mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 12  

വീണ്ടും  ദിനങ്ങൾ  രഥയാത്ര  തുടർന്നു. 

പെട്ടെന്നാണാ  വാർത്ത ഒരു  കാട്ടുതീ പോലെ  പരന്നത് ! മേഘനാഥൻ  അറസ്റ്റിൽ! അക്കൗണ്ടിൽ  എഴുതിയ  പണം  ബാങ്കിൽ  ഇല്ലത്രെ! അക്കൗണ്ടന്റ്  അല്ലേ  ഉത്തരവാദി? 

എന്താണ്  സംഭവിച്ചത്? കാഷ്യറെയും  കാണാനില്ല!  വാർത്ത  പരന്ന  പിറ്റേ  ദിവസം  അയാളുടെ ശവം  റോഡരികിൽ ! അയാളെ  മേഘനാഥൻ  കൊന്നതാണോ ? ഈ  ചോദ്യങ്ങൾ  വെറും  ചോദ്യങ്ങൾ  മാത്രമായി  തുടരുന്നു ! 

അതാ  അവനെ  വിലങ്ങു  വെച്ച്  സെൻട്രൽ  ജയിലിലേക്ക്  കൊണ്ടുവരുന്നു . അവനു  വേണ്ടി  വാദിക്കാൻ  ഒരു  വക്കീലും  തെയ്യാറായില്ല ! ഏകപക്ഷീയമായ  വിധി - അഞ്ചു  വർഷത്തെ  കഠിനതടവ് !

ഇപ്പോൾ  അവനിരിക്കുന്നതു  സെല്ലിനുള്ളിലാണ് . ജയിൽപുള്ളിയുടെ  വേഷത്തിൽ  നിരാശാഭാവത്തിൽ  ചുമരിനോട്  ചേർന്നിരിക്കുന്നു . സെല്ലിൽ  അവൻ  ഒറ്റയ്ക്കാണ് ! ഒരു  കണക്കിന്  അതും  നല്ലതല്ലേ ? 

ശാരീരികപരമായും  മാനസികപരമായും  ആരും  കുത്തിനോവിക്കില്ലല്ലോ ? 

 ദിവസങ്ങൾ  കടന്നു  പോയി . തൃപ്തികരമല്ലാത്ത  ഭക്ഷണം  അല്പം  ജീവൻ  കിടക്കാൻ  മാത്രം  കഴിച്ചു . എല്ലും  തോലും  മാത്രമായ  ഒരു  രൂപം ! നീണ്ടതാടിയും  നീണ്ടമുടിയുമെല്ലാം  അവനെ  ഒരു  ഭ്രാന്തനെപ്പോലെ  തോന്നിച്ചു . ഇടക്കെല്ലാം  അവൻ  എന്തൊക്കെയോ  പിറുപിറുക്കാറുണ്ട് !  ഉച്ചക്കുള്ള  ഭക്ഷണം  കഴിച്ചു  പായയിൽ  മയങ്ങാൻ  കിടക്കുകയാണവൻ ! 

"വാ ! നിന്നെക്കാണാൻ  ആരോ  വന്നിട്ടുണ്ട് !" സെല്ല്  തുറന്നുകൊണ്ടു  ഒരു  പോലീസുകാരൻ  പറഞ്ഞു . 

"എന്നെക്കാണാനോ ? ഞാൻ  അത്ര  വലിയ  ആളാണോ ?" അവൻ  പൊട്ടിച്ചിരിക്കാൻ  തുടങ്ങി . ചിരി  പെട്ടെന്ന്  കരച്ചിലായി  മാറി .  എന്തിനെന്നറിയാതെ  തേങ്ങുന്ന  അവന്റെ   കൈകൾ  പിടിച്ചു  പോലീസുകാരൻ  സെല്ലിൽ  നിന്നും  പുറത്തു  കടന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ