mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 13  

സന്ദർശകർ  പ്രതികളെ  കാണുന്ന  സ്ഥലം . കമ്പികൾക്കിടയിലൂടെ  അവൻ  പുറത്തേക്കു  നോക്കി . ആരെയും  കാണുന്നില്ലല്ലോ ? അവൻ  തിരിഞ്ഞു  നടക്കാൻ  തുടങ്ങി . 

"മോനേ ... മേഘനാഥാ .." 

അമ്മയുടെ  സ്വരമല്ലേ  അത് ? 

അവൻ  വീണ്ടും  കമ്പികളുടെ  അടുത്തേക്ക്  വന്നു . വടികുത്തി  ഒരു  കൈ  അരയിൽ  താങ്ങിക്കൊണ്ടു  ചുക്കിച്ചുളിഞ്ഞ  മുഖവും  നരച്ച  മുടിയുമായി  അതാ  അമ്മ  കമ്പികളുടെ  അടുത്തേക്ക്  വരുന്നു. കൂടെ  ചേച്ചിയും ! ചേച്ചിയുടെയും  മുടി  നരച്ചിട്ടുണ്ട് ! 

"മോനേ , അമ്മ  മനോരോഗിയായി  ഇത്രയും  നാൾ  ഭ്രാന്താശുപത്രിയിൽ  ചികിത്സയിലായിരുന്നു . കഴിഞ്ഞ  ആഴ്ചയാണ്  ഡിസ്ചാർജ്  ചെയ്തത് . ദൈവം  പോലെയുള്ള  ഒരു  ഡോക്ടർ  ഇത്രയും  കാലം  ഒരു  പൈസയും  മേടിക്കാതെ  അമ്മയുടെ  രോഗം  വേരോടെ  പിഴുതെറിഞ്ഞു . തീവണ്ടിയിൽ  പിച്ചതെണ്ടാനിറങ്ങിയപ്പോൾ  ആരോ  ഉപേക്ഷിച്ചിട്ട്  പോയ  ഒരു  പഴയ  പത്രത്തിൽ  നിന്നാണ്  മോന്റെ  കാര്യം  അറിഞ്ഞത് ! ഉടനേ  ഇങ്ങോട്ടു  പോന്നു !" 

"എന്ത്  കോലമാണെടാ  മോനേ  നിനക്ക് ? ഭ്രാന്തമാരെ  പോലെ  തോന്നുന്ന  രൂപമാണല്ലോ  ഭഗവാനേ !"- ആ  അമ്മ   തേങ്ങുവാൻ  തുടങ്ങി . 

"കരയരുത്  അമ്മേ ! ഈ  ലോകത്തിൽ  ഭ്രാന്തില്ലാതെ  ജീവിക്കാനാണ്  വിഷമം ! പണമുള്ളവർക്ക്  പണവും പദ വിയുമുണ്ടെന്ന  അഹങ്കാരമെന്ന  ഭ്രാന്ത് ! അല്ലാത്തവർ  സമൂഹത്തിൽ  നിന്ന്  നേരിടുന്ന  അവഗണനയും  പരിഹാസവും  കൊണ്ട്  എപ്പോഴും  ഭ്രാന്ത്  പിടിക്കാവുന്ന  അവസ്ഥയിലും അല്ലേ  !"- മേഘനാഥൻ  താടി  തടവിക്കൊണ്ട്  പറഞ്ഞു . 

"സത്യം  പറ ! നീ  തെറ്റ്  ചെയ്തോ  മോനേ ?"- അമ്മ  ചോദിച്ചു . 

"ഇല്ല  അമ്മേ ! ഇതാരോ  ചെയ്ത  കെണിയാണ് !" അവനും  കരച്ചിൽ  വന്നു . 

"ഇനി  മോന്  പുറത്തിറങ്ങാൻ  യോഗമുണ്ടായാൽ  ഈ  അമ്മയെക്കാണാൻ പറ്റിയില്ലെങ്കിലോ  എന്ന്  കരുതി  വന്നതാണ് ! വരട്ടേ !" 

അവൻ  മുഖം  പൊത്തിക്കരഞ്ഞു . 

"മതി ! തിരിച്ചു  പോകാം !" പിന്നിൽ  നിന്ന്  ഒരു  ആജ്ഞ ! 

അവൻ    കണ്ണുകൾ  തുറന്നു . അമ്മയും  ചേച്ചിയും  മുന്നിലില്ല ! പ്രതീക്ഷയറ്റ  മനസ്സുമായി  അവൻ  തിരികെ  നടന്നു . 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ