mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 7 

."നിൽക്കവിടെ !".മേഘനാഥൻ  തിരിഞ്ഞു  നോക്കി . അതാ  കുന്തവുമായി  കുറേ  

ആദിവാസികൾ ! 

അവന്  ഒന്നും  പറയാൻ  പറ്റാത്ത  അവസ്ഥയിലായിരുന്നു ! അവർ  അവൻ്റെ  

കൈകൾ  കാട്ടുവള്ളികൾ  കൊണ്ട്  വരിഞ്ഞു  മുറുക്കി  എങ്ങോട്ടോ  വലിച്ചിഴച്ചു  

കൊണ്ടുപോകാൻ  തുടങ്ങി . 

സന്ധ്യ  മയങ്ങാൻ  തുടങ്ങിയിരിക്കുന്നു .അന്തിയുറങ്ങാൻ  ഒരു  കൂര  വേണം ! അത്  

ബന്ദിയായിട്ടാണെങ്കിലും  അല്ലെങ്കിലും ! 

അതാ  അങ്ങകലെ  കുറേ തീപന്തങ്ങൾ  വെച്ചിരിക്കുന്നു . കുറേ  

പാറക്കഷ്ണങ്ങളിന്മേൽ  ഇലകൾ  കൊണ്ട്  നാണം  മറച്ച  കുറേ  പേർ  ഇരിക്കുന്നു . 

അവർക്കു  നടുവിൽ ചുവപ്പു  തുണി  ധരിച്ചു കമ്പിളിപ്പുതപ്പ്  കൊണ്ട്  ദേഹം  

മറച്ചു മൂപ്പനും ഭാര്യയും ഇരിക്കുന്നു . 

മേഘനാഥനെ  വലിച്ചിഴച്ചു  കൊണ്ട് വരുന്ന  ആദിവാസികൾ  മൂപ്പന്റെ  മുന്നിൽ  

അവനെ  ഹാജരാക്കി . 

മൂപ്പൻ  മേഘനാഥന്റെ  മുഖത്തേക്ക്  നോക്കി. 

"ഇബനെ  എടയോ  കണ്ടിട്ടിണ്ടല്ല ! ആ ! കൊറേ  കാലങ്ങൾക്കു  മുമ്പ് ബെള്ളത്തിൽ  

കിട്ടിയ  കുട്ടി ! ബലുതായിട്ടും  ബലിയ  മാറ്റല്യ ! ഓനെ  അയിച്ചി  ബിടി !" 

അവർ  അവൻ്റെ  കെട്ടഴിച്ചു. 

"മോനേ ,കൊറച്ചു  കാലം ബയ്യാണ്ട്  മോൻ  ഇബടെ  കെടന്നീനി  .ബെള്ളച്ചാട്ടത്തിന്ന്  ഒയുകി  ബന്നതാണെന്നാ  അന്നത്തെ  മാഷ് പറഞ്ഞത് !" 

അവൻ  മൂപ്പനെ  തൊഴുതു .എന്ത്  പറയണമെന്ന്  അറിയില്ല ! എന്ത്  പറഞ്ഞാലാണ്  അവർക്കു  മനസ്സിലാവുക  എന്നറിയില്ല ! 

"ഏതായാലൂം  ഞാളുടെ  കുടീല്  നിന്നോ ! ബെളിച്ചാവുമ്പോ  ഇബര്  കാട്ടിനു പൊറത്തേക്കു  കൊണ്ട്  പോയി  ബിടും !" മൂപ്പൻ  എഴുന്നേറ്റു  വന്നു  അവൻ്റെ  കൈ  പിടിച്ചു  എങ്ങോട്ടോ  നടന്നു . മൂപ്പന്റെ  കുടിൽ . മൂപ്പനും  ഭാര്യയും  നിലത്തു  മൂന്നു  ചെമ്പിന്റെ  ഇല  വെച്ചു . അതിൽ  വേവിച്ച  ഓരോ  കാട്ടുകിഴങ്ങുകളും  വെച്ചു . 

"മോനിരിക്കി !" 

മൂപ്പനും  ഭാര്യയും  രണ്ടു  ഇലകളുടെ  അടുത്തിരുന്നു .അവൻ  സംശയിച്ചു  നിന്നു . 

"കുട്ടീനെ  സ്വന്തം  മോനെപ്പോലെ  നോക്കി  ഉയിര്  തിരിച്ചു  കൊണ്ട്  ബന്ന  ആളാണ്  പറേണത് ! ഇരിക്കി  കുട്ട്യേ !" 

അവൻ  ഇരുന്നു . തങ്ങളുടെ  പങ്കിൽ  നിന്ന്  ഓരോ  കഷ്ണം  അവർ  അവൻ്റെ  വായിൽ  വെച്ച്  കൊടുത്തു . അവൻ്റെ  കണ്ണുകൾ  നിറഞ്ഞു . 

"ഞാടെ  കെയങ്ങു  ഇഷ്ടല്ലായിരിക്കും ! അതോണ്ടാവും  അന്ന്  ഓടിപ്പോയത് , അല്ലേ ?"-മൂപ്പൻ  ചോദിച്ചു . 

"അതൊന്നും  ശരിക്കു  ഓർമ്മയില്ല !" 

"അന്നും   മോന്ക്ക്  ഒന്നും  ഓർമ്മല്യ ! സാരല്യ ! മോൻ  കെയ്‌ക്കി !" 

അവൻ  ബുദ്ധിമുട്ടി  കിഴങ്ങു  കഴിക്കുന്നത്  അവർ  നോക്കി  നിന്നു . അത്താഴം  കഴിഞ്ഞു . ഇലകൾ  പുറത്തേക്കു  കളഞ്ഞു . ആ  ഒറ്റമുറിയേ  അവർക്കുള്ളൂ . അതു  തന്നെയാണ്  അവരുടെ  അടുക്കളയും  കിടപ്പുമുറിയുമെല്ലാം ! 

ഒരു  കയറിന്റെ  കട്ടിൽ  മുറിയുടെ  ഒരു  മൂലയിൽ  കിടപ്പുണ്ട് .അതിന്മേൽ പായ  വിരിച്ചു  മൂപ്പൻ  പറഞ്ഞു . 

"മോന്  ഈടെ  കെടന്നോ ! ഞാള്  നിലത്തു  കെടക്ക !" 

മൂപ്പനും  ഭാര്യയും  ചാണകം  മെഴുകിയ  നിലത്തു  കിടന്നു . സമയം  കടന്നു  പോയി . നേരം  പുലർന്നു . 

"ഇന്നിനി  കുളിച്ചു  ശുദ്ധമായി  ഭാഗവതരുടെ  അടുത്തേക്ക്  പോകാൻ  സാധിക്കില്ല ! മാറാനൊരു  വസ്ത്രം  പോലുമില്ലല്ലോ !" അവൻ  വിചാരിച്ചു . 

അവൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു . അപ്പോഴേക്കും  മൂപ്പനും  ഭാര്യയും  ഉണർന്നു . 

"മോൻ  പ്രാതല്  കഴിച്ചിട്ടു   പോയാ  മതി !"- മൂപ്പത്തി  പറഞ്ഞു . 

"ഞാൻ  പല്ലു  തേച്ചില്ല !"- അവൻ  പറഞ്ഞു . 

മൂപ്പൻ  ഭാര്യയുടെ  നേരെ  തിരിഞ്ഞു  പറഞ്ഞു :"ഓന്ക്  കൊറച്ചു  മൊന്തേല്  ബെള്ളം  കൊടുക്ക് ! ഒന്ന്  കുലുക്കുഴിഞ്ഞു  തുപ്പിയാല്  എല്ലാം  ശെര്യാവും !" 

അവൾ  മൂപ്പനെ  അനുസരിച്ചു . മേഘനാഥൻ  വായ കഴുകി . 

"ഞാൻ  പിന്നെ  കഴിച്ചോളാം !എന്നെ  ഒന്ന്  കാടു  കടത്തി  തന്നാൽ  മതി !" 

മൂപ്പൻ  കുടിലിന്റെ  പുറത്തേക്കു  വന്നു . 

"ചോപ്പോ,  പൂയ് !" അയാൾ  നീട്ടി  വിളിച്ചു . 

ചോപ്പൻ  ഓടി  വന്നു. 

"ഓനെ  കാടു  കടത്തിക്കൊടുക്ക്‌ !" 

"ശരി  മൂപ്പാ !" 

മേഘനാഥൻ  ചോപ്പനോടൊപ്പം  നടക്കാൻ  തുടങ്ങി. 

പെട്ടെന്നാണ്  ഒരു  കാട്ടാനയുടെ  ചിന്നം  വിളി  അവർ  കേട്ടത് . മേഘനാഥൻ  പേടിച്ചു  വിറക്കാൻ  തുടങ്ങി . 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ