mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 19

ബാല വേദനയോടെ നന്ദനെ നോക്കി.അച്ഛനും മകളും മാത്രമായ ഒരു ലോകം. തനിക്ക് ചുറ്റും മറ്റാരും ഇല്ലെന്ന പോലെയാണ് നന്ദൻ മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിയുന്നത്.

"അച്ചമ്മടെ പൊന്നു മോളേ." അമ്മയുടെ കരച്ചിൽ കേട്ട് ബാലയുടെ ഉള്ളം നീറി. 

" അച്ചമ്മേ.." അച്ഛൻറെ നെഞ്ചില് നിന്നും മുഖം ഉയർത്തി നിച്ചു മോൾ വിളിച്ചു.

"അച്ഛമ്മടെ കുട്ടിക്ക്...ഒന്നും ഇല്ലാട്ടോ.. വാവു വേഗം മാറും കേട്ടോ..ൻ്റെ കുട്ടി പേടിക്കണ്ട."

മോളുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു അച്ഛമ്മ. ബാലയുടെ അച്ഛനും അമ്മയും റൂമിന് പുറത്ത് നിൽക്കുകയാണ്. ഉണ്ണിയും ഉണ്ട് കൂടെ.ഡോക്ട്ടർ വിളിക്കുന്നു എന്ന് പറഞ്ഞ് സിസ്റ്റർ വന്നു.ഉണ്ണിയും അച്ഛനും കൂടി ഡോക്കട്ടറുടെ റൂമിലേക്ക് പോയി. "ഇരിക്കൂ.." മുന്നിലെ മോണിറ്ററിൽ ശ്രദ്ധിച്ചു കൊണ്ട് ഡോക്കട്ടർ പറഞ്ഞു.

"മോളുടെ ടെസ്റ്റ് റിപ്പോർട്ട് കുറെ ഒക്കെ റിസൾട്ട് വന്നു...കുറച്ച് കോമ്പ്ലികേറ്റഡ് ആണ് കേസ്. പനി എന്ന് പറഞ്ഞ് തള്ളി കളയാൻ കഴിയില്ല!!" ഡോക്ട്ടർ  ഒന്ന് നിർത്തി അവരെ നോക്കി. ഉണ്ണിയും ബാല ഗോപാലൻ നായരും മുഖത്തോട് മുഖം നോക്കി.

"എന്താ സർ? മോൾക്ക്..എന്തെങ്കിലും..." വിക്കി കൊണ്ട് ചോദിച്ചു ഉണ്ണി.

"ചെറിയ പ്രോബ്ലം ഉണ്ട്..ചെറുത് എന്ന് പറഞ്ഞ് തള്ളി കളയാൻ കഴിയില്ല!!എത്രയും പെട്ടെന്ന്  സർജറി നടത്തണം. മോളുടെ ഹൃദയത്തിൽ ഒരു ദ്വാരം. എത്രയും പെട്ടെന്ന് സർജറി ചെയ്ത് അത് അടയ്ക്കണം. ഇല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേഷൻ ആവും. ഹാർട്ടിലെ സുഷിരം പെട്ടന്ന് വലുതാകുന്നതല്ല എങ്കിലും, ഇപ്പോൾ തന്നെ സർജറി ചെയ്താൽ, റിസ്ക് കുറവുണ്ട്. മാത്രമല്ല ഇവിടെ സർജറി നടത്താനുള്ള ഫെസിലിറ്റീസ് ഇല്ല. കൂടുതൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടിവരും. വൈകാതെ അതിനുള്ള നടപടികൾ ചെയ്യണം. ഞാൻ ഈ കേസ് റഫർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ സമ്മതം കിട്ടിയാൽ, എത്രയും പെട്ടെന്ന് സർജറി ചെയ്യാം. കൊണ്ടുപോകാനുള്ള സൗകര്യം എല്ലാം ഇവിടെ നിന്നും ചെയ്തു തരുന്നതാണ്. പിന്നെ സർജറിക്ക് നല്ലൊരു എമൗണ്ട് ആകും. കാരണം അത്രയ്ക്കും റിസ്ക് ഉണ്ട്. 25 ലക്ഷം രൂപയെങ്കിലും ചിലവ് വരും. ഓപ്പറേഷൻ കഴിഞ്ഞാലും, മോള്ക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. അതുകൊണ്ട് ഹോസ്പിറ്റലിൽ തന്നെ കിടക്കേണ്ടിവരും ദിവസങ്ങളോളം. ഓരോ ദിവസം ചെല്ലുന്തോറും കോംപ്ലിക്കേഷൻ കൂടും. ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തണം നിങ്ങൾ ആദ്യം. അതല്ലാതെ മറ്റൊരു മാർഗവും ഇല്ല. സർജറി മസ്റ്റ് ആയിട്ടും ചെയ്യാതെ വേറെ ഒരു വഴിയുമില്ല."

ഡോക്ടർ പറയുന്നത് കേട്ട് തരിച്ചിരിക്കുകയാണ് ബാലഗോപാലനും ഉണ്ണിയും.

"പിന്നെ കുട്ടിയുടെ അമ്മയോട് തൽക്കാലം ഈ വിവരം പറയേണ്ട. ആ കുട്ടി ആകെ അപ്സെറ്റ് ആണ് ഇതുകൂടി അറിഞ്ഞാൽ. സഹിക്കാൻ കഴിയില്ല അവർക്ക്. കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കണം. അച്ഛനും അമ്മയും പൂർണ്ണസമതത്തോടെ സൈൻ ചെയ്യണം പേപ്പറുകളിൽ. ഞാൻ പറഞ്ഞതിന്റെ സീരിയസ് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?" ഡോക്ടർ രണ്ടുപേരെയും മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.

"മനസ്സിലായി ഡോക്ടർ... ഒരു ആപത്തും കൂടാതെ ഓടി നടന്ന കുഞ്ഞാണ്.. ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ..." വാക്കുകൾ ഇടറിക്കൊണ്ട് ബാലഗോപാലൻ പറഞ്ഞു." വിട്ടുമാറാത്ത പനി ഇടയ്ക്കിടെ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പനിക്ക് മരുന്ന് കൊടുത്ത് അത് മാറ്റും. പക്ഷേ കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ ടെസ്റ്റുകൾ ഒന്നും നടത്തിയിട്ടില്ല.. ടെസ്റ്റുകൾ നടത്താതെ രോഗം കണ്ടുപിടിക്കാനും കഴിയില്ല. മൂന്നു വയസ്സല്ലേ ആയിട്ടുള്ളൂ.. ഇടയ്ക്കിടെ പനിയും മറ്റും വരുന്നത് സ്വാഭാവികം. ഇങ്ങനെയൊരു മുന്നറിയിപ്പ് ആയിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകുകയില്ല. ഇപ്പോൾ എന്തായാലും അറിഞ്ഞ സ്ഥിതിക്ക്, ഇനി നമുക്ക് മുന്നിൽ അധിക സമയമില്ല. എത്രയും പെട്ടെന്ന് സർജറി ചെയ്യണം. കുറച്ചുകൂടി റിപ്പോർട്ടുകൾ വരാനുണ്ട്. എന്താണ് വേണ്ടത് എന്ന് ആലോചിച്ച് തീരുമാനം വേഗത്തിൽ എടുക്കണം. കുട്ടിയുടെ അച്ഛനോട് എന്നെ വന്ന് കാണാൻ പറയണം. വിശദമായി ഞാൻ തന്നെ പറയാം."

ഡോക്ടറുടെ മുറിയിൽ നിന്നും, തളർച്ചയോടെയാണ് രണ്ടുപേരും പുറത്തേക്കിറങ്ങിയത്. റൂമിൽ ഇരിക്കുന്നവരോട് എന്തുപറയും എന്ന ചിന്തയായിരുന്നു അവർക്ക്. തൽക്കാലം ആരോടും ഒന്നും പറയാൻ തോന്നിയില്ല അവർക്ക്. മനസ്സിൽ തന്നെ അടക്കിപ്പിടിച്ചു നിന്നു രണ്ടുപേരും. കുഞ്ഞിന് വീണ്ടും എന്തൊക്കെയോ മരുന്നുകൾ ചെയ്യുന്നുണ്ട്. സെഡേഷൻ ആയതുകൊണ്ട് കുഞ്ഞ് ഉറങ്ങാൻ തുടങ്ങി.നന്ദൻ മോളുടെ അരികിൽ നിന്നും മാറാതെ തന്നെ ഇരുന്നു. ബാലയും മോൾക്ക് എതിർവശത്ത് ഇരിക്കുന്നുണ്ട്.

"റൂമിൽ രണ്ടുപേർക്കും മാത്രമേ നിൽക്കാൻ കഴിയുള്ളൂ. ഈ സെക്ഷനിൽ വിസിറ്റേഴ്സിനെ അലൗഡ് അല്ല. അതുകൊണ്ട് രണ്ടുപേർ മാത്രം നിന്നിട്ട് ബാക്കിയുള്ളവർ, താഴെ വിസിറ്റേഴ്സിനു ഇരിക്കാനുള്ള ഏരിയയിൽ പോയി ഇരിക്കണം." നേഴ്സ് വന്നു പറഞ്ഞപ്പോൾ, മനസ്സില്ല മനസ്സോടെ നന്ദൻറെ അച്ഛനും അമ്മയും പോകാൻ ഇറങ്ങി. ഉണ്ണി നിർബന്ധിച്ച് നന്ദനെ പുറത്തേക്ക് കൊണ്ടുപോയി. ആദ്യം പോകാൻ കൂട്ടാക്കിയില്ലെങ്കിലും, ഡോക്ടർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ഉണ്ണി അവനെ കൊണ്ടുപോയത്. വിവരങ്ങൾ നന്ദനെ അറിയിക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി അവർക്ക്. എത്രയും പെട്ടെന്ന് മോൾക്ക് ഓപ്പറേഷൻ നടത്തണമെന്ന് മാത്രമായിരുന്നു ബാലഗോപാലൻ നായരുടെ മനസ്സിൽ. നന്ദനോടുള്ള പകയും വൈരാഗ്യവും എല്ലാം ഒറ്റ നിമിഷം കൊണ്ട് മറന്നു അയാൾ. നന്ദനെ വിവരം അറിയിക്കുന്നത് വല്ലാത്തൊരു പ്രതിസന്ധി തന്നെയായിരുന്നു ഉണ്ണിക്ക്. സമചിത്തതയോടെ ഉണ്ണി പറയുന്നതെല്ലാം കേട്ടു നിന്നു നന്ദൻ. ഒന്നും മിണ്ടാതെ നിൽക്കുന്ന അവൻറെ മനസ്സിൽ എന്താണെന്ന്, ഉണ്ണിക്കും ബാലഗോപാലൻ  നായർക്കും മനസ്സിലായില്ല.

"എല്ലാവരും കൂടി നാടകം കളിക്കുകയാണ് അല്ലേ? ഡോക്ടർക്ക് എത്ര കൊടുത്തു? എന്നെ വരുതിയിൽ ആക്കാൻ വേണ്ടിയല്ലേ ഇതൊക്കെ മെനയുന്നത്? വേണ്ട എൻ്റെ മോളുടെ ജീവിതം വെച്ച്, കളിക്കാൻ ഞാൻ സമ്മതിക്കില്ല. എൻ്റെ മോളെ ഞാൻ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയാണ്. കയ്യിൽ പണമില്ലാത്തവർക്ക് ചികിത്സക്ക് ഉള്ളതാണ് ഇവിടുത്തെ മെഡിക്കൽ കോളേജുകൾ. എന്നെപ്പോലെയുള്ളവർക്ക് പോകാൻ. അവിടെ ഇതിനേക്കാൾ നല്ല ഡോക്ടർമാരുണ്ട്. അവരെ കാണിച്ചോളാം ഞാൻ എന്റെ മോളെ. ഇതൊക്കെ വെറുതെ തട്ടിപ്പിനു വേണ്ടി ഇരിക്കുന്നവരാണ്. എന്തെങ്കിലും  പറയാമെന്ന് വെച്ചാണോ..! എന്റെ മോൾക്ക് ഒന്നും ഇല്ല...എല്ലാം ഇവർ ഉണ്ടാക്കുന്നതാണ്.. സമ്മതിക്കില്ല ഞാൻ." വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു അവൻ, ശരിക്കും ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു നന്ദന്റെ പെരുമാറ്റം. അവർ പറഞ്ഞുതൊന്നും ഉൾക്കൊള്ളാൻ അവൻറെ മനസ്സ് തയ്യാറായിരുന്നില്ല.!!

"വെറുതെ.. പറയുകയാണ് എല്ലാവരും.. എന്നെ തോൽപ്പിക്കാൻ വേണ്ടി. തോറ്റ് തരില്ല നന്ദൻ.. ഞാൻ കൊണ്ടുപോവുകയാണ് എന്റെ മോളെ."നന്ദൻ ദേഷ്യത്തിൽ അവരെ നോക്കി പറഞ്ഞു. നന്ദൻ പറയുന്നത് കേട്ട്, പകച്ചുനിന്നു അച്ഛനും മകനും.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ