പോലെ  അവരും  വരും!" 

ഈ  സംഭാഷണം  അവർ  ആവർത്തിച്ചു  കൊണ്ടിരുന്നു. ആംബുലെൻസ്  തെയ്യാറായി. രവിചന്ദറെ  അതിൽ  കയറ്റി  അവരും  അതിൽ  കയറി .ശവത്തിനു  അടുത്ത്  തന്നെയാണ്  ചന്ദ്രിക  ഇരിക്കുന്നത് . ഇപ്പോൾ  അവരുടെ  മുഖത്തു  ഒരു  പുഞ്ചിരിയാണ്! 

"മക്കളേ ! അച്ഛൻ  ബിയർ  അടിച്ചു  മയങ്ങിക്കിടക്കുകയാണ്. ഉണർത്തല്ലേ !" 

മക്കളുടെ  കണ്ണീരും  വറ്റിക്കഴിഞ്ഞിരുന്നു . എല്ലാം  നിർവ്വികാരമായി  അവർ  കേട്ടിരുന്നു. വീട്ടിലെത്തി. ആംബുലൻസിന്റെ  ശബ്ദം  കേട്ട്  അയൽക്കാർ  ഓടി  വന്നു . എല്ലാവരും  ചേർന്ന്  രവിചന്ദറിനെ  വീട്ടിലെ  ഹാളിൽ  കിടത്തി. ചിലർ  ദഹിപ്പിക്കാനുള്ള  ഒരുക്കങ്ങൾ  നടത്താൻ  തുടങ്ങി. ചന്ദ്രിക  അപ്പോഴും  തൻ്റെ  ഭർത്താവിന്  ബോധം  വരും  എന്ന  പ്രതീക്ഷയിൽ  ആ  മുഖത്തേക്ക്  നോക്കിയിരിക്കുകയാണ് . സമയം  കടന്നു  പോയി . അയൽക്കാരിൽ  തലമുതിർന്ന  ഒരാൾ  മേഘനാഥന്റെ  ചെവിയിൽ  സ്വകാര്യമായി  പറഞ്ഞു . 

"ചിത  തെയ്യാറായി ! കുളിച്ചു  വന്നോളൂ ! ക്രിയകൾ  പറഞ്ഞുതരാൻ  തിരുമേനിയേയും  കൊണ്ടുവന്നിട്ടുണ്ട് .ഒന്നും  വിഷമിക്കേണ്ട ! ഒക്കെ  ഞങ്ങൾ  നോക്കിക്കോളാം !" 

പെട്ടെന്നാണത്  സംഭവിച്ചത് . ഒരലർച്ചയോടെ  ചന്ദ്രിക   പുറത്തേക്കു  ഇറങ്ങി ഓടി ! പിന്നാലെ  രൂപിണിയും! 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ