ഭാഗം 9
അച്ഛമ്മയുടെ നിർബന്ധ പ്രകാരം അച്ഛൻ ആദ്യം നന്ദനെ ഫോണിൽ വിളിച്ചു.റിങ്ങ് ഉണ്ട് എടുക്കുന്നില്ല.വീണ്ടും ഒന്നുകൂടി ട്രൈ ചെയ്തു അച്ഛൻ.നോ റസ്പോൺസ് എന്ന മറുപടി കേട്ട് അച്ഛൻ അച്ചമ്മയെ നോക്കി.
"കണ്ടോ അവൻ എടുക്കില്ല.എന്നോട് ദേഷ്യം ആണ് അവന്.അതാ." അച്ഛൻ പറഞ്ഞപ്പോൾ അച്ഛമ്മ തന്നെ നോക്കി നെടുവീർപ്പിടുന്നത് കണ്ടിട്ടും കാണാത്ത പോലെ നിന്നു ബാല. ഇത് താൻ ആദ്യം പ്രതീക്ഷിച്ചത് തന്നെയാണല്ലോ അവൾക്ക് പുതുമ തോന്നിയില്ല.
"എന്തായാലും ചേച്ചി ഇന്ന് തിരികെ ചെല്ലാം എന്ന് പറഞ്ഞതല്ലേ. ഞാൻ ചേച്ചിയെ ആയി പോയിട്ട് കാര്യം പറഞ്ഞിട്ട് കൂട്ടി കൊണ്ട് വരാം."
ഉണ്ണി പറഞ്ഞപ്പോൾ അച്ഛൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
"വേണ്ട ഫോൺ എടുക്കാത്ത അവൻ നീ ചെന്നാലുംനിന്നെ മാനിക്കില്ല. വെറുതെ നാണം കെടാൻ പോകണ്ട."
അച്ഛൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു ബാല. ആരെയും കുറ്റം പറയാൻ കഴിയില്ല തനിക്ക്.
"മോനേ ഉണ്ണി പറഞ്ഞതിൽ കാര്യം ഉണ്ട്.അവൻ പോയി വിവരം പറയട്ടെ. എന്നിട്ട് മോളെ കൂട്ടികൊണ്ട് വരട്ടെ. അതാ നല്ലത് നേരിട്ട് ചെന്ന് പറഞ്ഞൂന്നും ആയിലോ."
അമ്മ പറഞ്ഞപ്പോൾ പിന്നെ എതിർത്തു പറഞ്ഞില്ല അച്ഛൻ എന്നത് ആശ്വാസമായി ബാലക്ക്.
"മോള് പോയിട്ട് വാ.അവൻ വിടും അച്ഛമ്മക്ക് ഉറപ്പുണ്ട്."
ബാല ഒന്ന് ചിരിച്ചു കൊണ്ട് പോകാൻ ഒരുങ്ങി. കൂട്ടുകാരും ആയി കളിക്കുന്ന നിച്ചു് ആദ്യം വാശി പിടിച്ചു എങ്കിലും പിന്നെ ബാലയുടെ കൂടെ പോകാൻ ഒരുങ്ങി.തിരികെ വരും എന്ന പ്രതീക്ഷ ഇല്ലായിരുന്നു ബാലക്ക്.എന്നാലും എല്ലാവരോടും തിരിച്ചു വരാം എന്ന് പറഞ്ഞു കൊണ്ട് ഉണ്ണിയുടെ കൂടെ കാറിൽ കയറി അവള്.
"ചേച്ചി കുറച്ചു കൂടി ബോൾഡ് ആകണം പ്രതികരിക്കാൻ പഠിക്കണം. അല്ലാതെ എല്ലാവരും പറയുന്നത് കേട്ട് അടിമയെ പോലെ ജീവിക്കുകയല്ല വേണ്ടത്. ചേച്ചിയുടെ അഭിപ്രായം ആരുടെ മുന്നിലും തുറന്നു പറയണം. ഇനി എങ്കിലും ജീവിക്കാൻ പഠിക്ക്. അളിയൻ പാർട്ടിയും പ്രസ്ഥാനം എന്നൊക്കെ പറഞ്ഞു നടന്നിട്ട് എന്തു നേടി? ഒരു ജോലി അതൊക്കെ ആവശ്യം അല്ലേ? അച്ഛൻ ഉള്ളത് കൊണ്ട് ഇപ്പോ അറിയില്ല. ഒരു കുട്ടി വളർന്നു വരുന്നുണ്ട്. ചേച്ചി അളിയനെ കര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്. അല്ലെങ്കിൽ ചേച്ചി ജോലിക്ക് ട്രൈ ചെയ്യൂ. പി ജി കഴിഞ്ഞതല്ലേ പി എസ് സി കോച്ചിങ് പോ. ഇല്ലെങ്കിൽ വേണ്ട വീട്ടിൽ ഇരുന്ന് പഠിക്ക്.ഞാൻ ഹെൽപ്പ് ചെയ്യാം."
ഉണ്ണി പറയുന്നത് കേട്ടിരുന്നു ബാല.താൻ പ്രതികരിക്കാൻ മറന്നു തുടങ്ങിയത് എന്ന് മുതലാണ്? ഇനിയും പഠിക്കാൻ തനിക്ക് കഴിയുമോ അതിന് ഒരിക്കലും ഏട്ടൻ സമതിക്കില്ല.നൂറു ശതമാനം ഉറപ്പാണ്.ബാല ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നു.വീടിന് മുറ്റത്ത് വണ്ടി നിർത്തിയപ്പോൾ ബാല ഓർമ്മകളിൽ നിന്നും തിരിച്ചു നടന്നു.
"അളിയൻ ഉണ്ട്.വണ്ടി ഇരിപ്പുണ്ട്." ഉണ്ണി പറഞ്ഞു കൊണ്ട് ഇറങ്ങി.
ബാല ഇറങ്ങി മോൾ ഉറങ്ങി പോയത് കൊണ്ട് മോളെ എടുത്ത് തോളിൽ കിടത്തി കൊണ്ട് വരാന്തയിലേക്ക് കയറാൻ തുടങ്ങുമ്പോൾ തന്നെ അടുക്കള പുറത്ത് നിന്നും അമ്മ ഓടി വന്നു.
"ഉണ്ണിയോ..വരൂ.."അമ്മ സ്നേഹത്തോടെ വിളിച്ചു.
"ഏട്ടൻ എവിടെ അമ്മേ?" ബാല ചോദിച്ചു.
"റൂമിൽ ഉണ്ട് ഇപ്പോ എത്തിയതേ ഉള്ളൂ.അച്ഛൻ പുറത്തേക്ക് പോയതാ.മോൻ ഇരിക്ക്.മോളെ റൂമിൽ കിടത്തി വാ മോളെ.അവനെ വിളിച്ചോ."
അമ്മ പറഞ്ഞു കൊണ്ട് ഉണ്ണിയോട് വിശേഷം ചോദിക്കാൻ തുടങ്ങി.ബാല താഴെയുള്ള റൂമിൽ മോളെ കിടത്തി കൊണ്ട് ഗോവണി പടികൾ കയറി മുകളിലെ റൂമിലേക്ക് നടന്നു.കട്ടിലിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുകയാണ് നന്ദൻ.പതിയെ അവൻ്റെ അടുത്ത് പോയി ഇരുന്നു ബാല രണ്ടു ദിവസം കാണാതെ ഇരുന്നത് കൊണ്ടാകാം പെട്ടെന്ന് തന്നെ അവൻ്റെ കവിളിൽ ചുംബിച്ചു അവള്. എത്ര ചുംബിച്ചാലും തനിക്ക് മതിവരില്ല.അത്ര പ്രണയമാണ് തനിക്ക് ഇയാളോട്. ഒരു തരം ഭ്രാന്ത്.
ഉറക്കത്തിൽ നിന്നും ഉണർന്നു നന്ദൻ.
"എത്തിയോ."
അത്ര സന്തോഷം ഇല്ല ചോദ്യത്തിൽ എന്ന് മനസ്സിലായി. അവൾക്ക്.പുതിയ ഡ്രസ്സ് ആയത് കൊണ്ടാവാം ചുഴിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു നന്ദൻ.
"പെണ്ണിൻ്റെ വീട് കാണാൻ പോകുന്നതിനു പുതിയ ഡ്രസ്സ് വേണോ? കുറച്ച് പൈസ ചിലവാക്കി അല്ലേ നിൻ്റെ തന്തപിടി."
അഴിഞ്ഞു തുടങ്ങിയ മുണ്ട് മുറുക്കി ഉടുത്ത് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു നന്ദൻ.
"ഉണ്ണി താഴെ ഇരിക്കുന്നുണ്ട്. വരൂ."
ഇനിയും എന്തെങ്കിലും പറയാൻ ഇട കൊടുക്കാതെ ഇരിക്കാൻ പറഞ്ഞു കൊണ്ട് ബാല താഴേക്ക് പോയി.നന്ദൻ വരുന്നത് കണ്ട് ഉണ്ണി എഴുനേറ്റു.വിവരം അറിഞ്ഞപ്പോൾ പരിഹാസ ചിരി വിരിഞ്ഞു നന്ദൻ്റെ ചുണ്ടിൽ.
"പിന്നെ എന്തിനാ ഇപ്പോ കെട്ടി എടുത്തത്? കല്ല്യാണം കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നല്ലോ?" അവൻ പറഞ്ഞത് കേട്ട് ഉണ്ണി പെട്ടന്ന് തന്നെ എഴുനേറ്റു.
"മോനേ..ഉണ്ണി നല്ല കാര്യത്തിന് വന്നതല്ലേ? നീ എന്താ ഇതുപോലെ പെരുമാറുന്നത്?" അമ്മ സ്വരം ഉയർത്തി കൊണ്ട് ചോദിച്ചു.
"അളിയന് ഇഷ്ടപ്പെട്ടില്ല എങ്കിൽ വേണ്ട.പക്ഷേ എൻ്റെ കാര്യത്തിന് ചേച്ചി വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. അതാണ് അവരെ കൂട്ടി കൊണ്ട് പോകാൻ കൂടിയാണ് ഞാൻ വന്നത്."
ഉണ്ണിയുടെ സ്വരതിലും കടുപ്പം ഉള്ളതായി തോന്നി അവൾക്ക്.
"ഉണ്ണി മോൻ പോയിക്കോ..ചേച്ചി വിളിക്കാം." തൊണ്ട കുഴിയിൽ കുരുങ്ങിയ തേങ്ങൽ ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു ബാല.
"ചേച്ചി." ഉണ്ണി വേദനയോടെ ബാലയെ നോക്കി കൊണ്ട് വിളിച്ചു.
"നീ വെറുതെ നാണംകെട്ട് നിൽക്കണ്ട മോനെ. പൊയ്ക്കോ." പറഞ്ഞു കൊണ്ട് ബാല റൂമിലേക്ക് ഓടി പോയി
(തുടരും)