mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 9 

സംഗീതത്തിന്റെ  വസന്തകാലമായിരുന്നു  മേഘനാഥന്റെ  വീട്ടിൽ  അന്നു  മുതൽ  ആരംഭിച്ചത് . അതിനിടയിൽ  അവനു  ബാങ്കിൽ അക്കൗണ്ടന്റ്  ആയി  ജോലി  കിട്ടി .  ഇനി  അവനു  വേണ്ടത്  ഒരു  കുടുംബമാണ് . വിവാഹത്തെക്കുറിച്ചു  അവൻ  സ്വപ്‍നം  കാണുമ്പോഴെല്ലാം  അവൻ്റെ  മനസ്സിൽ  കയറി  വരുന്ന  രൂപം  ലക്ഷ്മിയുടേതാണ് . 

ഒരു  ഞായറാഴ്ച  തൻ്റെ  ഗുരുവിനേയും  കൂട്ടി  അവൻ  ലക്ഷ്മിയുടെ വീട്ടിലെത്തി . 

ലക്ഷ്മിയുടെ  അച്ഛൻ  ആദിത്യവർമ്മയും  അമ്മ  സുഭദ്രയും  അവരെ  ഉപചാരപൂർവ്വം  സ്വീകരിച്ചു . 

"അവളെ  നിങ്ങൾക്ക്  വിവാഹം  കഴിച്ചു തരുന്നതിൽ  ഞങ്ങൾക്ക്  സന്തോഷമേയുള്ളൂ !കാരണം  നിങ്ങളുടെ  കൂടെ  അച്ഛനുമമ്മയുമൊന്നും  ഇല്ലല്ലോ!"- ആദിത്യവർമ്മ  പറഞ്ഞു . 

അങ്ങനെ  സന്തോഷത്തോടെ  അവർ  വീട്ടിലേക്ക്  തിരിച്ചു  പോന്നു. നിശ്ചയം  കഴിഞ്ഞപ്പോൾ  മുതൽ  മേഘനാഥൻ  പലപ്പോഴും  സ്വപ്നലോകത്തായിരുന്നു . എങ്കിലും  സംഗീതപഠനത്തെ  അത്  ബാധിച്ചില്ല. ദേവദത്തനും  അത്യാവശ്യം  സാമ്പത്തികപരമായി  ഭേദപ്പെട്ട  അവസ്ഥയിലെത്തി. അങ്ങനെ  ലക്ഷ്മിയുടെ  അയൽവാസിയും  ഭാഗവതരുമായ  സുബ്രഹ്മണ്യ  അയ്യരുടെ  കാർമ്മികത്വത്തിൽ  അവരുടെ  വിവാഹം  നടന്നു. അന്ന്  വൈകുന്നേരം  തന്നെ  ദേവദത്തൻ  പെട്ടിയും  കിടക്കയുമായി  ആ  വീട്ടിൽ  നിന്ന്  ഇറങ്ങാനൊരുങ്ങി . 

"ഗുരോ !  അങ്ങ് എങ്ങോട്ടാണ്  പോകുന്നത്?" 

"ഇനി  ഞാൻ  വേറെ  താമസിച്ചോളാം! സ്വർഗ്ഗത്തിലെ  കട്ടുറുമ്പാകാൻ  ഞാൻ  ആഗ്രഹിക്കുന്നില്ല !" 

"വേണ്ട ! അച്ഛന്റെ  സ്ഥാനത്തു  നിന്നാണ്  അങ്ങ്  എൻ്റെ  വിവാഹം  നടത്തിത്തന്നത് ! ഇനിയുള്ള  കാലം  അതേ  പോലെത്തന്നെ  എൻ്റെ  കൂടെ ഉണ്ടാകണം !"- മേഘനാഥൻ  പെട്ടിയും  കിടക്കയും  വാങ്ങി  മുറിയിൽ  കൊണ്ട്  വെച്ചു . 

ലക്ഷ്മി  മുഖം  കോട്ടി  കനത്ത  കാൽവെപ്പുകളോടെ  മണിയറയിലേക്ക്  കയറി.  

സമയം  രാത്രി. മേഘനാഥനും  ലക്ഷ്മിയും  കട്ടിലിലിരിക്കുന്നു  . 

"ഒരു  കുടുംബം  എന്ന്  പറഞ്ഞാൽ  ഭർത്താവും  ഭാര്യയും  കുട്ടികളും  മാത്രമാണ് ! 

മാതാപിതാക്കളും  ഗുരുവും  കുരുവുമൊന്നും  ഉണ്ടാകാൻ പാടില്ല. !മാതാപിതാക്കൾ  വേണമെന്നുണ്ടെങ്കിൽ  എൻ്റെ  മാതാപിതാക്കളെ  അങ്ങനെ കണക്കാക്കിക്കൊള്ളൂ ! നിങ്ങളുടെ  അമ്മയും  ചേച്ചിയും  തിരിച്ചു  വന്നാൽ  പോലും  കൂടെത്താമസിക്കാൻ  എന്നെക്കിട്ടില്ല !എനിക്കാവില്ല  ആ  വയസ്സന്  വെച്ച്  വിളമ്പാൻ! നിങ്ങള്  ഓഫീസിൽ  പോകാൻ  തുടങ്ങുമ്പോൾ  കൂടെ  കൊണ്ട്  പൊയ്‌ക്കോ !"-ആദ്യദിവസം  തന്നെ  ലക്ഷ്‌മി  തൻ്റെ  നിലപാട്  വ്യക്തമാക്കി. 

ദിവസങ്ങൾ  കടന്നുപോയി. ലീവ്  കഴിഞ്ഞു  ജോലിക്കുപോകാൻ  തുടങ്ങുന്ന ദിവസം  മേഘനാഥൻ  ദേവദത്തനെ  കൂടെക്കൂട്ടി . 

"ഞാൻ  നിനക്ക്  ഒരു  ഭാരമായി  അല്ലേ? ഞാൻ  പറഞ്ഞതല്ലേ  വേറെ താമസിക്കാമെന്ന് ?" 

"വേണ്ട ! അങ്ങ്  എൻ്റെ  കൂടെ  വേണം!" 

"പക്ഷേ , നിന്റെ  ഭാര്യക്കതു  ഇഷ്ടമല്ല! വെറുതെയെന്തിനാ  ഒരു  കുടുംബപ്രശ്നമുണ്ടാക്കുന്നത് ? ഇപ്പോൾത്തന്നെ  പരിഹാസത്തോടെ  നായക്ക്  തിന്നാൻ  വെച്ചുകൊടുക്കുന്നതു  പോലെയാണ്  എനിക്ക്  ഭക്ഷണം  തരാറ് ! ഇനിയും  പരിഹാസഭാവം  സഹിച്ചു  നിൽക്കാനാവില്ല !" 

"അത്രയ്ക്ക് നിർബന്ധമാണെങ്കിൽ  ഞാൻ  എൻ്റെ  നഗരത്തിലെ  ഫ്ലാറ്റിൽ  കൊണ്ടാക്കാം !" 

അങ്ങനെ  ഗുരുവിനോടൊപ്പം  അവൻ  വീട്ടിൽനിന്നിറങ്ങി . 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ